For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: കടുത്ത തീരുമാനത്തിന് ഗംഭീര്‍, ഫ്‌ളോപ്പായാല്‍ ഇവര്‍ ടി20 ടീമിന് പുറത്ത് ! ആരൊക്കെ?

ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായതിനു ശേഷം ഇന്ത്യയുടെ മുന്‍നിര ടീം ആദ്യമായി കളിക്കാനിറങ്ങുന്ന പരമ്പരയാണ് ശ്രീലങ്കയ്‌ക്കെതിരേയുള്ളത്. അടുത്തിടെ സിംബാബ്‌വെയില്‍ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കൡച്ചിരുന്നെങ്കിലും ഇതില്‍ യുവതാരങ്ങളുപ്പെടുന്ന പരീക്ഷണ ടീമിനെയാണ് ഇറക്കിയത്. അതുകൈാണ്ടു തന്നെ ലങ്കയുമായുള്ള പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടത് കൂടിയാണ്. പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴിലുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയും കൂടിയാണിത്.

വളരെ അഗ്രസീവും അതോടൊപ്പം കര്‍ക്കശക്കാരനുമായ വ്യക്തിയാണ് ഗംഭീര്‍. ഇന്ത്യന്‍ കോച്ചിന്റെ റോളിലും തന്റെ സമീപനത്തില്‍ അദ്ദേഹം മാറ്റങ്ങളും വരുത്താന്‍ സാധ്യതയില്ല. തന്റെ ശൈലിയുമായി ഒത്തുപോവുന്ന കളിക്കാരെ ടീമിലെത്തിക്കാന്‍ ഗംഭീര്‍ എല്ലായ്‌പ്പോഴും ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇനി ഇന്ത്യക്കൊപ്പവും അദ്ദേഹം ഇതില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.

SANJU SAMSON

ഇന്ത്യന്‍ സംഘത്തിലെ ചിലര്‍ക്കു ലങ്കയുമായുള്ള ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഈ പരമ്പരയില്‍ അവസരം ലഭിക്കുകയും എന്നാല്‍ അതു മുതലാക്കാന്‍ സാധിക്കുകയും ചെയ്തില്ലെങ്കില്‍ ഗംഭീര്‍ ചിലരെ ടീമില്‍ നിന്നും പുറത്താക്കാനിടയുണ്ട്. ഈ പരമ്പരയില്‍ ടി20 സ്‌ക്വാഡില്‍ നിന്നും അദ്ദേഹം തഴയാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഫ്‌ളോപ്പായാല്‍ ടി20 ടീമില്‍ സ്ഥാനം തെറിക്കാനിടയുള്ള ഒരാള്‍. ഈ പരമ്പരയില്‍ എത്ര മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. നിലവില്‍ റിഷഭ് പന്താണ് ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അതുകൊണ്ടു തന്നെ ഇന്ത്യ ആദ്യത്തെ രണ്ടു ടി20കളില്‍ ജയിച്ചാല്‍ അവസാന മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനെ കളിപ്പിക്കാനിടയുള്ളൂ.

സിംബാബ്‌വെയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലെ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ അവസാന ടി20യില്‍ മാത്രമേ കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചുള്ളൂ. മാച്ച് വിന്നിങ് ഫിഫ്റ്റിയുമായി സഞ്ജു ഇതു ശരിക്കും മുതലാക്കുകയും ചെയ്തു. ഇനി ലങ്കയ്‌ക്കെതിരേയും അവസരം കിട്ടിയാല്‍ ഇതുപോലെയുള്ള മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

ടി20യിലടക്കം മൂന്നു ഫോര്‍മാറ്റുകളിലും റിഷഭിന്റെ ബാക്കപ്പായി യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ വളര്‍ത്തിക്കൊണ്ടു വരാനാണ് ബിസിസിഐയുടെ നീക്കം. അതിനാല്‍ തന്നെ ഈ പരമ്പരയില്‍ സഞ്ജു ഫ്‌ളോപ്പായാല്‍ അടുത്ത പരമ്പരയില്‍ പകരം ജുറേലിനെ ടീമിലേക്കു കൊണ്ടു വന്നേക്കും അതുകൊണ്ട് തന്നെ ലഭിക്കുന്ന അവസരം ഒന്നാണെങ്കില്‍പ്പോലും അതില്‍ തിളങ്ങാന്‍ സഞ്ജു ശ്രദ്ധിക്കേണ്ടതുണ്ട്.

റിയാന്‍ പരാഗ്

യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഗംഭീര്‍ പുറത്താക്കാനിടയുള്ള രണ്ടാമത്തെയാള്‍. സിംബാബ്‌വെയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. ഈ പരമ്പരയില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയിട്ടും ലങ്കയ്‌ക്കെതിരേ പരാഗിനെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. വിരമിച്ച സ്റ്റാര്‍ ഓള്‍റണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് പരാഗിനെ ടീമിലേക്കു കൊണ്ടുവന്നത്.

RIYAN PARAG

പക്ഷെ ലങ്കയ്‌ക്കെതിരേ എത്ര ടി20യില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്നതു കാത്തിരുന്നു കാണേണ്ടതുണ്ട്. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണ് ഇലവനില്‍ സ്ഥാനമുറപ്പുള്ളവര്‍. എങ്കിലും പരാഗിനെ ഒരു കളിയിലെങ്കിലും ഇന്ത്യ പരീക്ഷിച്ചേക്കും.

ഖലീല്‍ അഹമ്മദ്

ഇകംയൈന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കു ശേഷം സ്ഥാനം നഷ്ടമായേക്കാവുന്ന മൂന്നാമത്തെ താരം. സിംബാബ്‌വെയ്ക്കതിരായ പരമ്പരയിലും ചില മല്‍സരങ്ങളില്‍ ഖലീല്‍ കളിച്ചിരുന്നു. പക്ഷെ ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ സാധിച്ചില്ല. മാത്രമല്ല നന്നായി തല്ലു വാങ്ങിക്കുകയും ചെയ്തു.

എന്നിട്ടും ലങ്കയ്‌ക്കെതിരേ വീണ്ടുമൊരു അവസരം കൂടി ഖലീലിനു ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുകയാണ്. ഈ പരമ്പരയില്‍ തന്റെ കഴിവ് അദ്ദേഹം പുറത്തെടുത്തേ തീരൂ. അതിനു സാധിക്കാതെ പോയാല്‍ അടുത്ത പരമ്പരയില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല.

Story first published: Saturday, July 27, 2024, 15:54 [IST]
Other articles published on Jul 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+