For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: രോഹിത് കള്ളത്തരം കാണിക്കുന്നു, ഉത്തേക പരിശോധന വേണം! വിചിത്ര ആവശ്യം, കാരണമറിയാം

കൊളംബോ: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ടൈ കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ ബാറ്റിങ് ലൈനപ്പില്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് മാത്രമാണ്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ശേഷിച്ചെ 10 പേരും റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ വളരെ അനായാസമാണ് ഹിറ്റ്മാന്‍ റണ്‍സ് അടിച്ചെടുത്തത്. 47 ബോളില്‍ നിന്നും ഏഴു ഫോറും മൂന്നു സിക്‌സറുമടക്കം 58 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്.

10 ഓവറുകള്‍ കൂടിയെങ്കിലും രോഹിത് ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഈ മല്‍സരം അനായാസം ജയിക്കുകയും ചെയ്യുമായിരുന്നു. അതിനിടെ രോഹിത്തിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകനിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രോഹിത്തിനെ ഉത്തേജക പരിശോധനയ്ക്കു വിധേയനാക്കണമെന്നാണ് തമാശരൂപേണ ആരാധകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ROHIT SHARMA

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഉത്തേജക പരിശോധനയ്ക്കു വിധേയനാക്കാന്‍ ഐസിസിയോടും ബിസിസിഐയോടും അഭ്യര്‍ഥിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പ് മുതല്‍ അവിശ്വസനീയ ക്രിക്കറ്റാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. 35 വയസ്സ് പിന്നിട്ടതിനു ശേഷം ഇത്തമൊരു മാറ്റം അവിശ്വസനീയം തന്നെയാണ്. രോഹിത് എന്തെങ്കിലും കുത്തിവയ്പ്പുകളോ, ഗുളികകളോ എടുക്കുന്നുണ്ടെന്ന കാര്യം വളരെ വ്യക്തമാണെന്നുമാണ് ആരവ് എന്ന ആരാധകന്‍ എക്‌സില്‍ കുറിച്ചത്.

ഇതു വളരെ പെട്ടെന്നു തന്നെ വൈറലായി മാറുകയും ചെയ്തു. ലങ്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിനത്തില്‍ രോഹിത് അഗ്രസീവ് ഫിഫ്റ്റി കുറിച്ചതിനു പിന്നാലെയായിരുന്നു ഈ പോസ്റ്റ്. 37 കാരനായ രോഹിത് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നാട്ടില്‍ നടന്ന 2023ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു.

തുടക്കം മുതല്‍ ബൗളര്‍മാരെ കടന്നാക്രമിച്ച രോഹിത്താണ് പല മല്‍സരങ്ങളിലും ഇന്ത്യക്കു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കിയത്. ഇതു പിന്നീട് ക്രീസിലെത്തിയ ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. ഇന്ത്യയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ വലിയ പങ്കായിരുന്നു അദ്ദേഹം വഹിച്ചത്.

ROHIT SHARMA

ടീമംഗമായ വിരാട് കോലി (11 കളിയില്‍ 765 റണ്‍സ്) കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ താരവും രോഹിത്തായിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 54.27 ശരാശരിയില്‍ 125.94 സ്‌ട്രൈക്ക് റേറ്റില്‍ 597 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്.

അതിനു ശേഷം ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും രോഹിത് മിന്നിച്ചു. എട്ടു മല്‍സരങ്ങളില്‍ നിന്നും 36.71 ശരാശരിയില്‍ 156.70 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു ഫിഫ്റ്റികളടക്കം 257 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു പിന്നാലെ ടി20യില്‍ നിന്നും രോഹിത് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

ടി20 ലോകകപ്പിനു ശേഷം ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ശ്രീലങ്കയുമായുള്ള ആദ്യത്തെ ഏകദിനം. ലോകകപ്പില്‍ നിന്നും നിര്‍ത്തിയ ഇടത്തു തന്നെയാണ് രോഹിത് തുടങ്ങുകയും ചെയ്തിരിക്കുന്നത്. പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോം നിലനില്‍ത്താമെന്ന പ്രതീക്ഷയിലാവും അദ്ദേഹം. നാളെ (ഞായര്‍) കൊളംബോയിലാണ് പരമ്പരയിലെ അടുത്ത മല്‍സരം.

Story first published: Saturday, August 3, 2024, 12:05 [IST]
Other articles published on Aug 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+