Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇനി തട്ടിപ്പ് നടക്കില്ല, നിലപാട് കടുപ്പിച്ച് ഗംഭീര്‍; സഞ്ജുവിനടക്കം വന്‍ തിരിച്ചടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയതിന് പിന്നാലെ വലിയ പൊളിച്ചെഴുത്തിലേക്കാണ് ടീം നീങ്ങുന്നത്. ഇതുവരെ ഇന്ത്യ പിന്തുടര്‍ന്ന പല കീഴ് വഴക്കങ്ങളും തെറ്റിക്കാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പല നിലപാടുകളും അദ്ദേഹം കടുപ്പിച്ചിരിക്കുകയാണ്. ഇതിലൊന്നാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് നിര്‍ബന്ധമാക്കിയത്. ഇന്ത്യയുടെ പല യുവതാരങ്ങളും നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമല്ല.

ഇവരെല്ലാം ഐപിഎല്‍ കളിക്കാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ഇപ്പോഴിതാ ഐപിഎല്ലില്‍ മാത്രം കളിച്ച് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കില്ലെന്നാണ് ഗംഭീര്‍ നിലപാടെടുത്തിരിക്കുന്നത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ പല താരങ്ങള്‍ക്കും ഇത് എട്ടിന്റെ പണിയായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരിക്കെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിച്ചിരുന്നു. ടി20 ലോകകപ്പിലടക്കം സഞ്ജു ടീമിന്റെ ഭാഗമായി.

എന്നാല്‍ ഗംഭീര്‍ ഇത്തരത്തില്‍ സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്ന പരിശീലകനല്ല. നിലവില്‍ സഞ്ജു ഐപിഎല്ലില്‍ സജീവമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു ടീമിനെ ഫൈനലിലടക്കം കളിപ്പിച്ചു. അവസാന സീസണില്‍ പ്ലേ ഓഫിലെത്താനും രാജസ്ഥാനായി. എന്നാല്‍ ഐപിഎല്ലിന്റെ അത്ര പ്രാധാന്യം സഞ്ജു ആഭ്യന്തര ക്രിക്കറ്റിന് കൊടുക്കുന്നില്ല. കഴിഞ്ഞ ആഭ്യന്തര സീസണില്‍ സഞ്ജു കേരളത്തിനായി കളിച്ചിരുന്നു. എന്നാല്‍ സജീവമായി സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നില്ലെന്നതാണ് വസ്തുത.

2011ല്‍ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം കുറിച്ച സഞ്ജു 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചത്. 3623 റണ്‍സും നേടി. 128 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 3487 റണ്‍സും അദ്ദേഹം നേടി. നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കാത്ത സഞ്ജുവിന് ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യന്‍ ടീമിലെത്താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാവുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യണം. അല്ലെങ്കില്‍ ഇഷാന്‍ കിഷന്റേയും ശ്രേയസ് അയ്യരുടേയും അവസ്ഥ സഞ്ജുവിനും വരും.

sanju samson ind vs sl

ഇഷാനും ശ്രേയസും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ നിലവില്‍ ബിസിസി ഐ കരാറിന് പുറത്താണ്. എന്നാല്‍ സഞ്ജുവിന് കരാറുണ്ട്. ഇത് നഷ്ടപ്പെടാതിരിക്കാനും ടീമില്‍ തുടരാനും കേരളത്തിനായി കൂടുതല്‍ കളിക്കേണ്ടി വരും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല വാര്‍ത്തയാണെങ്കിലും ജോലിഭാരം നിയന്ത്രിക്കുക സഞ്ജുവിന് കടുപ്പമാവും. ഇത് പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഉയര്‍ത്തിയേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോരാട്ടം കടുക്കുകയാണ്.

കെ എല്‍ രാഹുലും ഗംഭീറും നല്ല ബന്ധമാണുള്ളത്. രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായിരുന്നു ഗംഭീര്‍. അതുകൊണ്ടുതന്നെ ടി20യിലേക്കടക്കം രാഹുലിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ദ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ, റിഷഭ് പന്ത് എന്നിവരെല്ലാം ശക്തമായ എതിരാളികളായി സഞ്ജുവിന് മുന്നില്‍ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം സഞ്ജുവിന് പ്രധാനപ്പെട്ടതാണ്.

സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കുമോയെന്നതാണ് അറിയേണ്ടത്. ഈ പരമ്പരയിലെ സഞ്ജുവിന്റെ അവസരം അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുമെന്ന് തന്നെ പറയാം. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ സഞ്ജു ടീമിലുണ്ടാവുമോയെന്നത് ശ്രീലങ്കന്‍ പരമ്പരയിലെ അവസരത്തിലൂടെത്തന്നെ വ്യക്തമാവും.

എന്തായാലും സഞ്ജുവിനെ പൂര്‍ണ്ണമായും ഗംഭീര്‍ തഴയുമെന്ന് കരുതാനാവില്ല. കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സിംബാബ് വെക്കെതിരേ സഞ്ജുവിന് തിളങ്ങാനായിരുന്നു. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ പരമ്പരയിലും സീറ്റ് ലഭിക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും അന്തിമ തീരുമാനം ഗംഭീറിന്റേതാവുമെന്നുറപ്പാണ്.

Story first published: Thursday, July 18, 2024, 15:39 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+