For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: അത് രോഹിത്തിന്റെ തന്ത്രം, സൂര്യകുമാര്‍ കണ്ട് പഠിച്ചു; കൈഫ് പറയുന്നു

പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ ഇന്ത്യയുടെ വിജയം എല്ലാവരേയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്. അപ്രതീക്ഷിത നീക്കങ്ങളോടെയാണ് നായകന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 137 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്കും 8 വിക്കറ്റിന് 137 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളുകയും ഇന്ത്യ അനായാസം വിജയം നേടുകയുമായിരുന്നു.

ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരുകയും ചെയ്തു. സൂര്യകുമാര്‍ യാദവ് നടത്തിയ അസാധാരണ പരീക്ഷണമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. 19ാം ഓവറില്‍ ആരും പ്രതീക്ഷിക്കാതെ റിങ്കു സിങ്ങിനെ സൂര്യകുമാര്‍ പന്തേല്‍പ്പിച്ചു. രണ്ട് വിക്കറ്റുകളോടെ മത്സരത്തിലേക്ക് ഇന്ത്യയെ റിങ്കു തിരിച്ചുകൊണ്ടുവന്നു. അവസാന ഓവറില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ സ്വയം പന്തെടുത്ത സൂര്യകുമാര്‍ രണ്ട് വിക്കറ്റുകളടക്കം വീഴ്ത്തി മത്സരം സമനിലയിലാക്കി.

സൂര്യകുമാര്‍ യാദവ് നായകനെന്ന നിലയില്‍ കാട്ടിയ അപൂര്‍വ്വ ധൈര്യമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. പരിശീലകന്‍ ഗൗതം ഗംഭീറിനെയടക്കം അത്ഭുതപ്പെടുത്തിയാണ് സൂര്യകുമാര്‍ ഈ തന്ത്രം പയറ്റിയതും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. പ്രമുഖരെല്ലാം സൂര്യകുമാറിന്റെ നായക മികവിനെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് വ്യത്യസ്തമായ രീതിയില്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവ് ഇത്തരത്തില്‍ വ്യത്യസ്തമായ നീക്കം നടത്തിയത് രോഹിത് ശര്‍മയില്‍ നിന്ന് കണ്ട് പഠിച്ചതാണെന്നാണ് കൈഫ് പറയുന്നത്. 'സൂര്യകുമാര്‍ രോഹിത് ശര്‍മയെയാണ് പിന്തുടര്‍ന്നത്. 19ാം ഓവറില്‍ റിങ്കു സിങ്, 20ാം ഓവറില്‍ സ്വയം ബൗളിങ് ഏറ്റെടുത്ത് ടീമിനെ ജയിപ്പിച്ചു. അവന്‍ മികച്ച നായകനാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്?' കൈഫ് എക്‌സില്‍ കുറിച്ചു.

suryakumar yadav ind vs sl

മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയുടെ സഹതാരമാണ് സൂര്യകുമാര്‍ യാദവ്. മുന്‍ കൊല്‍ക്കത് നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സൂര്യകുമാറിന്റെ കരിയറില്‍ വളര്‍ച്ചയുണ്ടായത് മുംബൈയിലേക്കെത്തിയ ശേഷമാണ്. സൂര്യയെ ഫിനിഷറില്‍ നിന്ന് ടോപ് ഓഡറിലേക്ക് വളര്‍ത്തിയതും വെടിക്കെട്ട് ബാറ്റ്‌സ്മാനാക്കി മാറ്റിയതിനും പിന്നില്‍ രോഹിത് എന്ന നായകന്റെ പിന്തുണ വളരെ വലുതാണ്. രോഹിത് മുംബൈയെ അഞ്ച് തവണ നായകനാക്കിയ ക്യാപ്റ്റനാണ്.

പല തവണ ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് ടീമിന് വിജയം നേടിക്കൊടുക്കാന്‍ രോഹിത് ശര്‍മയെന്ന നായകന് സാധിച്ചിട്ടുണ്ട്. ഇതിന് പല തവണ സൂര്യകുമാര്‍ സാക്ഷിയായിട്ടുമുണ്ട്. ക്യാപ്റ്റനായപ്പോള്‍ രോഹിത്തിന്റെ ശൈലി പിന്തുടരാന്‍ സൂര്യകുമാര്‍ യാദവ് ശ്രമിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ സൂര്യകാട്ടിയ ധൈര്യം രോഹിത് കാട്ടിയിട്ടുണ്ടെന്ന് പറയാനാവില്ല. അവസാന ഓവറില്‍ സ്വയം പന്തെറിഞ്ഞ് മത്സരഫലം മാറ്റി ഇന്ത്യയെ ജയിപ്പിച്ച അപൂര്‍വ്വ നായകന്മാരിലൊരാളാണ് സൂര്യകുമാറെന്ന് പറയാം.

ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ക്യാപ്റ്റനാക്കിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിക്കാന്‍ സൂര്യക്ക് സാധിച്ചു. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യ പരമ്പര തന്നെ ഇന്ത്യ തൂത്തുവാരിയെന്നതാണ് എടുത്തു പറയേണ്ടത്. ഇനി ഏകദിന പരമ്പരയാണ് വരാനിരിക്കുന്നത്.

രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലേക്ക് തിരിച്ചെത്തും. രോഹിത് നയിക്കുന്ന ഏകദിന പരമ്പരയും ഇന്ത്യക്ക് തുത്തുവാരാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും ടി20 പരമ്പരയിലെ ജയം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് നിസംശയം പറയാം.

Story first published: Wednesday, July 31, 2024, 15:23 [IST]
Other articles published on Jul 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+