IND vs SL: 'കൂനിന്‍മേല്‍ കുരു' ഇന്ത്യക്ക് അടുത്ത തിരിച്ചടി, സ്റ്റാര്‍ പേസര്‍ മൂന്നാം ടി20 കളിച്ചേക്കില്ല
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 ഇന്ന് നടക്കാനിരിക്കെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടികൂടി. പേസര്‍ നവദീപ് സൈനിക്ക് പരിക്കേറ്റതിനാല്‍ മൂന്നാം മത്സരം നഷ്ടമാവുമെന്നാണ് വിവരം. സൈനിയുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാവും. ക്രുണാലിന് കോവിഡ് സ്ഥീരീകരിച്ചതോടെ പ്രമുഖ താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. ഇവരെയൊന്നും പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാവില്ല. ഇത്തരമൊരു പ്രതിസന്ധിയെ നേരിട്ടാണ് ഇന്ത്യ രണ്ടാം ടി20 കളിച്ചത്.
സൈനിക്കും കൂടി പരിക്കേറ്റതോടെ 11 അംഗ ടീമിനെ ഇറക്കാന്‍ റിസര്‍വ് താരത്തെ പരിഗണിക്കേണ്ട അവസ്ഥയാണ് ഇന്ത്യക്കുള്ളത്. പരിചയസമ്പത്തുള്ള സൈനിക്ക് രണ്ടാം ടി20ക്കിടെയാണ് പരിക്കേറ്റത്. ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ ക്യാച്ചിനായി ഉയര്‍ന്ന് ചാടിയ സൈനി തോളിടിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. വേദനയെത്തുടര്‍ന്ന് കളം വിട്ട സൈനിക്ക് ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചില്ല. ബാറ്റിങ്ങിനിറങ്ങി ഒരു റണ്‍സാണ് സൈനി നേടിയത്.

സൈനിക്ക് പകരം അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് വിവരം. നിലവില്‍ മറ്റൊരു താരത്തെയും പരിഗണിക്കാനില്ല. അവശേഷിക്കുന്ന 11 പേരെയും ഉള്‍പ്പെടുത്തിയാണ് രണ്ടാം മത്സരത്തില്‍ ടീമിനെ ഇറക്കിയതെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. അതിനാല്‍ത്തന്നെ സൈനിക്ക് പരിക്കേറ്റാല്‍ ഇന്ത്യക്ക് റിസര്‍വ് താരങ്ങളെ പരിഗണിക്കാതെ മറ്റ് വഴികളില്ല.
പൃഥ്വി ഷാ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,കൃഷ്ണപ്പ ഗൗതം,മനീഷ് പാണ്ഡെ തുടങ്ങിയവരെല്ലാം ക്രുണാല്‍ പാണ്ഡ്യയോട് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. അതിനാല്‍ത്തന്നെ ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണെങ്കിലും കുറച്ചുദിവസം കൂടി നിരീക്ഷണത്തില്‍ തുടരും.
മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും ടി20 പരമ്പര നേടുക. ആദ്യ മത്സരത്തില്‍ ഇന്ത്യ 38 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്. ഇന്ത്യക്കെതിരേ ഇതുവരെ ടി20 പരമ്പര നേടാന്‍ ശ്രീലങ്കയ്ക്കായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കന്നി ടി20 പരമ്പര ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ദസുന്‍ ഷണകയും സംഘവും.
മികച്ച സ്പിന്നര്‍മാരിലൂടെ കളി പിടിക്കുന്ന ശ്രീലങ്കയ്ക്ക് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് തിരിച്ചടി. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ 132 റണ്‍സിനെ അവസാന രണ്ട് പന്ത് ബാക്കിനിര്‍ത്തിയാണ് ശ്രീലങ്ക മറികടന്നത്. അതിനാല്‍ത്തന്നെ ഇന്ത്യ 150ന് മുകളിലേക്ക് സ്‌കോര്‍ നേടിയാല്‍ ജയിക്കുക ശ്രീലങ്കയ്ക്ക് എളുപ്പമായിരിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications