For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ചിരിച്ച് രസിച്ച് കോലിയും ഗംഭീറും, പൊടുന്നനെ നിരാശയിലേക്ക്; വീഡിയോ വൈറല്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിജയത്തിന് തൊട്ടടുത്ത് നിന്ന് ഇന്ത്യ ടൈയിലേക്ക് വീണിരിക്കുകയാണ്. സ്‌കോര്‍ തുല്യതയിലേക്കെത്തിയ ശേഷം ശിവം ദുബെയും അര്‍ഷ്ദീപ് സിങ്ങും തുടര്‍ച്ചയായി പുറത്തായതോടെ ഇന്ത്യ ടൈയിലേക്കെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റിന് 230 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ആതിഥേയരായ ശ്രീലങ്ക പൊരുതിയാണ് ടൈ പിടിച്ചത്.

ഇന്ത്യയുടെ ടൈ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. സ്‌കോര്‍ തുല്യതയിലേക്കെത്തിയ ശേഷമാണ് ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റുകളും നഷ്ടമായതെന്നതാണ് എടുത്തു പറയേണ്ടത്. മത്സരത്തിന്റെ അവസാന നിമിഷം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയും ഒന്നിച്ച് ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ട് പേരും ചിരിച്ച് കളിച്ച് സംസാരിക്കുന്ന വീഡിയോ ക്യാമറമാന്‍ ഒപ്പിയെടുക്കുകയും ചെയ്തു.

ഐപിഎല്ലിനിടെ ഇരുവരും നിരവധി തവണ പരസ്പരം ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഗംഭീര്‍ എത്തിയ ശേഷം ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലാണുള്ളത്. മത്സരത്തില്‍ വിജയം ഉറപ്പിച്ച സന്തോഷത്തോടെ ഇരുവരും ചിരിച്ചുകൊണ്ടിരിക്കെയാണ് ശിവം ദുബെ പുറത്താവുന്നത്. ഇതോടെ ഇരുവരുടേയും ചിരിമാഞ്ഞ് ഗൗരവ മുഖഭാവമായി. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിങ്ങും പുറത്തായതോടെ രണ്ട് പേരും കടുത്ത നിരാശയിലേക്ക് മാറുകയും ചെയ്തു.

ചിരിച്ചുകൊണ്ടിരുന്ന ഇരുവരും പെട്ടെന്നാണ് നിരാശയിലേക്ക് കൂപ്പുകുത്തിയത്. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ശത്രുതയിലായിരുന്ന കോലിയും ഗംഭീറും ഇപ്പോള്‍ നല്ല സൗഹൃദത്തിലായത് ഇന്ത്യക്ക് ഗുണകരമാവുന്ന കാര്യമാണ്. എന്നാല്‍ ഇരുവരും സജീവ വിജയ പ്രതീക്ഷയില്‍ നിന്ന് നിരാശയിലേക്ക് വീണതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇന്ത്യയുടെ ടൈ.

virat kohli ind vs sl

231 എന്ന വിജയലക്ഷ്യം താരതമ്യേനെ ചെറുതായതിനാല്‍ത്തന്നെ ഇന്ത്യ വലിയ വിജയ പ്രതീക്ഷയിലായിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ താരനിര ശക്തമായതിനാല്‍ ജയപ്രതീക്ഷ സജീവമായിരുന്നു. ഒന്നാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടും ഇന്ത്യക്ക് ലഭിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. സ്പിന്നര്‍മാരെ തുടര്‍ച്ചയായി ഉപയോഗിച്ചുള്ള ശ്രീലങ്കയുടെ തന്ത്രം ഫലം കാണുകയായിരുന്നു.

സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യക്കുള്ള ദൗര്‍ബല്യം തുറന്ന് കാട്ടുന്ന ടൈയാണ് ടീം നേരിട്ടതെന്ന് പറയാം. വിരാട് കോലി 32 പന്തില്‍ 24 റണ്‍സെടുത്ത് പുറാത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കോലിക്ക് വലിയ സ്‌കോര്‍ നേടാനായില്ല. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ രോഹിത് ശര്‍മ 47 പന്തില്‍ 58 റണ്‍സാണ് നേടിയത്. 7 ഫോറും 3 സിക്‌സുമാണ് രോഹിത് നേടിയത്. എന്നാല്‍ ഇങ്ങനെ ഒരു ഇന്നിങ്‌സ് കളിക്കാന്‍ പിന്നാലെ എത്തിയവര്‍ക്ക് സാധിക്കാതെ പോയി.

ശ്രേയസ് അയ്യര്‍ 23 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 31 റണ്‍സെടുത്താണ് പുറത്തായത്. അക്ഷര്‍ പട്ടേല്‍ 33 റണ്‍സും ശിവം ദുബെ 25 റണ്‍സും നേടി. ഇവരെല്ലാം പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി. ടൈയോടെ ഇന്ത്യക്ക് ഒതുങ്ങേണ്ടി വരികയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ കരുത്ത് വിലയിരുത്തുമ്പോള്‍ ഈ ടൈ നാണക്കേട് തന്നെയാണ്. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഇടവേളക്ക് ശേഷമാണ് കളിക്കാനിറങ്ങുന്നത്.

രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്നു. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും അവസാന ഐപിഎല്ലിലാണ് അവസാനമായി കളിച്ചത്. ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവ് ഇന്ത്യയുടെ ബാറ്റിങ് നിരയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം.

Story first published: Saturday, August 3, 2024, 15:33 [IST]
Other articles published on Aug 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+