For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഹാര്‍ദിക്കിനിട്ട് പണികൊടുത്ത് സഞ്ജു, ഗംഭീറിനൊപ്പം നിന്നു! കാരണം ആ പഴയ പക

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ അഴിച്ചുപണിയിലേക്ക് നീങ്ങുകയാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തിയ ശേഷം ഇതിനോടകം ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ അദ്ദേഹം നടത്തിക്കഴിഞ്ഞു. നായകസ്ഥാനത്തടക്കം വലിയ അഴിച്ചുപണി നടത്തി ഇതിനോടകം ഗംഭീര്‍ എല്ലാവരുടേയും ശ്രദ്ധ നേടിക്കഴിഞ്ഞു. യുവതാരങ്ങള്‍ക്കടക്കം പ്രതീക്ഷ നല്‍കുന്ന നിലപാടുകളാണ് ഗംഭീര്‍ ശ്രീലങ്കന്‍ പരമ്പരയിലൂടെ എടുത്തിരിക്കുന്നത്.

ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ നീക്കിയതാണ് തികച്ചും അപ്രതീക്ഷിതമായ തീരുമാനം. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തതും ഹാര്‍ദിക്കാണ്. എന്നാല്‍ ഗംഭീര്‍ പരിശീലകനായപ്പോള്‍ ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്.

ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം ഗംഭീറിനെതിരേ ഉയരുന്നുണ്ട്. ഹാര്‍ദിക് മികച്ച റെക്കോഡുള്ള നായകനായതിനാല്‍ത്തന്നെ ഇങ്ങനെ ഒതുക്കിയത് ശരിയായില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒതുക്കിയത് ഗംഭീറല്ലെന്നും സഹതാരങ്ങളാണെന്നുമാണ് റിപ്പോര്‍ട്ട്. ഗംഭീര്‍ പരിശീലകനായ ശേഷം സഹതാരങ്ങളോട് പുതിയ നായകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ കൂടുതല്‍ പേരും ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കരുതെന്ന് നിര്‍ദേശിച്ചവരാണ്.

സഞ്ജു സാംസണുമായും ഗംഭീര്‍ സംസാരിച്ചിരുന്നുവെന്നും ഹാര്‍ദിക്കിന് അനുകൂലമായല്ല സഞ്ജു സംസാരിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക്കും സഞ്ജുവും നേരത്തെ മുതല്‍ നല്ല ബന്ധമല്ല. സഹ താരങ്ങളെന്നതിലുപരിയായി ഇരുവരും തമ്മില്‍ വലിയ സൗഹൃദമില്ല. ഹാര്‍ദിക് ക്യാപ്റ്റനായാല്‍ സഞ്ജുവിനെ പിന്തുണക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് സഞ്ജു ഹാര്‍ദിക്കിന് അനുകൂലമായി സംസാരിക്കാതിരുന്നതെന്ന് തന്നെ വിലയിരുത്താം.

sanju samson

നേരത്തെ ഐപിഎല്ലിനിടെ ഇരുവരും തമ്മില്‍ ഉടക്കിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരിക്കുന്ന സമയത്താണ് ഈ പ്രശ്‌നം. ഹാര്‍ദിക് പാണ്ഡ്യ അനാവശ്യമായി സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതനാവാതെ ഹാര്‍ദിക്കിനോട് ഒന്നും സഞ്ജു പറഞ്ഞില്ല. എന്നാല്‍ അടുത്ത ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാനെ ഹാട്രിക് സിക്‌സര്‍ പായിച്ചാണ് സഞ്ജു പകരം വീട്ടിയത്. അന്ന് മുതല്‍ ഹാര്‍ദിക്കും സഞ്ജുവും തമ്മിലുള്ള ബന്ധം മോശമായി.

അതേ സമയം സൂര്യകുമാര്‍ യാദവ് സഞ്ജുവിനെ പിന്തുണക്കുന്ന ക്യാപ്റ്റനാണ്. എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് സൂര്യ. അതുകൊണ്ടുതന്നെ അദ്ദേഹം ക്യാപ്റ്റനായി വരണമെന്നാണ് ഇന്ത്യന്‍ ടീമിലെ കൂടുതല്‍ താരങ്ങളും ആവശ്യപ്പെട്ടത്. ഹാര്‍ദിക് പാണ്ഡ്യ സീനിയര്‍ താരങ്ങളെപ്പോലും ബഹുമാനിക്കാത്തയാളാണ്. ഹാര്‍ദിക് ക്യാപ്റ്റനായാല്‍ ഗംഭീറിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രയാസമാവും. അതേ സമയം സൂര്യകുമാറും ഹാര്‍ദിക്കും അടുത്ത ബന്ധമുള്ളവരാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിന് കീഴില്‍ കളിച്ച് വളര്‍ന്ന താരമാണ് സൂര്യകുമാര്‍. ഈ പരിഗണന ഗംഭീര്‍ സൂര്യക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ നായകനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സഹതാരങ്ങളുമായി ഗംഭീര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തില്‍ ഗംഭീറിനെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ലെന്നതാണ് വസ്തുത. ടീമെന്ന നിലയില്‍ കൂടുതല്‍ പേരും ഹാര്‍ദിക്കിന് എതിരായിരുന്നു.

എന്നാല്‍ സൂര്യകുമാറിന് നായകനെന്ന നിലയില്‍ എത്രത്തോളം മികവ് കാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തോ റെക്കോഡോ അദ്ദേഹത്തിനില്ല. സമ്മര്‍ദ്ദ ഘട്ടത്തില്‍ പതറാനും സാധ്യതയുണ്ട്. എന്തായാലും ശ്രീലങ്കന്‍ പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനം അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Sunday, July 21, 2024, 7:45 [IST]
Other articles published on Jul 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+