For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: റിങ്കുവിനെ ഗംഭീറിന് വിശ്വാസമില്ല! സഞ്ജുവിന് വഴി തുറക്കുന്നു; ടി20 കളിച്ചേക്കും

മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര 27ന് ആരംഭിക്കാന്‍ പോവുകയാണ്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ഇതിനോടകം ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് ഒതുക്കി സൂര്യകുമാര്‍ യാദവിനെ നായകനാക്കിയാണ് ഇന്ത്യ ശ്രീലങ്കയില്‍ ടി20 പരമ്പരക്ക് ഇറങ്ങുന്നത്. ശുബ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണുമാണുള്ളത്.

മുഖ്യ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരുമ്പോള്‍ സഞ്ജു സാംസണ്‍ ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ടി20 കളിച്ചേക്കും. മധ്യനിരയില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയെ ഫിനിഷറാക്കാനാണ് ഗംഭീറിന്റെ പദ്ധതി. റിങ്കു സിങ്ങിനെ ഗംഭീറിന് വിശ്വാസമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു സിങ്.

അവസാന സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേഷ്ടാവായിരുന്നു. ഗംഭീര്‍ കെകെആറില്‍ റിങ്കുവിന് വലിയ പരിഗണനയും പിന്തുണയും നല്‍കിയില്ല. സിംബാബ് വെ പരമ്പരയില്‍ റിങ്കു ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇടം കൈയന്‍ ഫിനിഷറായ റിങ്കുവിന് ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ പ്ലേയിങ് 11ല്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് വിവരം. ശുബ്മാന്‍ ഗില്ലും യശ്വസി ജയ്സ്വാളും ഓപ്പണര്‍മാരാവുമ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്ത് തുടരും.

ഇടം കൈയനായ റിഷഭ് ടി20 ലോകകപ്പില്‍ മൂന്നാം നമ്പറിലാണ് കളിച്ചത്. ഭേദപ്പെട്ട പ്രകടനം തന്നെ താരം കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ റിഷഭ് ഈ റോളില്‍ തുടര്‍ന്നേക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് കളിക്കുക. നായകനെന്ന നിലയില്‍ സൂര്യയുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. അഞ്ചാം നമ്പറില്‍ സഞ്ജു സാംസണിനെ കളിപ്പിക്കാനാണ് സാധ്യത. സഞ്ജുവിന്റെ പ്രതിഭയില്‍ ഗംഭീര്‍ വിശ്വാസം അര്‍പ്പിച്ചേക്കും.

sanju samson

ആറാം നമ്പറില്‍ ഫിനിഷറാവാന്‍ ഹാര്‍ദിക്കിനെ ഗംഭീര്‍ ചുമതലപ്പെടുത്തിയേക്കും. ഇടം കൈയന്‍ ബാറ്റ്സ്മാന്‍മാരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് 11ല്‍ ഇടം നേടിയേക്കും. അങ്ങനെ വരുമ്പോള്‍ ഇടം കൈയന്‍ താരങ്ങളുടെ അഭാവം ഇന്ത്യയുടെ ബാറ്റിങ് നിരയിലുണ്ടാവില്ല. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ മധ്യനിരയില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീര്‍ മടികാട്ടിയേക്കില്ല. നേരത്തെ സഞ്ജു സാംസണിന്റെ പ്രതിഭയെക്കുറിച്ച് ഗംഭീര്‍ വാനോളം പ്രശംസിച്ചിട്ടുണ്ട്.

ടി20യില്‍ സഞ്ജുവിന് വലിയ ഭാവിയുണ്ടെന്ന് നേരത്തെ തന്നെ ഗംഭീര്‍ പറഞ്ഞിട്ടുണ്ട്. ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിനെ ടി20യില്‍ ബെഞ്ചിലിരിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന്റെ കരിയറിനെയത് കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ ഗംഭീര്‍ സഞ്ജുവിന് ടി20യില്‍ അവസരം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജുവിന്റെ അവസാന ഐപിഎല്ലിലെ പ്രകടനം മികച്ചതായിരുന്നു. ഇതാണ് സഞ്ജുവിന് ടി20 ലോകകപ്പിലും ഇടം നേടിക്കൊടുത്തത്.

സഞ്ജു സാംസണ്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്സ്മാനാണ്. കരിയറില്‍ പല തവണ തഴയപ്പെട്ട സഞ്ജു കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തഴയപ്പെട്ടാല്‍ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് തിരിച്ചുവരവ് പ്രയാസമാവും. ഇക്കാരണത്താല്‍ത്തന്നെ സഞ്ജുവിന് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര വളരെ നിര്‍ണ്ണായകമാണ്.

ഏകദിന ഫോര്‍മാറ്റില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജുവിന് മുന്നില്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള വഴി അടഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. എന്തായാലും സഞ്ജുവിന്റെ ഭാവി തീരുമാനിക്കുന്നതില്‍ ഗംഭീറിന്റെ തീരുമാനം നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം.

Story first published: Sunday, July 21, 2024, 16:18 [IST]
Other articles published on Jul 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+