Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL:ക്യാപ്റ്റന്‍സി സൂര്യക്ക് 'മുള്‍ കിരീടം', മുന്നില്‍ വെല്ലുവിളികളേറെ! എന്തൊക്കെയെന്ന് അറിയാം

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര 27ന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുക സൂര്യകുമാര്‍ യാദവാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കേണ്ടിയിരുന്നതെങ്കിലും ഗൗതം ഗംഭീര്‍ പരിശീലകനായതോടെ ഹാര്‍ദിക്കിനെ തഴഞ്ഞ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കുകയായിരുന്നു. ടി20യിലെ വെടിക്കെട്ട് ബാറ്റ്സ്മാനായ സൂര്യകുമാറിന് മികച്ച റെക്കോഡ് ബാറ്റ്സ്മാനെന്ന നിലയിലുണ്ട്.

എന്നാല്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് സൂര്യക്ക് അവകാശപ്പെടാനാവില്ല. ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവ് എത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് താരത്തെ കാത്തിരിക്കുന്നതെന്ന് പറയാം. സൂര്യക്ക് കീഴില്‍ ഇന്ത്യ പരമ്പര തോറ്റാല്‍ ഗൗതം ഗംഭീറിനടക്കം അത് വലിയ ക്ഷീണമാവും. അതുകൊണ്ടുതന്നെ അഭിമാന പ്രശ്നമായി പരമ്പര മാറുകയാണ്. നായകസ്ഥാനത്തേക്കെത്തുമ്പോള്‍ സൂര്യകുമാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ വെല്ലുവിളി സൂര്യ കഴിവ് തെളിയിക്കണമെന്നതാണ്. ടി20യില്‍ മികച്ച റെക്കോഡുള്ള ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിയാണ് സൂര്യകുമാറിനെ ഗംഭീര്‍ ക്യാപ്റ്റനാക്കിയത്. ഗംഭീറിന്റെ വ്യക്തിപരമായ താല്‍പര്യമാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിച്ചതെന്ന ആരോപണം ശക്തമാണ്. അതുകൊണ്ടുതന്നെ ഈ ചീത്തപ്പേര് മാറ്റാന്‍ സൂര്യകുമാറിന് മികവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. 33കാരനായ താരത്തിന് ക്യാപ്റ്റനായി വലിയ അനുഭവസമ്പത്തില്ല.

ശ്രീലങ്കയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും തട്ടകത്തില്‍ നിസാരക്കാരായി തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ സൂര്യക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവും. നായകനെന്ന നിലയില്‍ സൂര്യ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ പതറുന്ന ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്. അതോടൊപ്പം തനിക്ക് നായകസ്ഥാനം ലഭിച്ചാലും ബാറ്റിങ്ങിനെ അത് ബാധിക്കില്ലെന്നും സൂര്യക്ക് തെളിയിക്കണം. സൂര്യകുമാര്‍ എന്ന ബാറ്റ്സ്മാന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോളുണ്ട്.

suryakumar yadav

അതുകൊണ്ടുതന്നെ ക്യാപ്റ്റനായും ബാറ്റ്സ്മാനായും നിലവാരം താഴോട്ട് പോകാതെ നോക്കേണ്ടത് സൂര്യകുമാറിന്റെ ഉത്തരവാദിത്തമാണ്. രണ്ടാമത്തെ കാര്യം ഇന്ത്യന്‍ ടീം ഇപ്പോള്‍ ലോക ചാമ്പ്യന്മാരാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ടി20 ലോകകപ്പ് കിരീടം നേടിയ ടീമിനെയാണ് സൂര്യ നയിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ആ നിലവാരത്തില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ വിമര്‍ശനം സൂര്യക്ക് നേരിടേണ്ടി വരും.

ടീമിന്റെ നിലവാരം തകരുകയും പോരാട്ടം മോശമാവുകയും ചെയ്താല്‍ സൂര്യയും ഗംഭീറും വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വരും. ഇത് സംഭവിക്കാതെ നോക്കേണ്ടത് സൂര്യയുടെ ഉത്തരവാദിത്തമാണ്. മൂന്നാമത്തെ കാര്യം ടീമിലെ സൗഹൃദാന്തരീക്ഷണവും ഒത്തിണക്കവും നിലനിര്‍ത്തുകയെന്നതാണ്. സൂര്യകുമാര്‍ നായകനാവുന്നത് ഹാര്‍ദിക്കിനേയും റിഷഭ് പന്തിനേയും മറികടന്നാണ്. ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു.

മികച്ച റെക്കോഡുണ്ടായിട്ടും ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതില്‍ ഹാര്‍ദിക്കിന് അതൃപ്തിയുണ്ടാവുമെന്നുറപ്പാണ്. റിഷഭിനും നായകസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയുണ്ടാവും. അതുകൊണ്ടുതന്നെ ടീമിലെ ഒത്തിണക്കം തകരാതെ മുന്നോട്ട് കൊണ്ടുപോവുകയെന്നത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ ഉത്തരവാദിത്തമാണ്. എല്ലാവരോടും വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് സൂര്യ. അതുകൊണ്ടുതന്നെ സൂര്യക്ക് ടീമിനെ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് കരുതാം.

മറ്റൊരു കാര്യം ഗംഭീറിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുകയെന്നതാണ്. ടി20 നായകനാവുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത് പെട്ടെന്ന് തീരുമാനമെടുക്കാനുള്ള മിടുക്കാണ്. എന്നാല്‍ ഇത് സൂര്യകുമാര്‍ യാദവിനുണ്ടോയെന്നത് കണ്ടറിയണം. ഗംഭീര്‍ മികച്ച തന്ത്രങ്ങളുള്ള പരിശീലകനാണ്.

എന്നാല്‍ ഈ തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സൂര്യകുമാറിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്. ഇത് സൂര്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എന്തായാലും ശ്രീലങ്കന്‍ പരമ്പര സൂര്യകുമാറിന്റെ നായകനായുള്ള ഭാവി തീരുമാനിക്കുമെന്ന് തന്നെ പറയാം,

Story first published: Monday, July 22, 2024, 20:30 [IST]
Other articles published on Jul 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+