Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജുവിന്റെ ടി20 കരിയര്‍ തീര്‍ന്നോ? ഗംഭീറിന്റെ നിലപാട് വ്യക്തം! പണി ഉറപ്പ്

പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 43 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിനാണ് വിജയം നേടിയത്. ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ വിജയത്തിനിടെയിലും ആരാധകരെ നിരാശപ്പെടുത്തുന്നത് സഞ്ജു സാംസണിന്റെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സഞ്ജുവിന് രണ്ടാം മത്സരത്തില്‍ അപ്രതീക്ഷിതമായാണ് വിളിയെത്തിയത്.

ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തില്‍ ഓപ്പണര്‍ റോളിലേക്കെത്തിയ സഞ്ജു അക്കൗണ്ട് തുറക്കാനാവാതെയാണ് മടങ്ങിയത്. ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു പുറത്തായത്. മഹേഷ് തീക്ഷണയുടെ പന്തില്‍ സഞ്ജുവിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു. ടി20 ലോകകപ്പ് മുതല്‍ ടീമിലുണ്ടായിട്ടും ബെഞ്ചിലിരുന്ന സഞ്ജുവിന് ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു രണ്ടാം ടി20യിലേത്. എന്നാല്‍ മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.

ഇതോടെ സഞ്ജുവിന്റെ ടി20 കരിയര്‍ വലിയ ചോദ്യമായിരിക്കുകയാണ്. ഏകദിന ടീമില്‍ നിന്ന് ഇതിനോടകം തഴയപ്പെട്ട സഞ്ജുവിന് ടി20 കരിയര്‍ നിലനിര്‍ത്താന്‍ സ്ഥിരതയോടെയുള്ള പ്രകടനം അത്യാവശ്യമായിരുന്നു. എന്നാല്‍ അവസരം മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ഡെക്കാവുന്നത് സ്വഭാവികം മാത്രമാണെങ്കിലും സഞ്ജുവിനെപ്പോലെ അവസരം കുറവുള്ള താരത്തെ സംബന്ധിച്ച് ഓരോ അവസരവും വളരെ വിലപ്പെട്ടതാണ്.

അതുകൊണ്ടുതന്നെ ഇനി സഞ്ജുവിന് ടി20 ടീമില്‍ അവസരമുണ്ടാവുമോ? പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനെ പിന്തുണക്കുന്നവരാണ്. എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജു ടി20 ടീമിന് പുറത്താകാനാണ് സാധ്യത കൂടുതല്‍. അതിന് ചില കാരണങ്ങളുണ്ട്. ഗംഭീറും സൂര്യയും സഞ്ജുവിന് നല്‍കിയ പരീക്ഷണമായിരുന്നു രണ്ടാം ടി20. എന്നാല്‍ ഇതില്‍ സഞ്ജു പരാജയപ്പെട്ടു.

sanju samson ind vs sl

ശിവം ദുബെയെ പുറത്തിരുത്തിയാണ് സഞ്ജുവിനെ ഇന്ത്യ കളിപ്പിച്ചത്. ദുബെ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. കൂടാതെ മീഡിയം പേസറെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാവാന്‍ ദുബെക്ക് കഴിവുണ്ട്. ടി20 ലോകകപ്പിലും സിംബാബ് വെ പര്യടനത്തിലുമെല്ലാം ഭേദപ്പെട്ട പ്രകടനം തന്നെ ദുബെ കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ ഓള്‍റൗണ്ടറെന്ന നിലയില്‍ ദുബെക്കാണ് ഇന്ത്യ സഞ്ജുവിനെക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ശുബ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായും സഞ്ജു പുറത്തുപോകും.

റുതുരാജ് ഗെയ്ക് വാദിനെപ്പോലൊരു താരം ടീമിന് പുറത്ത് നില്‍ക്കുകയാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറാവാന്‍ ദ്രുവ് ജുറേല്‍ കാത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണ്. അടുത്ത പരമ്പരയിലേക്കെത്തുമ്പോള്‍ സഞ്ജുവിന്റെ സീറ്റ് നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍. ഗൗതം ഗംഭീര്‍ യുവതാരങ്ങളെ പിന്തുണക്കുന്ന പരിശീലകനാണ്. ജുറേലിന്റെ ഫിനിഷിങ് മികവില്‍ ഗംഭീര്‍ ഭാവി കാണുന്നുണ്ടാവുമെന്ന് ഉറപ്പാണ്.

റിഷഭ് പന്ത് കളിക്കുന്നിടത്തോളം ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിന് അവസരം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി ലഭിക്കുന്ന അവസരങ്ങളെ സഞ്ജു മുതലാക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ സഞ്ജു നിരാശപ്പെടുത്തി. നായകന്‍ സൂര്യകുമാര്‍ യാദവ് ഗംഭീറിന്റെ തീരുമാനത്തിനൊപ്പമേ നില്‍ക്കൂ. അതുകൊണ്ടുതന്നെ ഗംഭീറിന്റെ തീരുമാനമാണ് സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകം.

ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജു ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് ഏകദിന ടീമില്‍ നിന്ന് അദ്ദേഹം തഴയപ്പെട്ടത്. ഇനി കരുത്തുകാട്ടി തിരിച്ചുവരാന്‍ സഞ്ജുവിന് മുന്നില്‍ അധികം അവസരമില്ല. തഴയപ്പെട്ടാല്‍ ഐപിഎല്‍ വരെ സഞ്ജുവിന് ഇനി കാത്തിരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. സഞ്ജുവിന്റെ ടി20യിലെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് തന്നെ വിലയിരുത്താം.

Story first published: Monday, July 29, 2024, 11:50 [IST]
Other articles published on Jul 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+