For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഹാര്‍ദിക് പറഞ്ഞു, പരാഗ് കേട്ടു, അടുത്ത ബോളില്‍ വിക്കറ്റ്! നല്‍കിയ ഉപദേശമെന്ത്?

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി കൈയെത്തുംദൂരത്തു നഷ്ടമായെങ്കിലും ഇപ്പോഴും തന്ത്രങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ തനിക്കു സാധിക്കുമെന്നു തെളിയിച്ചിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും കളിക്കിടെ അദ്ദേഹം ഇടപെടുകയും ജൂനിയര്‍ താരങ്ങള്‍ക്കു ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ മല്‍സരത്തില്‍ ബൗളിങില്‍ ഇന്ത്യയുടെ സര്‍പ്രൈസ് ഹീറോയായ റിയാന്‍ പരാഗിനെ സഹായിച്ചതും അദ്ദേഹമാണ്.

മല്‍രത്തില്‍ 1.2 ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ പരാഗ് വീഴ്ത്തിയിരുന്നു. 3.8 എന്ന ഗംഭീര ഇക്കോണമി റേറ്റിലാണിത്. ഹാര്‍ദിക്കിന്റെ ഒരു നിര്‍ണായക ഉപദേശമാണ് പരാഗിനെ മിന്നിക്കാന്‍ സഹായിച്ചത്. ഇതു എന്തായിരുന്നുവെന്നു നോക്കാം. 16ാം ഓവര്‍ വരെ അഞ്ചു ബൗളര്‍മാരെയാണ് നായകന്‍ സൂര്യകുമാര്‍ യാദവ് പരീക്ഷിച്ചത്. അവസാന 24 ബോളില്‍ ലങ്കയ്ക്കു ജയിക്കാന്‍ 54 റണ്‍സ് വേണമെന്നിരിക്കെ പരാഗിനെ സൂര്യ കൊണ്ടു വരികയായിരുന്നു. ലങ്ക അപ്പോള്‍ നാലിന് 158 റണ്‍സെന്ന നിലയിലായിരുന്നു.

RIYAN PARAG

17ാം ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ മുന്‍ ക്യാപ്റ്റനും അപകടകാരിയുമായ ദസുന്‍ ഷനകയെ (0) ഇന്ത്യ പുറത്താക്കി. പക്ഷെ അതിന്റെ ക്രെഡിറ്റ് പരാഗിനായിരുന്നില്ല. ഫീല്‍ഡര്‍ മുഹമ്മദ് സിറാജും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചേര്‍ന്നാണ് ഷനകയെ റണ്ണൗട്ടാക്കിയത്. ഷോര്‍ട്ട് തേര്‍ഡ് മാനിലേക്കു കമിന്ദു മെന്‍ഡിസ് ഷോട്ട് കളിക്കുകയായിരുന്നു. തുടര്‍ന്നു മൂന്നു റണ്‍സിനായി ഇരുവരും ശ്രമിക്കുകയും ചെയ്തു. പക്ഷെ സിറാജിന്റെ ത്രോയില്‍ ഷനകയെ റിഷഭ് മികച്ചൊരു സ്റ്റംപിങിലൂടെ മടക്കി. ഒരു ബോള്‍ പോലും നേരിടാനാവാതെയാണ് ഷനക പുറത്തായത്.

അടുത്ത ബോളില്‍ വനിന്ദു ഹസരങ്ക സിംഗിളെടുത്തു. മൂന്നാത്തെ ബോളില്‍ റണ്ണില്ല. ഈ സമയത്താണ് പരാഗിനു അരികിലേക്കു ഹാര്‍ദിക്ക് വരുന്നത്. ചില നിര്‍ദേശങ്ങളും നല്‍കി. അല്‍പ്പം വേഗതയേറിയ ബോള്‍ പരീക്ഷിക്കാന്‍ പരാഗിനോടു അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. ഇതു ക്രീസിലുണ്ടായിരുന്ന മെന്‍ഡിസിന്റെ കണക്കുകൂട്ടലും തെറ്റിച്ചു.

HARDIK PANDYA

തൊട്ടുമുമ്പത്തേതു പോലെ അതും സ്ലോ ആയിരിക്കുമെന്നാണ് മെന്‍ഡിസ് കണക്കുകൂട്ടിയത്. ഇതേ തുടര്‍ന്നു ബാക്ക്ഫൂട്ടില്‍ കട്ട് ഷോട്ടിനും താരം തുനിഞ്ഞു. പക്ഷെ ബോളിന്റെ വേഗത മെന്‍ഡിസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കാതെ പോയതോടെ ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്യുകയായിരുന്നു. എട്ടു ബോളില്‍ രണ്ടു ഫോറടക്കം 12 റണ്‍സാണ് മെന്‍ഡിസ് സ്‌കോര്‍ ചെയ്തത്. ഈ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ പരാഗ് വിട്ടുനല്‍കിയുള്ളൂ.

20ാം ഓവറും പരാഗിനാണ് സൂര്യ നല്‍കിയത്. രണ്ടു വിക്കറ്റുകള്‍ മാത്രം ശേഷിത്തെ ലങ്കയ്ക്കു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 44 റണ്‍സായിരുന്നു. ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ മഹീഷ് തീക്ഷണയെ (2) പരാഗ് ബൗള്‍ഡാക്കുകയായിരുന്നു. അടുത്ത ബോളില്‍ ദില്‍ഷന്‍ മധുഷങ്കയെയും ബൗള്‍ഡാക്കിയ പരാഗ് ലങ്കന്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു.43 റണ്‍സിന്റെ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ഇതോട മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നും മുന്നിലെത്തി.

Story first published: Sunday, July 28, 2024, 8:53 [IST]
Other articles published on Jul 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+