Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ശ്രേയസ് പറഞ്ഞത് കേട്ടില്ല, രോഹിത്തിന്റെ രക്ഷകനായി രാഹുല്‍! സംഭവം ഇങ്ങനെ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിത്തില്‍ തന്നെ വിക്കറ്റ് കീപ്പറാക്കിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയായിരുന്നുവെന്നു മിന്നുന്ന പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കെഎല്‍ രാഹുല്‍. വക്കറ്റിനു പിറകില്‍ രാഹുല്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ചും റിവ്യു എടുക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ മിടുക്ക് എടുത്തു പറയേണ്ടതു തന്നൊണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രതിസന്ധി ഘട്ടത്തില്‍ തീരുമാനമെടുക്കാന്‍ ഇതു സഹായിക്കുകയും ചെയ്തു.

കളിയില്‍ ഒരു പ്രധാനപ്പെട്ട റിവ്യു നഷ്ടപ്പെടാതെ കാക്കാന്‍ ഇന്ത്യയെ സഹായിച്ചത് രാഹുലിന്റെ ഇടപെടലായിരുന്നു. ശിവം ദുബെയെറിഞ്ഞ 14ാമത്തെ ഓവറിലായിരുന്നു സംഭവം. ഇതേ ഓവറിലെ ആദ്യത്തെ ബോളില്‍ കുശാല്‍ മെന്‍ഡിസിനെ (14) ദുബെ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. അദ്ദേഹത്തിന്റെ ഏകദിന വിക്കറ്റ് കൂടിയായിരുന്നു. പിന്നാലെയാണ് നാലാമത്തെ ബോളില്‍ പതും നിസങ്കയ്‌ക്കെതിരേ ശക്തമായ അപ്പീല്‍ വന്നത്.

KL RAHUL- ROHIT SHARMA

ലെഗ് സൈഡിലൂടെ പോയ ബോള്‍ എവിടെയോ തട്ടിയ ശേഷം നേരെ വിക്കറ്റിനു പിന്നില്‍ രാഹുലിന്റെ കൈകളിലേക്കു വരികയായിരുന്നു. തുടര്‍ന്ന് ദുബെയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ ക്യാച്ച് അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളിക്കളയുകയായിരുന്നു. മാത്രമല്ല വൈഡ് വിളിക്കുകയും ചെയ്തു. പിന്നാലെ റിവ്യു എടുക്കണമോയെന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ രാഹുലിന് അടുത്തേക്കു രോഹിത് ഓടിയെത്തി. മിഡ് വിക്കറ്റിലുണ്ടായിരുന്ന ഫീല്‍ഡറായ ശ്രേയസ് അയ്യര്‍ അതു ഔട്ടാണെന്ന ഉറപ്പിലായിരുന്നു. രോഹിത്തിനോടു ഇക്കാര്യവും പറഞ്ഞു.

പക്ഷെ ശ്രേയസിനെ രോഹിത്തിനു അത്ര വിശ്വാസമില്ലായിരുന്നു. അദ്ദേഹം രാഹുലിന്റെ കൂടി അഭിപ്രായം തേടുതകയായിരുന്നു. പക്ഷെ രാഹുല്‍ അത്ര ആത്മവിശ്വാസത്തിലായിരുന്നില്ല. റിവ്യു വേണ്ടെന്നു അദ്ദേഹം രോഹിത്തിനെ അറിയിക്കുകയയിരുന്നു. ഇവര്‍ക്കു അരികിലേക്കു വന്ന വിരാട് കോലിക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു. ഇതോടെ ശ്രേയസിന്റെ അഭിപ്രായം തള്ളി രോഹിത് വിക്കറ്റ് കീപ്പറായ രാഹുലിന്റെ ഉപദേശം സ്വീകരിച്ച് റിവ്യു വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

മാത്രമല്ല റിവ്യു വേണ്ടെന്നു വച്ച് തിരികെ പോകവെ ശ്രേയസിനോടു രോഹിത് ഹിന്ദിയില്‍ പറഞ്ഞ കാര്യങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും ചെയ്തു. ബാറ്റും പാഡും ബോളില്‍ നിന്നും ദൂരത്തു കൂടിയാണോ ബോള്‍ പോവുന്നതെന്നാണ് നിങ്ങള്‍ പറയേണ്ടതെന്നും ശ്രേയസിനോടു രോഹിത് പറയുന്നതായി സ്റ്റംപ് മൈക്കില്‍ കേള്‍ക്കാം. റിവ്യു വേണ്ടെന്നു വയ്ക്കാനുള്ള രോഹിത്തിന്റെ തീരുമാനമാണ് ശരിയെന്നു പിന്നാലെ റീപ്ലേകളില്‍ തെളിയുകയും ചെയ്തു. നിസങ്കയുടെ പാഡില്‍ തട്ടിയാണ് ബോള്‍ രാഹുല്‍ പിടികൂടിയതെന്നു റീപ്ലേയില്‍ വ്യക്തമാവുകയായിരുന്നു.

INDIA

ഇതാദ്യമായല്ല വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിവ്യുകള്‍ എടുക്കുന്നതിലുള്ള രാഹുലിന്റെ കഴിവ് രോഹിത്തിന്റെ രക്ഷയ്‌ക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കാത്തത് അദ്ദേഹമായിരുന്നു. പരിക്കു കാരണം റിഷഭ് പന്തിനു ടൂര്‍ണമെന്റ് നഷ്ടമായതോടെയാണ് രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയത്. അഞ്ചാം നമ്പറില്‍ അദ്ദേഹം ബാറ്റും ചെയ്തിരുന്നു.

ലോകകപ്പിലെ പല മല്‍സരങ്ങളിലും റിവ്യു എടുക്കുന്നതില്‍ രാഹുലിന്റേതായിരുന്നു അവസാനത്തെ വാക്ക്. റിവ്യു വേണ്ടെന്നു രോഹിത്തിനെ പല തവണ അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ മാത്രമല്ല അതിനു തൊട്ടുമുമ്പ് നടന്ന ഏഷ്യാ കപ്പിലും രാഹുലിന്റെ മികവാണ് രോഹിത്തിനെ കൃത്യമായു റിവ്യുകള്‍ എടുക്കാന്‍ സഹായിച്ചത്.

Story first published: Friday, August 2, 2024, 17:57 [IST]
Other articles published on Aug 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+