IND vs SL: എന്തുകൊണ്ട് ഇവരെ ഇന്ത്യക്കു വേണ്ട? ഏകദിന ടീമില്‍ ഉറപ്പായും സ്ഥാനമര്‍ഹിച്ചു! ആരെല്ലാം
ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില താരങ്ങളുടെ അഭാവം ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. രോഹിത് ശര്‍യമയ്ക്കു കീഴില്‍ മികച്ച ടീമിനെയാണ് ഏകദിനത്തില്‍ ഇന്ത്യ ഇറക്കുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം പരമ്പരയുടെ ഭാഗവുമാണ്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കു വിശ്രമവും നല്‍കിയിട്ടുണ്ട്.
പക്ഷെ ഈ പരമ്പരയില്‍ ഇന്ത്യക്കു തീര്‍ച്ചയായും പരീക്ഷിക്കാവുന്ന മൂന്നു പേരുണ്ടായിരുന്നു. അടുത്ത വര്‍ഷം ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കവെ ടീമിനു മുതല്‍ക്കൂട്ടാവാന്‍ സാധിക്കുന്നവരാണ് ഈ താരങ്ങള്‍. ഇന്ത്യന്‍ ഏകദിന ടീമില്‍ തീര്‍ച്ചയായും വേണ്ടിയിരുന്ന ഈ മൂന്നു കളിക്കാര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.

യശസ്വി ജയ്‌സ്വാള്‍
യുവ അഗ്രസീവ് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഒരാള്‍. ഇന്ത്യക്കു വേണ്ടി ഇതിനകം ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കളിക്കുകയും രണ്ടിലും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ഏകദിനത്തില്‍ ജയ്‌സ്വാളിനു അരങ്ങേറാന്‍ ഇന്ത്യ ഇനിയും അവസരം നല്‍കിയിട്ടില്ല. ലങ്കയുമായി നടക്കാനിരിക്കുന്ന പരമ്പര ഇതിനു നല്ലൊരു അവസരവുമായിരുന്നു.
പക്ഷെ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള ജയ്‌സ്വാളിന്റെ കാത്തിരിപ്പ് നീളുകയാണ്. ബാക്കപ്പ് ഓപ്പണറായി അദ്ദേഹത്തെ ലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്താവുന്നതായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡാണ് ജയ്‌സ്വാളിന്റേത്.
53.96 എന്ന മികച്ച ശരാശരിയിലാണ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏകദിനത്തില്‍ ഇന്ത്യക്കായും മിന്നിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ രോഹിത്തും ശുഭ്മന്‍ ഗില്ലും ഓപ്പണിങ് ഭദ്രമാക്കിയതിനാല്‍ ജയ്‌സ്വാളിനു കുറച്ചു കൂടി കാത്തിരിക്കേണ്ടതായി വരും.
റുതുരാജ് ഗെയ്ക്വാദ്
മറ്റൊരു യുവ ഓപ്പണിങ് ബാറ്ററായ റുതുരാജ് ഗെയ്ക്വാദാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന രണ്ടാമത്തെ താരം. ഏകദിനത്തില്‍ ഇതുവരെ വെറും ആറു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു ഇന്ത്യ അവസരം നല്‍കിയിട്ടുള്ളൂ. സ്ഥിരമായി ഈ ഫോര്‍മാറ്റില്‍ അവസരം കിട്ടാത്തതിനാല്‍ തന്നെ ടി20യിലേതു പോലെ മികച്ചൊരു പ്രകടനവും റുതുരാജിനു എടുത്തു കാണിക്കാനുമില്ല.
പക്ഷെ ബാറ്റിങ് ശൈലി പരിഗണിക്കുമ്പോള്‍ ഈ ഫോര്‍മാറ്റിനു ഏറെ അനുയോജ്യനായ ബാറ്ററാണ് റുതുരാജ്. മികച്ച സാങ്കേതിക മികവും ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനു അവകാശപ്പെടാനുണ്ട്. കഴിഞ്ഞ വര്‍ഷമാവസാനം സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലാണ് റുതുരാജ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 60നടുത്ത് ബാറ്റിങ് ശരാശരിയുള്ള താരം കൂടിയാണ് അദ്ദേഹം.

സഞ്ജു സാംസണ്‍
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും തഴയപ്പെട്ട മൂന്നാമത്തെ നിര്‍ഭാഗ്യവാന്‍. ഏറ്റവും അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും അദ്ദേഹത്തിനു ഇത്തവണ അവസരം കിട്ടിയില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
കഴിഞ്ഞ ഡിസംബറില്‍ സൗത്താഫ്രിക്കയുമായുള്ള അവസാന ഏകദിനത്തില്‍ രാഹുല്‍ നയിച്ച ഇന്ത്യക്കു വേണ്ടിയാണ് സഞ്ജു സെഞ്ച്വറി കുറിച്ചത്. കളിയില്‍ ഇന്ത്യ ജയിക്കുകയും അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.
റിഷഭിന്റെ തിരിച്ചുവരവാണ് ഏകദിനത്തില്‍ സഞ്ജുവിനു സ്ഥാനം ലഭിക്കാതെ പോയതിന്റെ പ്രധാന കാരണം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ നടത്തിയ മികച്ച പ്രകടനത്തിലൂടെ ഈ ഫോര്‍മാറ്റില്‍ രാഹുല്‍ സ്ഥാനമുറപ്പിച്ചതാണ്. പിന്നാലെ റിഷഭും മടങ്ങിയെത്തിയതോടെ സഞ്ജുവിന്റെ വഴിയടയുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications