Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: റിഷഭ് തിരിച്ചെത്തും, പുറത്താവുകയാര്? രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ഇലവന്‍

കൊളംബോ: ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിലെ മല്‍സരഫലം ഇന്ത്യക്കു വലിയ ഷോക്കായി മാറിയിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ടീമിനെ ഇറക്കിയിട്ടും ആദ്യ കളിയില്‍ ഇന്ത്യക്കു ജയിക്കാനായില്ല. ടൈ കൊണ്ട് ഇന്ത്യക്കു തൃപ്തിരപ്പെടേണ്ടി വരികയായിരുന്നു. അടുത്ത വര്‍ഷം ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കവെ ഇന്ത്യയുടെ കണ്ണു തുറപ്പിക്കുന്നതാണ് ഈ മല്‍സരമെന്നു നിസംശയം പറയാം.

പുതിയ കോച്ച് ഗൗതം ഗംഭീറിനും ഈ ഫലം വലിയ തിരിച്ചടിയായിട്ടുണ്ട്. നേരത്തേ നടന്ന ടി20 പരമ്പര 3-0നു തൂത്തുവാരിയ ഇന്ത്യക്കു ഏകദിനം അനായാസം തൂത്തുവാരാന്‍ സാധിക്കുമെന്നായിരുന്നു കരുതപ്പെട്ടത്. സീനിയര്‍ താരങ്ങളുള്‍പ്പെടുന്ന ഏറ്റവും മികച്ച ടീമിനെ പരീക്ഷിച്ചിട്ടും ദുര്‍ബലരായ ലങ്കന്‍ ടീമിനെതിരേ ഇന്ത്യ വിയര്‍ത്തത് ശുഭസൂചനയല്ല. ആദ്യ കളിയിലെ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ഞായറാഴ്ചത്തെ രണ്ടാമങ്കത്തില്‍ ഇന്ത്യയിറങ്ങുക.

RISHABH PANT

ആദ്യ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുമുണ്ട്. എങ്ങനെയാവും ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവനെന്നു നമുക്കു പരിശോധിക്കാം. ഓപ്പണിങ് കോമ്പിനേഷനില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യതയില്ല. ക്യാപ്റ്റന്‍ രോഹിത്തും പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലും ചേര്‍ന്നായിരിക്കും ടീമിനായി അടുത്ത കളിയിലും ഓപ്പണ്‍ ചെയ്യുക. ആദ്യ മല്‍സരത്തില്‍ തിളങ്ങാന്‍ കഴിയാതെ പോയ ഗില്‍ ശക്തമായ തിരിച്ചുവരവായിരിക്കും അടുത്ത മല്‍സരത്തില്‍ ലക്ഷ്യമിടുക.

മൂന്നാം നമ്പറില്‍ ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി തന്നെ തുടരും. കഴിഞ്ഞ മല്‍സരത്തില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിന്റെ ക്ഷീണം രണ്ടാമത്തെ മല്‍സരത്തില്‍ വലിയൊരു ഇന്നിങ്‌സുമായി തീര്‍ക്കാനിയിരിക്കും കോലിയുടെ ശ്രമം. നാലാം നമ്പറില്‍ ശ്രേയസ് അയ്യരില്‍ തന്നെ ഇന്ത്യ വീണ്ടും വിശ്വാസമര്‍പ്പിക്കും. എന്നാല്‍ അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ തിരികെ വിളിക്കാന്‍ സാധ്യതയുണ്ട്.

ROHIT SHARMA- SHUBMAN GILL

മധ്യനിര ക്ലിക്കാവാതിരുന്നതാണ് ആദ്യ കളിയില്‍ ഇന്ത്യക്കു വലിയ ക്ഷീണമായി മാറിയത്. അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ ടീമിലെത്തിച്ചാല്‍ അതു മധ്യനിരയെ കൂടുതല്‍ ശക്തിപ്പെടുത്തും. റിഷഭ് പ്ലെയിങ് ഇലവനിലേക്കു വരികയാണെങ്കില്‍ സ്ഥാനം നഷ്ടമായേക്കുക മറ്റൊരു ഇടംകൈയന്‍ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെയ്ക്കായിരിക്കും. കഴിഞ്ഞ മല്‍സരത്തില്‍ വിക്കറ്റ് കാത്തത് കെഎല്‍ രാഹുലായിരുന്നു.

റിഷഭ് വന്നാല്‍ അദ്ദേഹത്തിനു സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും. പകരം സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാലും രാഹുല്‍ കളിക്കുക. റിഷഭ് അഞ്ചാമനായും രാഹുല്‍ ആറാമനായും ക്രീസിലെത്തിയേക്കും. തുടര്‍ന്നു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലും വാഷിങ്ണ്‍ സുന്ദറുമായിരിക്കും ബാറ്റ് ചെയ്യുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തന്നെ തുടരുമ്പോള്‍ പേസ് നിരയിലുണ്ടാവുക അര്‍ഷ്ദീപ് സിങും മുഹമ്മദ് സിറാജുമായിരിക്കും.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

Story first published: Saturday, August 3, 2024, 13:10 [IST]
Other articles published on Aug 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+