Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഗംഭീര്‍ വാക്കിന് വിലയില്ലാത്തവന്‍, സഞ്ജുവിനോട് ചെയ്തത് ചതി! തെളിവ് ഇതാ

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദിന, ടി20 പരമ്പരക്കുള്ള ടീമില്‍ പല സര്‍പ്രൈസുകളുമുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് പകരം സൂര്യകുമാര്‍ യാദവിനെ ടി20 നായകനാക്കിയതാണ്. ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യ പരമ്പരയില്‍ത്തന്നെ വലിയ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്.

സഞ്ജു സാംസണ് രണ്ട് ഫോര്‍മാറ്റിലും അവസരം പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ ടി20 പരമ്പരയില്‍ മാത്രമാണ് ഇടം ലഭിച്ചിരിക്കുന്നത്. ഏകദിന പരമ്പരയില്‍ നിന്ന് അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെയാണ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞതെന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോഴിതാ ഗംഭീര്‍ സഞ്ജുവിനെ പ്രശംസിക്കുന്ന പഴയ വീഡിയോ കുത്തിപ്പൊക്കി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.

സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിക്കുന്നതും പിന്തുണ ലഭിക്കാത്തതിനെ വിമര്‍ശിക്കുന്നതുമായ വീഡിയോയാണ് സഞ്ജു ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിനെ പ്രശംസിക്കുന്ന ഗംഭീര്‍ പിന്തുണച്ചാല്‍ സഞ്ജു ഒന്നാം നമ്പര്‍ താരമാവുമെന്നും ഈ വീഡിയോയില്‍ പറയുന്നു. എന്നിട്ടും ഗംഭീര്‍ മുഖ്യ പരിശീലകനാവുമ്പോള്‍ സഞ്ജുവിനെ തഴയുകയാണെന്നും ഗംഭീര്‍ വാക്കിന് വിലയില്ലാത്തവനാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

'സഞ്ജു സാംസണ്‍ പ്രതിഭാശാലിയായ താരമാണ്. വലിയ നേട്ടങ്ങളിലേക്കെത്താന്‍ കഴിവ് അവനുണ്ട്. മാച്ച് വിന്നറായ താരമായ സഞ്ജുവിന് അത്ഭുത ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാനാവും. സിഎസ്‌കെയ്‌ക്കെതിരേ 32 പന്തില്‍ 74 റണ്‍സ് നേടുകയെന്നത് എളുപ്പമല്ല. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. അവസരവും പിന്തുണയും ലഭിച്ചാല്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജുവിന് മാറാന്‍ സാധിക്കും' എന്നാണ് ചാനല്‍ ചര്‍ച്ചക്കിടെ ഗംഭീര്‍ പറഞ്ഞത്.

sanju samson

എന്നാല്‍ ഗംഭീര്‍ മുഖ്യ പരിശീലകനായപ്പോള്‍ സഞ്ജുവിനെ പിന്തുണച്ചില്ലെന്ന് തന്നെ പറയാം. സഞ്ജുവിന് ടി20യെക്കാള്‍ മികച്ച കണക്കുകള്‍ അവകാശപ്പെടാനാവുന്നത് ഏകദിനത്തിലാണ്. അവസാനമായി ദക്ഷിണാഫ്രിക്കയിലാണ് സഞ്ജു ഏകദിനം കളിച്ചത്. തകര്‍പ്പന്‍ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയില്‍ കസറാനും സഞ്ജുവിന് സാധിച്ചു. എന്നിട്ടും ശ്രീലങ്കയ്‌ക്കെതിരേ സഞ്ജു തഴയപ്പെട്ടുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

റിയാന്‍ പരാഗ്, ശിവം ദുബെ എന്നിവരെല്ലാം ടീമില്‍ ഇടം പിടിച്ചപ്പോഴാണ് സഞ്ജു തഴയപ്പെട്ടത്. ടി20 ടീമില്‍ സഞ്ജു ഉണ്ടെങ്കിലും മുഖ്യ വിക്കറ്റ് കീപ്പറായി റിഷഭ് പന്തുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു ബെഞ്ചിലേക്ക് ഒതുക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഏകദിന പരമ്പരയില്‍ സഞ്ജുവിന് ഇടവും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ സഞ്ജു ഉണ്ടാകില്ലെന്ന കാര്യവും ഏറെക്കുറെ ഉറപ്പാണ്. ഗംഭീര്‍ സ്വന്തം ഇഷ്ടക്കാരെ ടീമില്‍ തിരികി കയറ്റാന്‍ ശ്രമിക്കുകയാണ്.

ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാറിനെ നായകനാക്കിയത് ടീമിന്റെ ആധിപത്യം കൈക്കലാക്കാനാണ്. ഹാര്‍ദിക് നിലപാടുള്ള നായകനാണ്. അതേ സമയം സൂര്യകുമാര്‍ യാദവ് ഗംഭീറിന് കീഴില്‍ വളര്‍ന്ന താരമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗൗതം ഗംഭീറിന് കീഴില്‍ കളിച്ചാണ് സൂര്യകുമാര്‍ വരവറിയിക്കുന്നത്. അതുകൊണ്ടുതന്നെ സൂര്യക്ക് ഈ ബഹുമാനം ഗംഭീറിനോട് ഉണ്ട്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ ഏകാധിപത്യത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യും.

ബിസിസി ഐയുടെ പൂര്‍ണ്ണ പിന്തുണ ഗംഭീറിനുണ്ട്. കെകെആറിനെ ചാമ്പ്യന്മാരാക്കിയാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ അഹങ്കാരവും ഗംഭീറിനുണ്ടെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഗംഭീറിനെ അന്ന് വാഴ്ത്തിയ ഗംഭീര്‍ ഇപ്പോള്‍ കാലുമാറിയിരിക്കുന്നു. സഞ്ജുവിന് ഗംഭീറിന് കീഴില്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിനെ വാഴ്ത്തുന്ന ഗംഭീറിന്റെ വാക്കുകള്‍ വൈറലാണ്.

Story first published: Friday, July 19, 2024, 19:44 [IST]
Other articles published on Jul 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+