For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'തോറ്റ' കളി ഇന്ത്യ ജയിച്ചതെങ്ങനെ? സൂര്യ കിടു ക്യാപറ്റന്‍, ജയിപ്പിച്ചത് ആ ചൂതാട്ടം

പല്ലെക്കെലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ പരാജയത്തിന്റെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ ജയിച്ചു കയറിയിരിക്കുകയാണ്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ തൂത്തുവാരി. തോല്‍വിയുറപ്പായിരുന്ന കളിയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ ഒരു ചൂതാട്ടമാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. ഇതോടെ മല്‍സരം ടൈയില്‍ കലാശിക്കുകയും തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ഇന്ത്യ നാടകീയ വിജയവും സ്വന്തമാക്കുകയായിരുന്നു.

138 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ലങ്കയ്ക്കു ഇന്ത്യ നല്‍കിയത്. റണ്‍ചേസില്‍ വളരെ പോസിറ്റീവായി തന്നെ തുടങ്ങിയ ലങ്ക ഓപ്പണിങ് വിക്കറ്റില്‍ 58 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ പരുങ്ങലിലായിരുന്നു. രണ്ടാം വിക്കറ്റില്‍ മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടി പിറന്നു. ഇതോടെ 15ാം ഓവറില്‍ ലങ്ക 100 കടക്കുകയും ചെയ്തു. ലങ്കയുടെ രണ്ടാം വിക്കറ്റ് വീണത് 16ാം ഓവറല്‍ സ്‌കോര്‍ 110ല്‍ നില്‍ക്കെയായിരുന്നു. തുടര്‍ന്നങ്ങോട്ട് അവര്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 15 റണ്‍സിനിടെ ആറു വിക്കറ്റുകളാണ് ലങ്ക കളഞ്ഞുകുളിച്ചത്.

SURYAKUMAR YADAV - RINKU SINGH

ഒരിക്കല്‍ക്കൂടി ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ സ്പിന്നര്‍മാരിലാണ് ക്യാപ്റ്റന്‍ സൂര്യ വിശ്വാസമര്‍പ്പിച്ചത്. അര്‍ഷ്ദീപ് സിങും ഹാര്‍ദിക് പാണ്ഡ്യയും ബൗളിങില്‍ ഇല്ലാതിരുന്നിട്ടും ബാക്കിയുള്ളവരെ ഏറ്റവും നന്നായി പ്രയോജനപ്പടുത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ സ്ലോ ബൗളര്‍മാരെ വച്ചുള്ള സൂര്യയുടെ പരീക്ഷണം ഈ പരമ്പരയില്‍ നേരത്തേയും കണ്ടു കഴിഞ്ഞതാണ്. ഈ കളിയിലും അദ്ദേഹം ഇതേ തന്ത്രമാണ് പയറ്റിയത്. അവസാന 10 ഓവറില്‍ ഒരോവര്‍ മാത്രമേ പേസര്‍ക്കു സൂര്യ നല്‍കിയുള്ളൂ.

ഖലീല്‍ അഹമ്മദെറിഞ്ഞ 18ാം ഓവറില്‍ 12 റണ്‍സാണ് വന്നത്. ഇതില്‍ ആറും വൈഡുകളില്‍ നിന്നായിരുന്നു. ഇന്ത്യയെ ഖലീല്‍ തനിച്ചു തോല്‍പ്പിച്ചെന്നു ഉറപ്പിച്ച നിമിഷമായിരുന്നു ഇത്. ഇതോടെ അവസാനത്തെ രണ്ടോവറില്‍ ലങ്കയ്ക്കു ജയിക്കാന്‍ വേണ്ടത് വെറും 12 റണ്‍സ് മാത്രം, കൈവശമുള്ളത് ആറു വിക്കറ്റുകള്‍. പരമ്പര നേരത്തേ കൈവിട്ട ലങ്ക ആശ്വാസ ജയം മണത്തപ്പോള്‍ ഇന്ത്യ പരാജയ ഭീതിലായിരുന്നു.

SURYAKUMAR YADAV

പരിചയസമ്പന്നനായ സിറാജിനു ഒരോവര്‍ ബാക്കിയുണ്ടായിട്ടും 19ാം ഓവര്‍ അദ്ദേഹത്തിനു സൂര്യ നല്‍കിയില്ല. നേരത്തേ മൂന്നോവറില്‍ 3.7 ഇക്കോണമി റേറ്റില്‍ 11 റണ്‍സ് മാത്രമേ സിറാജ് വഴങ്ങിയിരുന്നുള്ളൂ. പക്ഷെ സിറാജിനെ അവസാന സ്‌പെല്ലിനു വിളിക്കാതെ 19ാം ഓവര്‍ പാര്‍ട്ട്‌ടൈം ബൗളറായ റിങ്കു സിങിനു സൂര്യ നല്‍കുകയായിരുന്നു. ഇതു കളി തന്നെ മാറ്റി മറിക്കുകയും ചെയ്തു. വെറും മൂന്നു റണ്‍സാണ് റിങ്കു വിട്ടുകൊടുത്തത്. ക്രീസില്‍ നിലുയുറപ്പിച്ച കുശാല്‍ പെരേര (46), പുതുതായെത്തിയ രമേഷ് മെന്‍ഡിസ് (3) എന്നിവരെ പുറത്താക്കുകയും ചെയ്തു.

ബൗളിങില്‍ അത്ര അനുഭമ്പത്തില്ലാതിരുന്നിട്ടും റിങ്കുവിനെ പന്തേല്‍പ്പിക്കാന്‍ സൂര്യ കാണിച്ച ധൈര്യമാണ് ഇന്ത്യയെ രക്ഷിച്ചതെന്നു നിസംശയം പറയാം. അവസാനത്തെ ഓവറില്‍ ലങ്കയ്ക്കു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. സിറാജിനെ വേണ്ടെന്നു വച്ച സൂര്യ സ്വയം ബൗള്‍ ചെയ്യാനെത്തി എല്ലാവരെയും വീണ്ടും ഞെട്ടിച്ചു. ഈ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത സ്‌കൈ വഴങ്ങിയത് അഞ്ചു റണ്‍സ് മാത്രം. ഇതോടെ കളി ടൈയാവുകയും ചെയ്തു.

ക്യാപ്റ്റനെന്ന നിലയില്‍ വലിയ റിസ്‌ക്കാണ് സൂര്യ വീണ്ടുമെടുത്തത്. കാരണം മല്‍സരം അവസാന ഓവറില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ക്രൂശിക്കപ്പെടുമായിരുന്നു. പക്ഷെ സൂര്യ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു വരികയും യഥാര്‍ഥ ക്യാപ്റ്റന്‍ എങ്ങനെയാവണമെന്നു ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തു.

Story first published: Wednesday, July 31, 2024, 8:55 [IST]
Other articles published on Jul 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+