Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കോലി 45 റണ്‍സിന് പുറത്താവും, വിക്കറ്റ് എംബുല്‍ദെനിയക്ക്- ആ പ്രവചനം സത്യമായി!

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുട സ്‌കോറും പുറത്താക്കിയ ബൗളറുടെ പേരും കൃത്യമായി പ്രവചിച്ച് വൈറലായി മാറിയിരിക്കുകയാണ് ഒരു ട്വിറ്റര്‍ യൂസര്‍. കോലിയുടെ കരിയറിലെ 100ാമത്തെ ടെസ്റ്റായിരുന്നു ഇത്. വലിയൊരു ഇന്നിങ്‌സിലൂടെ അദ്ദേഹം ഇതു ഗംഭീരമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

മികച്ച തുടക്കം കോലിക്കു ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ 45 റണ്‍സെടുത്തു നില്‍ക്കെ അദ്ദേഹം വിക്കറ്റ് കൈവിടുകയായിരുന്നു. സ്പിന്നര്‍ ലസിത് എംബുല്‍ദെനിയയാണ് കോലിയുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയത്. ബൗള്‍ഡായിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 76 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ കോലിയുടെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.

1

ശ്രുതി 100 (shruti#100) എന്ന ട്വിറ്റര്‍ യൂസറാണ് വിരാട് കോലിയുടെ സ്‌കോറും പുറത്താക്കുന്ന ബൗളറെയും പ്രവചിച്ച് ആരാധകരെ സ്തബ്ധരാക്കിയിരിക്കുന്നത്. ബൗള്‍ഡായി തന്നെയായിരിക്കും കോലി ക്രീസ് വിടുകയെന്നും ഈ യൂസര്‍ പ്രവചിച്ചിട്ടുണ്ട്. നേടുന്ന ബൗണ്ടറികളുടെയും നേരിട്ട ബോളുകളുടെയും എണ്ണത്തില്‍ മാത്രമാണ് യൂസര്‍ക്കു പിഴവ് പറ്റിയത്.
100ാം ടെസ്റ്റില്‍ കോലി സെഞ്ച്വറിയടിക്കില്ല. 100 ബോളില്‍ന നാലു മനോഹരമായ കവര്‍ ഡ്രൈവുകളിലൂടെ 45 റണ്‍സായിരിക്കും നേടുക. അതിനു ശേഷം എംബുല്‍ദെനിയ അദ്ദേഹത്തിന്റെ സ്റ്റംപ് തെറിപ്പിക്കും, തുടര്‍ന്ന് ഞെട്ടിയതായി നടിക്കുകയും നിരാശയോടെ തലകുനിക്കുകയും ചെയ്യുമെന്നാണ് ഈ യൂസര്‍ ട്വീറ്റ് ചെയ്തത്.

2

ഈ ട്വീറ്റിനു താഴെ പല യൂസര്‍മാരും ആശ്ചര്യം പ്രകടിപ്പിക്കുകയും പല തരത്തില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതു ശാസ്ത്രത്തിനുമപ്പുറമാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം. ഞാനും ഇതു തന്നെ പ്രതീക്ഷിച്ചിരുന്നു, പക്ഷെ സ്‌കോര്‍ പ്രവചിക്കുകയെന്നത് തീയാണെന്നായിരുന്നു (ഇമോജി) ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
എന്ത്? പുറത്താവുന്നത് പ്രവചിക്കുകയെന്നത് സമ്മതിക്കാം, പക്ഷെ നിങ്ങളെങ്ങനെയാണ് യഥാര്‍ഥ സ്‌കോറും പ്രവചിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എന്തായിരിക്കും ചെയ്യുകയെന്നു നിങ്ങള്‍ ദയവു ചെയ്തു പറയാമോയെന്നും ഒരു യൂസര്‍ ചോദിച്ചു.

3

ക്രിക്കറ്റെന്നത് വാതുവയ്പിന്റെ ഗെയിമാണെന്നു ഇതു തെളിയിക്കുന്നുവെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്. എനിക്ക് എത്ര കുട്ടികളുണ്ടാവുമെന്നു ദയവു ചെയ്ത് പറയാമോയെന്നു ദയവു ചെയ്ത് പറയാമോയെന്നു ഒരു യൂസര്‍ തമാശരൂപേണ ചോദിച്ചു. വാങ്ങേണ്ട സ്‌റ്റോക്കുകള്‍ ഏതാണെന്നു പറഞ്ഞു തരാമോയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. വിരാട് കോലി ഒത്തുകളിക്കുകയാണ്, ഉറപ്പായിരിക്കുന്നുവെന്നാണ് ഒരു യൂസര്‍ ഈ പ്രവനത്തിനു താഴെ കുറിച്ചത്.

4

വിരാട് കോലിക്കു ഫിഫ്റ്റിയോ, സെഞ്ച്വറിയോ 100ാം ടെസറ്റില്‍ തികയ്ക്കാനായില്ലെങ്കിലും മറ്റു ചില നാഴികക്കല്ലുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ടെസ്റ്റില്‍ 8000 റണ്‍സ്, 900 ബൗണ്ടറികള്‍ എന്നീ നേട്ടങ്ങള്‍ക്കാണ് അദ്ദേഹം അവകാശിയായത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനു ശേഷം 100ാം ടെസ്റ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ ലോകത്തിലെ രണ്ടാമത്തെ താരമാണ് കോലി. 27 സെഞ്ച്വറികളും 28 ഫിഫ്റ്റികളുമുള്‍പ്പെട്ട ഗംഭീര ടെസ്റ്റ് കരിയറാണ് അദ്ദേഹത്തിന്റേത്.

ഇന്ത്യക്കു മികച്ച സ്‌കോര്‍

ഇന്ത്യക്കു മികച്ച സ്‌കോര്‍

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു 357 വിക്കറ്റിനു റണ്‍സെന്ന ശക്തമായ നിലയിലാണ്. രവീന്ദ്ര ജഡേജയും (45*) ആര്‍ അശ്വിനുമാണ് (10*) ക്രീസില്‍. റിഷഭ് പന്ത് (96), ഹനുമാ വിഹാരി (58) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ടി20 ശൈലിയില്‍ തകര്‍ത്തുകളിച്ച റിഷഭ് 97 ബോളിലാണ് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 96 റണ്‍സ് സ്‌കോര്‍ ചെയ്തത്. ചേതേശ്വര്‍ പുജാരയുടെ പൊസിഷനായ മൂന്നാംനമ്പറില്‍ കളിച്ച വിഹാരി 128 ബോളില്‍ അഞ്ചു ബൗണ്ടറികളടിച്ചു. കോലി (45), മായങ്ക് അഗര്‍വാള്‍ (33) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Friday, March 4, 2022, 17:08 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+