Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലിനു മുമ്പ് വൈഭവിനെ കളിയാക്കി!! വെടിക്കെട്ട് കണ്ട ലങ്കന്‍ ഫാന്‍സിന്റെ 'മോങ്ങല്‍', വീഡിയോ

ദാംബുള്ള: ലങ്കാദഹനം നടത്തിയ ഇന്ത്യന്‍ എ ടീം ത്രിരാഷ്ട്ര എകദിന ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായി. ആവേശകരമായ കലാശക്കളിയില്‍ ലങ്കന്‍ എ ടീമിനെ 66 റണ്‍സിനാണ് തിലക് വര്‍മയും സംഘവും തുരത്തിയത്. ഈ കളിയില്‍ എ ടീമിന്റെ ഹീറോ ആയതാവട്ടെ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമാണ്.

IND vs IRE: സഞ്ജുവിനെ 'ചതിച്ച' സോണി സിക്‌സ് മുട്ടുമടക്കി!! ആരാധകരോഷത്തിനോട് മറുപടി വൈറല്‍

IND vs IRE: സഞ്ജുവിനെ 'ചതിച്ച' സോണി സിക്‌സ് മുട്ടുമടക്കി!! ആരാധകരോഷത്തിനോട് മറുപടി വൈറല്‍

വെറും 29 ബോളില്‍ 15 വാരിക്കൂട്ടിയത് 94 റണ്‍സാണ്. 324 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണിത്. 10 ഫോറും എട്ടു സിക്‌സറുകളും വൈഭവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പരമ്പരയില്‍ താരത്തിന്റെ കന്നി ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടിയാണിത്. നേരത്തേ കളിച്ച നാലു കളിയിലും ഓപ്പണര്‍ കാര്യമായ ഇംപാക്ടുമുണ്ടാക്കിയില്ല.

VAIBHAV

മാത്രമല്ല ലങ്കയുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ അവരുടെ ചില കളിക്കാരുമായി വൈഭവ് വാക്‌പോരിലേര്‍പ്പെടുകയും ഉന്തും തള്ളും നടത്തിയതുമെല്ലാം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഐപിഎല്‍ അല്ല ഇതെന്നായിരുന്നു ചില ലങ്കന്‍ താരങ്ങള്‍ കളിക്കിടെ വൈഭവിനെ കളിയാക്കിയത്. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ തോറ്റ ശേഷം വൈഭവ് മടങ്ങവെയായിരുന്നു ഏറ്റുമുട്ടലിന്റെ വക്കിലുമെത്തിയത്.

IND vs ENG: ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, സഞ്ജു നയിക്കും!! തഴയപ്പെട്ടവരുടെ കിടു ടീം റെഡി

IND vs ENG: ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, സഞ്ജു നയിക്കും!! തഴയപ്പെട്ടവരുടെ കിടു ടീം റെഡി

ഈ സംഭവത്തിനു ശേഷം ലങ്കന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈഭവിനെ കളിയാക്കുകയും ചെയ്തിരുന്നു. ഫൈനലിനു മുമ്പ് ചില ലങ്കന്‍ ഫാന്‍സ് വൈഭവിനെ കളിയാക്കുകയും ഫൈനലിലെ ഇന്നിങ്‌സിനു ശേഷം ലങ്കന്‍ ഫാന്‍സിന്റെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പങ്കുവച്ച് ജഡേജ

ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അജയ് ജഡേജയാണ് വൈഭവ് സൂര്യവംശിയെ കുറിട്ടച്ചള്ള ശ്രീലങ്കന്‍ ഫാന്‍സിന്റെ രണ്ടു വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. ഒരേ വീഡിയോയില്‍ തന്നെയാണ് മുകളിലും താഴെയുമായി ആദ്യം വൈഭലിനെ കളിയാക്കുന്നതും ഫൈനലിലെ അഴിഞ്ഞാട്ടം കണ്ട് ഞെട്ടലോടെ ഇരിക്കുകയും ചെയ്യുന്ന രണ്ട് ലങ്കന്‍ ഫാന്‍സിനെ കാണാന്‍ സാധിക്കുക.

LANKAN FANS

photocredit/X

ആദ്യത്തെ വീഡിയോ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനലിനു മുമ്പുള്ളതാണ്. ഭക്ഷണം കഴിക്കവെ ലങ്കയുടെ രണ്ടു ഫാന്‍സ് വൈഭവ് സൂര്യവംശീയെന്നു വിളിച്ച് കളിയാക്കി ചിരിക്കുന്നതും ഭക്ഷണ സാധനം കൈയില്‍ പിടിച്ച് പരിഹസിക്കുന്നതും കാണാം.

അജയ് ജഡേജ പങ്കുവച്ച ലങ്കന്‍ ഫാന്‍സിന്റെ വീഡിയോ കാണാം

ഇതേ വിഡിയോയില്‍ പിന്നെ കാണാന്‍ സാധിക്കുക ഫൈനലില്‍ വൈഭവിന്റെ വണ്‍മാന്‍ ഷോ കണ്ട് ഷോക്കടിച്ചിരിക്കുന്ന രണ്ടു ലങ്കന്‍ ഫാന്‍സിനെയാണ്. വൈഭവ് സൂര്യ, എന്താണിത്? എന്നായിരുന്നു പൊട്ടിക്കരച്ചില്‍ അഭിനയിച്ചുകൊണ്ട് ലങ്കന്‍ ഫാന്‍സില്‍ ഒരാള്‍ മല്‍സരവേദിയായ ഗ്രൗണ്ടില്‍ കണ്ട കണ്ട ശേഷം പറയുന്നതാണ് വീഡിയോയിലുള്ളത്.

IPL 2027: ജയ്‌സ്വാള്‍ എംഐ ക്യാപ്റ്റന്‍!!! ഹാര്‍ദിക് ആര്‍ആറിലേക്ക്? എല്‍എസ്ജി നായകനാവാന്‍ സൂര്യ

IPL 2027: ജയ്‌സ്വാള്‍ എംഐ ക്യാപ്റ്റന്‍!!! ഹാര്‍ദിക് ആര്‍ആറിലേക്ക്? എല്‍എസ്ജി നായകനാവാന്‍ സൂര്യ

ഈ വീഡിയോയ്‌ക്കൊപ്പം ജഡേജ കുറിച്ചത് ഇങ്ങനെയായിരുന്നു-

മുമ്പ്: ത്രിരാഷ്ട്ര പരമ്പര ഫൈനലിന് മുമ്പ് വൈഭവ് സൂര്യവംശിയെ ശ്രീലങ്കന്‍ ആരാധകര്‍ ട്രോള്‍ ചെയ്തു.
ശേഷം: വൈഭവ് സൂര്യവംശി 29 പന്തില്‍ 94 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കന്‍ ആരാധകര്‍ കരയാന്‍ തുടങ്ങി. തീര്‍ച്ചയായും കാണേണ്ട വീഡിയോ. ഇങ്ങനെയാണ് പൊട്ടിച്ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പമുള്ള അജയ് ജഡേജയുടെ പോസ്റ്റ്.

Story first published: Sunday, June 21, 2026, 20:50 [IST]
Other articles published on Jun 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+