For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇന്ത്യയെ തീക്ഷണ തീര്‍ക്കുമോ? എങ്കില്‍ വില്ലന്‍ ധോണി തന്നെ! കാരണം ആ ഉപദേശം

ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവുമധികം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന ബൗളറാണ് സ്പിന്നര്‍ മഹീഷ് തീക്ഷണ. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യയെ ഈ പരമ്പരയില്‍ തീക്ഷണ വെള്ളം കുടിപ്പിക്കുകയാണെങ്കില്‍ ഇതിനു കാരണക്കാരന്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയായിരിക്കും. കാരണം തീക്ഷണയെ ഇന്നു കാണുന്ന അപകടകാരിയായ ബൗളറാക്കി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ധോണി വഹിച്ചിട്ടുള്ളത്. അദ്ദേഹം നല്‍കിയ നിര്‍ണായകമായ ചില ഉപദേശങ്ങള്‍ ബൗളിങില്‍ വളരെയധികം തന്നെ സഹായിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് തീക്ഷണ.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ വരെ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് നിരയിലെ നിര്‍ണായക താരമായിരുന്നു തീക്ഷണ. 2022 മുതല്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലുള്ള അദ്ദേഹം 27 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. സിഎസ്‌കെയില്‍ ധോണിക്കൊപ്പം ഇത്രയും മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തില്‍ നിന്നും പുതിയ പല തന്ത്രങ്ങളും തീക്ഷണ പഠിച്ചെടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടി20 പരമ്പരയില്‍ അദ്ദേഹത്തെ ഇന്ത്യ സൂക്ഷിക്കേണ്ടതുണ്ട്.

MS DHONI- MAHEESH THEEKSHANA

ഇന്ത്യക്കു നേരത്തേ വളരെയധികം വെല്ലുവിളിയുയര്‍ത്തിയിട്ടുള്ള ലങ്കന്‍ സ്പിന്നര്‍മാരിലൊരാളാണ് അജന്ത മെന്‍ഡിസ്. ഇത്തവണ ടി20 പരമ്പരയില്‍ തീക്ഷണയായിരിക്കും തങ്ങളുടെ മെന്‍ഡിസെന്നാണ് ലങ്കന്‍ നായകന്‍ ചരിത് അസലെന്‍കയുടെ പ്രതീക്ഷകള്‍. അങ്ങനെ സംഭവിക്കുയാണെങ്കില്‍ ഇന്ത്യയുടെ വില്ലന്‍ ധോണി തന്നെയായിരിക്കും. സിഎസ്‌കെയ്ക്കായി കളിക്കവെ ധോണി തനിക്കു നല്‍കിയിട്ടുള്ള ഉപദേശങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തീക്ഷണ.

യോര്‍ക്കറുകള്‍ താന്‍ വികസിപ്പിച്ചെടുത്തതിനു പിന്നില്‍ ധോണിയാണെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തേയുള്ള ബൗളിങിലെ ചില പോരായ്മകള്‍ മാറ്റിയെടുക്കാനും ധോണിയുടെ നിര്‍ദേശങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നു തീക്ഷണ ചൂണ്ടിക്കാണിക്കുന്നു. എംഎസ് ധോണിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചെടുത്തിട്ടുണ്ട്. എടുത്തു പറയുകയാണെങ്കില്‍ എന്നെ യോര്‍ക്കറുകളെറിയാന്‍ സഹായിച്ചിട്ടുള്ളത് അദ്ദേഹമാണ്. എനിക്കെതിരേ സ്വീപ്പ് ഷോട്ടുകള്‍ കളിച്ചിരുന്ന ബാറ്റര്‍മാര്‍ക്കെതിരേ യോര്‍ക്കറുകളെറിയാന്‍ സഹായിച്ചത് ധോണിയാണെന്നും തീക്ഷണ വെളിപ്പെടുത്തി.

എന്റെ ബൗളിങ് ആക്ഷന്‍ വച്ച് വേഗതയേറിയ ബോളുകളാണ് ബാറ്റര്‍മാര്‍ക്കെതിരേ പരീക്ഷിച്ചിരുന്നത്. പക്ഷെ എന്നിട്ടും ബാറ്റര്‍മാര്‍ എനിക്കെതിരേ സ്വീപ്പ് ഷോട്ടുകളിലൂടെ ബൗണ്ടറികള്‍ നേടിക്കൊണ്ടിരുന്നു. ഇതു മനസ്സിലാക്കിയ ധോണി എനിക്കു ചില ഉപദേശങ്ങളും നല്‍കി. അല്‍പ്പം ഫുള്ളര്‍ ലെങ്ത് ബോളുകളെറിയാനാണ് അദ്ദേഹം എന്നോടു ഉപദേശിച്ചത്. അങ്ങനെയാണ് ഞാന്‍ യോര്‍ക്കറുകള്‍ വികസിപ്പിച്ചെടുത്തത്.

MS DHONI- MAHEESH THEEKSHANA

പതിയെ ഡെത്ത് ഓവറുകളിലും ബൗള്‍ ചെയ്യാനുള്ള ആത്മവിശ്വാസവും ഞാന്‍ നേടിയെടുത്തു. ധോണിക്കു എല്ലായ്‌പ്പോഴും ഒരു പ്ലാനുണ്ടായിരിക്കും. പക്ഷെ ആദ്യം ബൗളറുടെ പ്ലാനുമായി മുന്നോട്ടു പോവാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. അതു വിജയം കണ്ടില്ലെങ്കില്‍ മാത്രമേ ധോണി അദ്ദേഹത്തിന്റെ പ്ലാന്‍ പരീക്ഷിക്കാറുള്ളൂവെന്നും തീക്ഷണ കൂട്ടിച്ചേര്‍ത്തു.

23 കാരനായ തീക്ഷണ ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും ശ്രീലങ്കയ്ക്കായി കളിച്ചു കഴിഞ്ഞു. എങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ സ്‌പെഷ്യലിസ്റ്റായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. ടി20യില്‍ 49 ഇന്നിങ്‌സുകളില്‍ നിന്നും 6.72 ഇക്കോണമി റേറ്റില്‍ 45 വിക്കറ്റുകള്‍ തീക്ഷണ നേടിയിട്ടുണ്ട്. 17 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 42 മല്‍സരങ്ങളില്‍ നിന്നും 4.63 ഇക്കോണമി റേറ്റില്‍ 55 വിക്കറ്റുകളും തീക്ഷണ പോക്കറ്റിലാക്കി.

Story first published: Saturday, July 27, 2024, 14:34 [IST]
Other articles published on Jul 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+