For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ശുബ്മാന്‍ വൈസ് ക്യാപ്റ്റന്‍, സര്‍പ്രൈസ് തീരുമാനത്തിന് പിന്നില്‍ സച്ചിന്‍! കാരണമുണ്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ മാറ്റത്തിലൂടെയാണ് കടന്ന് പോകുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷമുള്ള ആദ്യ പരമ്പരക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വലിയ സര്‍പ്രൈസുകളായിരുന്നു ഉണ്ടായിരുന്നത്. ടി20 നായകസ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവ് എത്തി. വൈസ് ക്യാപ്റ്റനായത് ശുബ്മാന്‍ ഗില്ലായിരുന്നു.

അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ ശുബ്മാന്‍ ഗില്ലിനെ എന്തിനാണ് ഇന്ത്യ വൈസ് ക്യാപ്റ്റനാക്കിയതെന്ന ചോദ്യം ശക്തമാണ്. നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരെയെല്ലാം മറികടന്നാണ് ശുബ്മാന്‍ വൈസ് ക്യാപ്റ്റനായത്. ഗംഭീര്‍ പരിശീലകനായപ്പോള്‍ ഇത്തരമൊരു നീക്കം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. സമീപകാലത്തായി ഇന്ത്യ ടി20 ടീമിലേക്ക് ഗില്ലിനെ പരിഗണിച്ചിരുന്നില്ല.

ടി20 ലോകകപ്പില്‍ നിന്നും തഴയപ്പെട്ട താരം ഇപ്പോള്‍ ടി20യില്‍ വൈസ് ക്യാപ്റ്റനായാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ശുബ്മാന്‍ ഗില്ലിന്റെ വൈസ് ക്യാപ്റ്റനായുള്ള മടങ്ങിവരവിന് പിന്നില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇടപെടലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ശുബ്മാന്‍ ഗില്ലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഈ ബന്ധം സച്ചിന്‍ ടെണ്ടുല്‍ക്കറിനും അറിയാം.

ഗോസിപ്പ് കോളങ്ങളില്‍ ഇവരുടെ പ്രണയ വാര്‍ത്ത വലിയ ചര്‍ച്ചാ വിഷയമാണ്. സാറാ അലി ഖാനടക്കം ശുബ്മാന്‍ ഗില്ലിന്റേയും സാറാ ടെണ്ടുല്‍ക്കറിന്റേയും പ്രണയം സംബന്ധിച്ചുള്ള സൂചനകളും നല്‍കിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമീപകാലത്തായി ഗില്ലിനെ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഗില്‍ മികച്ച പ്രകടനം നടത്തുമ്പോഴെല്ലാം സച്ചിന്‍ പ്രശംസിച്ച് രംഗത്തെത്താറുണ്ട്. ഇരുവരുടേയും പ്രണയ ബന്ധത്തില്‍ സച്ചിനും താല്‍പര്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

sachin tendulkar sara tendulkar

സാറാ ടെണ്ടുല്‍ക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഏക യുവ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലാണ്. ശുബ്മാന്റെ സഹോദരിയേയും സാറ ഫോളോ ചെയ്യുന്നുണ്ട്. ശുബ്മാന്‍ ഗില്ലിനെ അടുത്ത ഇതിഹാസമായാണ് പ്രമുഖരെല്ലാം വാഴ്ത്തുന്നത്. വിരാട് കോലി സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്താന്‍ കെല്‍പ്പുള്ള താരമാണ് ശുബ്മാനെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്. ഇ പരിഗണന ശുബ്മാന് ലഭിക്കുന്നുണ്ട്. എന്നാല്‍ ടി20യില്‍ ഇന്ത്യയുടെ ശൈലിക്ക് യോജിച്ച താരമാണ് ഗില്ലെന്ന് പറയാനാവില്ല.

പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കുന്നതാണ് ഗില്ലിന്റെ ശൈലി. സമ്മര്‍ദ്ദത്തെ മറികടക്കാന്‍ കഴിവുള്ള താരമാണ് ഗില്ലെന്ന് പറയാനാവില്ല. ടി20യില്‍ ശുബ്മാനെക്കാള്‍ അവസരം അര്‍ഹിക്കുന്ന നിരവധി താരങ്ങളുണ്ട്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. രാജസ്ഥാനെ ഫൈനലിലടക്കം കളിപ്പിച്ച നായകനാണ്. എന്നിട്ടും സഞ്ജുവിന് വൈസ് ക്യാപ്റ്റന്‍സി നല്‍കിയില്ല. രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ.

എന്നിട്ടും ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞു. ഇതിനെല്ലാം കാരണം ശുബ്മാന്‍ ഗില്ലിന് ലഭിക്കുന്ന പ്രത്യേക പരിഗണനയാണെന്ന് പറയാം. ശുബ്മാനെ പിന്തുണക്കാന്‍ സച്ചിനടക്കം പല പ്രമുഖരും രംഗത്തുള്ളതിനാല്‍ ഇനിയും കൂടുതല്‍ പരിഗണനയും അവസരവും ഗില്ലിന് ലഭിക്കുമെന്നുറപ്പ്. മോശം ഫോമിലാണെങ്കില്‍ പോലും ഗില്ലിന് ടി20യില്‍ തുടര്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം. ഗില്ലിന്റെ വളര്‍ച്ചയില്‍ സച്ചിന്‍ പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ടാവുമെന്നുറപ്പാണ്.

ശുബ്മാന്‍, സാറ വിവാഹം നടന്നാല്‍ ശുബ്മാന്റെ കരിയറിലത് കൂടുതല്‍ വളര്‍ച്ചക്ക് കാരണമാവും. ശുബ്മാന്‍ ഗില്ലിന്റെ ഇപ്പോഴത്തെ വൈസ് ക്യാപ്റ്റന്‍സി നേട്ടത്തിന് പിന്നിലും സച്ചിന്റെ ഇടപെടലുണ്ടെന്ന് തന്നെ സംശയിക്കാം. എന്തായാലും ശുബ്മാന്റെ കരിയറിലെ നല്ല സമയമാണ് ഇപ്പോഴുള്ളതെന്ന് പറയാം. ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങിയാല്‍ ശുബ്മാന് ചാമ്പ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റന്‍സി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

Story first published: Saturday, July 20, 2024, 9:29 [IST]
Other articles published on Jul 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+