Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ സൂര്യാ', അക്ഷറിനെ വച്ചുള്ള പ്ലാന്‍ ചോര്‍ന്നു! ഇനിയെന്ത്?

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി വന്നിരിക്കുന്ന സൂര്യകുമാര്‍ യാദവ് തന്റെ ആദ്യ ദൗത്യത്തിനു തയ്യാറെടുക്കുകയാണ്. ശനിയാഴ്ച ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കായി ടീമിനെയൊരുക്കുകയാണ് അദ്ദേഹം. പല്ലെക്കെലെയില്‍ നടക്കാനിരിക്കുന്ന ആദ്യത്തെ ടി20ക്കു മുമ്പ് തന്നെ സൂര്യയുടെ ബൗളിങ് പ്ലാന്‍ ചോര്‍ന്നിരിക്കുകയാണ്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു അദ്ദേഹം നല്‍കിയ ചില നിര്‍ദേശങ്ങളാണ് പരസ്യമായിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനായി ഗ്രൗണ്ടിലെത്തിയ ശേഷം അക്ഷറിനോടു സൂര്യ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ഒരു വീഡയോയിലൂടെ പുറത്തു വന്നിരിക്കുന്നത്. ആദ്യ ടി20യില്‍ അക്ഷറിനെ ബൗളിങില്‍ എപ്പോഴായിരിക്കും കൊണ്ടുവരാന്‍ പോവുകയെന്നത് സൂര്യയുടെ വാക്കുകളില്‍ നിന്നും വളരെ വ്യക്തമാണ്. സൂര്യയും ടീംഗവുമായ പേസര്‍ മുഹമ്മദ് സിറാജും ഒരുമിച്ച് സ്റ്റേഡിയത്തിലെ പടികളിറങ്ങി ഗ്രൗണ്ടിലേക്കു വരുന്നതാണ് ആദ്യം വീഡിയോയില്‍ കാണാന്‍ സാധിക്കുക.

SURYAKUMAR YADAV

ഗ്രൗണ്ടിലിറങ്ങിയ ശേഷം ഇരുവരും ഓടാന്‍ തയ്യാറെടുക്കവെയാണ് കിറ്റ് ബാഗുമായി അക്ഷര്‍ പടികളിറങ്ങി വരുന്നത് സൂര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഓട്ടം നിര്‍ത്തിയ അദ്ദേഹം തിരിഞ്ഞുനോക്കിയ ശേഷം ചില നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. പതുക്കെ വന്നാല്‍ മതി, മൂന്ന്- നാല് ഓവറുകളില്‍ നീയാണ് ബൗള്‍ ചെയ്യാന്‍ പോവുന്നതെന്നാണ് അക്ഷറിനോടു സൂര്യ പറഞ്ഞത്. ഇതു ആരോ ഫോണില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. അക്ഷറിനോടു ഇക്കാര്യം പറഞ്ഞതിനു ശേഷം വീഡിയോ എടുത്തയാളെ സൂര്യ നോക്കുന്നതും കാണാന്‍ സാധിക്കും.

ശ്രീലങ്കയുമായുള്ള ആദ്യ ട20യില്‍ അക്ഷര്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടാവുമെന്നു സൂര്യയുടെ വാക്കുകളില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. മാത്രമല്ല പവര്‍പ്ലേയില്‍ തന്നെ അക്ഷറിനു ബൗള്‍ ചെയ്യേണ്ടതായി വരുമെന്നും ഇതോടെ ഉറപ്പായിട്ടുണ്ട്. പവര്‍പ്ലേയില്‍ അക്ഷറിനെ ഉപയോഗിച്ചുള്ള തന്ത്രം കഴിഞ്ഞ ടി20 ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത്തും പരീക്ഷിച്ചിരുന്നു.

ഈ നീക്കം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. റണ്ണൊഴുക്ക് തടഞ്ഞു നിര്‍ത്തുന്നതിനോടൊപ്പം വിക്കറ്റുകള്‍ നേടാനും അക്ഷറിനു സാധിച്ചിരുന്നു. ലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ സൂര്യയും പവര്‍പ്ലേയില്‍ അക്ഷറിനെ ബൗളിങില്‍ പരീക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

AXAR PATEL

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വിരമിക്കലിനു ശേഷം ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി അക്ഷര്‍ മാറിയിരിക്കുകയാണ്. ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ് എന്നിവരാണ് ടീമിലെ മറ്റു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍.

ഇവരില്‍ അക്ഷറിനു തന്നെയായിരിക്കും പ്രഥമ പരിഗണന. സൂപ്പര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ടീമിലുള്ളതിനാല്‍ തന്നെ അദ്ദേഹത്തിനൊപ്പം ഇലവനിലെ മറ്റൊരു ഓള്‍റൗണ്ടര്‍ അക്ഷറായിരിക്കും. ഇതോടെ വാഷിങ്ടണിനും പരാഗിനും പുറത്തിരിക്കേണ്ടതായും വന്നേക്കും. സൂര്യക്കു കീഴില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ മാത്രം ടി20 പരമ്പരയാണിത്. കഴിഞ്ഞ രണ്ടു പരമ്പരകളും കൈവിടാതെ നോക്കാന്‍ അദ്ദേഹത്തിനായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് ക്യാപ്റ്റനായി സൂര്യ അരങ്ങേറിയത്. ഈ പരമ്പരയില്‍ ഇന്ത്യ 4-1നു ജയിക്കുകയും ചെയ്തു. അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു അവസാനിപ്പിക്കാനും സൂര്യക്കായിരുന്നു. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

Story first published: Wednesday, July 24, 2024, 13:41 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+