For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'ആളാവാന്‍' നോക്കി റിഷഭ്, കുല്‍ദീപിനും ഇന്ത്യക്കും നഷ്ടം സിംപിള്‍ വിക്കറ്റ്! വന്‍ പിഴവ്

കൊളംബോ: ശ്രീലങ്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായെത്തിയ റിഷഭ് പന്ത് വലിയൊരു പിഴവ് കാരണം പ്രതിക്കൂട്ടിലായിരിക്കുകയാണ്. വിക്കറ്റിനു പിന്നില്‍ അദ്ദേഹം കാണിച്ച വലിയൊരു അലംഭാവം കാരണം സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഇന്ത്യക്കും നഷ്ടമായത് ഒരു സിംപിള്‍ വിക്കറ്റാണ്്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭ് അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റായിരുന്നു ഇത്. പക്ഷെ സുവര്‍ണാവസരം താരം കളഞ്ഞുകുളിക്കുകയായിരുന്നു.

ലങ്കന്‍ ഇന്നിങ്‌സിലെ 49ാമത്തെ ഓവറിലായിരുന്നു സംഭവം. കളിയില്‍ കുല്‍ദീപിന്റെ അവസാനത്തെ ഓവറും കൂടിയായിരുന്നു ഇത്. ഓവറിലെ നാലാമത്തെ ബോൡ കുശാല്‍ മെന്‍ഡിസ് പുറത്തായിരുന്നു. ഫിഫ്റ്റി നേടിയ അദ്ദേഹത്തെ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ ശുഭ്മന്‍ ഗില്‍ കിടിലനൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 82 ബോളില്‍ നാലു ഫോറടക്കം 59 റണ്‍സാണ് അദ്ദേഹം നേടിയത്.

RISHABH PANT

സിക്‌സറിനു ശ്രമിച്ച മെന്‍ഡിനിസെ ലോങ് ഓണില്‍ ബൗണ്ടറിക്കരികില്‍ വച്ച് ഗില്‍ പിടികൂടുകയായിരുന്നു. ക്യാച്ചെടുത്ത ശേഷം കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുമെന്നു വ്യക്തമായതോടെ ഗില്‍ ഒരു കാല്‍ പുറത്ത് കുത്തിയ ശേഷം ബോള്‍ മുകളിലേക്കിട്ടു. പിന്നാലെ അകത്തേക്കു കയറിയ ശേഷം ക്യാച്ചും പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്നു ക്രീസിലെത്തിയത് സ്പിന്നറും വലംകൈയന്‍ ബാറ്ററുമായ മഹീഷ് തീക്ഷണയാണ്.

ഓഫ്സ്റ്റംപിനു പുറത്ത് ഒരു ഗൂഗ്ലിയാണ് കുല്‍ദീപ് എറിഞ്ഞത്. തീക്ഷണയ്‌ക്കൊന്നു റണ്ണൊന്നുമെടുക്കാന്‍ സാധിച്ചില്ല. അടുത്ത ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങി അദ്ദേഹം വമ്പന്‍ ഷോട്ടിനു തുനിഞ്ഞു. പക്ഷെ ബോള്‍ കണക്ട് ചെയ്യാന്‍ തീക്ഷണയ്ക്കു കഴിയാതെ വന്നതോടെ നേരെ റിഷഭിന്റെ കൈകളില്‍. ഈ സമയത്തു തീക്ഷണ ക്രീസിനു ഏറെ പുറത്തായിരുന്നു. പക്ഷെ ഉടന്‍ സ്റ്റംപ് ചെയ്ത് അദ്ദേഹത്തെ പുറത്താക്കുന്നതിനു പകരം റിഷഭ് അല്‍പ്പനേരം ബോള്‍ കൈയില്‍ വച്ച് നോക്കിനിന്നു.

തീക്ഷണ തിരികെ ബാറ്റ് ക്രീസില്‍ കുത്താന്‍ ശ്രമിക്കവെ റിഷഭ് പതിയെ സ്റ്റംപിങും നടത്തി. താന്‍ പുറാത്തായെന്ന ഉറപ്പിലായിരുന്നു തീക്ഷണ. തുടര്‍ന്ന് അദ്ദേഹം ക്രീസ് വിടാന്‍ ഒരുങ്ങുകയും ചെയ്തു. ഇതിനിടെയാണ് തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചത്. റിഷഭ് സ്റ്റംപ് ചെയ്യുമ്പോഴേക്കും തീക്ഷണയുടെ ബാറ്റ് ക്രീസില്‍ തിരികെ കുത്തിയതായി റീപ്ലേയില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ടും വിധിച്ചു. റിഷഭും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഞെട്ടലോടയാണ് ഇതു കണ്ടത്.

RISHABH PANT

റിഷഭിന്റെ തീര്‍ത്തും അലസമായ സ്റ്റംപിങ് കാരമാണ് ഈ വിക്കറ്റ് ഇന്ത്യക്കു ലഭിക്കാതെ പോയത്. ഇതാദ്യമായല്ല അദ്ദേഹം ഈ തരത്തില്‍ സ്റ്റംപിങ് നടത്താവാതെ 'ആളാവാന്‍' നോക്കുന്നത്. നേരത്തേയും ഈ തരത്തില്‍ ബോള്‍ കൈയിലെത്തിയതിനു ശേഷം പെട്ടെന്നു സ്റ്റംപ് ചെയ്യാതെ ക്രീസിലുള്ള ബാറ്ററെ നോക്കിനിന്നതിനു ശേഷം റിഷഭ് വൈകി സ്റ്റംപ് ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഭാ

ഗ്യവശാല്‍ അപ്പോഴൊന്നും ഈ തരത്തില്‍ ഇന്ത്യക്കു വിക്കറ്റ് ലഭിക്കാതെ പോയിട്ടില്ല. വീണ്ടും അതേ രീതിയില്‍ 'ഷോ' കാണിക്കാന്‍ ശ്രമിച്ചത് റിഷഭിനെ വില്ലനാക്കുകയും ചെയ്തിരിക്കുകയാണ്. കെഎല്‍ രാഹുലിനെ പുറത്തിരുത്തിയാണ് മൂന്നാം ഏകദിനത്തില്‍ റിഷഭിനെ ഇന്ത്യ പകരം കളിപ്പിച്ചത്. തൊട്ടുമുമ്പത്തെ കളിയില്‍ അദ്ദേഹം ബാറ്റിങില്‍ ഡെക്കായതിനാല്‍ റിഷഭിനെ ഈ മല്‍സരത്തിലേക്കു ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു.

Story first published: Wednesday, August 7, 2024, 18:48 [IST]
Other articles published on Aug 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+