Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജുവിന് നിര്‍ണ്ണായകം, ടി20 പരമ്പര കളിച്ചില്ലെങ്കില്‍ കരിയര്‍ തീര്‍ന്നു! കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പര ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് വീതം ടി20യും ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരക്കായി ഇതിനോടകം ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. ടി20 പരമ്പര 27നാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ടി20ല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണിന് ഇടമില്ല. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷം കളിക്കുന്ന ആദ്യ പരമ്പരയാണിത്.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രകടനത്തെ എല്ലാവരും ഉറ്റുനോക്കുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ടി20 പരമ്പര കളിക്കാനിറങ്ങുന്നത്. ഗംഭീറിന് കീഴില്‍ വലിയ പൊളിച്ചെഴുത്തോടെയാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. സഞ്ജു സാംസണിനെ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടിയിട്ടും സഞ്ജു തഴയപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും സഞ്ജു തഴയപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അധികം വൈകാതെ ടി20യില്‍ നിന്നും സഞ്ജു ഒതുക്കപ്പെട്ടേക്കും. അതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഉള്ളപ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കില്ലെന്ന് തന്നെ പറയാം.

ടി20 ലോകകപ്പിലുടെനീളം ബെഞ്ചിലിരുത്തപ്പെട്ട സഞ്ജുവിന് ശ്രീലങ്കന്‍ പരമ്പരയില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. കൂടാതെ ശ്രീലങ്കയ്‌ക്കെതിരായ സഞ്ജുവിന്റെ കണക്കുകളും മോശമാണ്. എട്ട് തവണ കളിച്ചപ്പോള്‍ ആറ് തവണയും വനിന്‍ഡു ഹസരങ്കയുടെ സ്പിന്‍ കെണിയില്‍ സഞ്ജു വീഴുകയും ചെയ്തു. 15 മാത്രമാണ് സഞ്ജുവിന്റെ ശരാശരി. അങ്ങനെയുള്ള സഞ്ജുവിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

sanju samson ind vs sl

ഇതോടെ ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം സഞ്ജു തഴയപ്പെടാനാണ് സാധ്യത. പിന്നീട് മടങ്ങിയെത്താന്‍ സഞ്ജുവിന് അടുത്ത ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തേണ്ടതായി വരും. ആ സമയത്ത് മികവ് കാട്ടാനാവാതെ പോയാല്‍ താരത്തിന് പൂര്‍ണ്ണമായും വഴിമാറിക്കൊടുക്കേണ്ടി വരും. മറ്റൊരു കാര്യം വിരാട് കോലിക്ക് പകരം മൂന്നാം നമ്പറിലേക്ക് കെ എല്‍ രാഹുല്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ്. ഇന്ത്യക്ക് മൂന്നാം നമ്പറില്‍ ആംഗര്‍ റോളില്‍ കളിക്കുന്ന താരത്തെ വേണം.

ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം വിലയിരുത്തി ഗംഭീര്‍ ഈ റോളിലേക്ക് രാഹുലിനെ കൊണ്ടുവന്നേക്കും. ഗംഭീറുമായി അടുത്ത സൗഹൃദമുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിനെ ഗംഭീര്‍ പിന്തുണക്കുമെന്നുറപ്പാണ്. റിഷഭ് പന്തിനെ ആംഗര്‍ റോളില്‍ കളിപ്പിക്കാന്‍ ഗംഭീറിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്ത് നിന്ന് റിഷഭിനെ ഗംഭീര്‍ ഒഴിവാക്കാനാണ് സാധ്യത. രാഹുല്‍ ടീമിലേക്കെത്തിയാല്‍ സ്വാഭാവികമായും സഞ്ജു ഒതുക്കപ്പെടും.

കാരണം രാഹുല്‍ വിക്കറ്റ് കീപ്പറായതിനാല്‍ ബാക്കപ്പ് കീപ്പര്‍ സ്ഥാനം രാഹുലിന് ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഇതോടെ സഞ്ജുവിന്റെ ചീട്ടുകീറും. മൂന്നാമത്തെ കാര്യം സഞ്ജുവില്‍ ഗംഭീര്‍ വലിയ വിശ്വാസം വെക്കില്ല. ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ ഒഴിവാക്കാന്‍ ഗംഭീര്‍ മടികാട്ടില്ല. കൂടാതെ സഞ്ജുവിന്റെ സ്ഥാനം നോട്ടമിട്ട് മികച്ച ചില യുവതാരങ്ങളും രംഗത്തെത്തുന്നുണ്ട്. ദ്രുവ് ജുറേല്‍ ടി20യില്‍ വലിയ ഭാവിയുള്ള യുവ വിക്കറ്റ് കീപ്പറാണ്.

റിയാന്‍ പരാഗിനെ ഗംഭീര്‍ പിന്തുണക്കുന്നുണ്ട്. ഇതെല്ലാം സഞ്ജുവിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് തഴയപ്പെട്ടാല്‍ സഞ്ജുവിന്റെ ദേശീയ കരിയറിനെ അത് കാര്യമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും വരുന്ന ശ്രീലങ്കന്‍ പരമ്പര സഞ്ജു സാംസണെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.

Story first published: Wednesday, July 24, 2024, 14:23 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+