Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സ്പിന്നില്‍ മുട്ടിടിച്ച് ഇന്ത്യ, പരിഹാരം എന്ത്? തലപുകച്ച് ഗംഭീര്‍! മുന്നില്‍ മൂന്ന് വഴി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മത്സരത്തിലും ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് ഇന്ത്യ കളി കൈവിട്ടത്. ആദ്യ മത്സരത്തില്‍ നാണംകെട്ട ടൈ വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്ന് തോല്‍വിയിലേക്ക് വീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ പിന്നിട്ട് നില്‍ക്കുന്ന സാഹചര്യമാണുള്ളത്.

മൂന്നാം മത്സരം ഇന്ത്യയെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. ശക്തമായി തിരിച്ചെത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വെല്ലുവിളിയാവുന്നത് ശ്രീലങ്കയുടെ സ്പിന്‍ നിരയാണ്. മധ്യ ഓവറുകള്‍ മുതല്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ പിച്ചിലെ മുന്‍തൂക്കം മുതലാക്കുമ്പോള്‍ ഇന്ത്യ പതറുന്നതാണ് കാണാനാവുന്നത്. ശ്രീലങ്കയുടെ സ്പിന്‍ ഭീഷണിയാണ് ഇന്ത്യക്ക് മുന്നിലെ പ്രധാന തലവേദന. മൂന്നാം മത്സരത്തിന് ഇതിന് പരിഹാരം കാണുക എങ്ങനെയാണെന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.

പരിശീലകന്‍ ഗൗതം ഗംഭീര്‍ തലപുകയ്ക്കുന്നത് ഇക്കാര്യത്തിലാവും. മൂന്നാം മത്സരത്തില്‍ ശ്രീലങ്കയുടെ സ്പിന്നാക്രമണത്തെ മറികടക്കാന്‍ ഇന്ത്യക്ക് പരീക്ഷിക്കാവുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം ആക്രമണോത്സക ബാറ്റിങ് കാഴ്ചവെക്കണമെന്നതാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഇത് ശ്രീലങ്കന്‍ സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

എന്നാല്‍ രോഹിത് മടങ്ങിയ ശേഷം ആക്രമണോത്സക ക്രിക്കറ്റ് കളിക്കാന്‍ ആരും തയ്യാറാകുന്നില്ല. എല്ലാവരും സമ്മര്‍ദ്ദത്തോടെ കളിക്കുന്നതാണ് ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ മുതലാക്കുന്നത്. രോഹിത് ശര്‍മയെപ്പോലെ ആക്രമണോത്സകതയോടെ കളിക്കാന്‍ മറ്റ് താരങ്ങളും തയ്യാറാവേണ്ടതാണ്. ശ്രേയസ് അയ്യര്‍ സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ്. റിഷഭ് പന്തിനെ പ്ലേയിങ് 11ലേക്ക് കൊണ്ടുവന്നാല്‍ ആക്രമണോത്സകതയോടെ കളിക്കാന്‍ സാധിക്കും.

ശ്രീലങ്കന്‍ സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ആക്രമണോത്സക ബാറ്റിങ് ശൈലി താരങ്ങള്‍ കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. രണ്ടാമത്തെ കാര്യം കൂടുതല്‍ സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ താരങ്ങള്‍ തയ്യാറാവണം. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതലും പുറത്താകുന്നത് എല്‍ബിയിലാണെന്ന് പറയാം. പന്തിന്റെ അപ്രതീക്ഷിത ടേണിനെ മനസിലാക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കാതെ പോവുകയാണ്.

വിരാട് കോലി പോലും പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്. എല്‍ബിയില്‍ പുറത്താകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സ്വീപ് ഷോട്ടുകള്‍ കളിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇന്ത്യയുടെ എല്ലാ താരങ്ങളും സ്പിന്നിനെ നന്നായി നേരിടുന്നവരാണെങ്കില്‍ ഇപ്പോള്‍ അനാവശ്യ പ്രതിരോധം കാഴ്ചവെച്ചാണ് വിക്കറ്റ് തുലക്കുന്നതെന്ന് പറയാം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്വീപ് ഷോട്ടുകള്‍ കൂടുതല്‍ കളിക്കണം.

gautam gambhir virat kohli ind vs sl

മറ്റൊരു കാര്യം ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ഫുട് വര്‍ക്കുകള്‍ നടത്തേണ്ടതായുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലെ പുറത്താകലുകള്‍ വിലയിരുത്തുമ്പോള്‍ പ്രധാന പ്രശ്‌നം ഫുട് വര്‍ക്ക് വേണ്ട വിധത്തില്‍ നടത്താത്തതാണെന്ന് പറയാം. മിക്ക താരങ്ങളും ബാക്ക് ഫൂട്ട് ഷോട്ടുകള്‍ക്ക് കളിച്ച് എല്‍ബിയില്‍ കുടുങ്ങിയാണ് പുറത്തായത്. അതുകൊണ്ടുതന്നെ മികച്ച ഫുട് വര്‍ക്ക് നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

ഇന്ത്യയെ സംബന്ധിച്ച് മൂന്നാം മത്സരം നിര്‍ണ്ണായകമാണ്. തോറ്റാല്‍ പരമ്പര കൈവിടും. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ഏകദിന പരമ്പരയില്‍ തോല്‍ക്കേണ്ടി വന്നാല്‍ അത് ക്ഷീണമാവും. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം കളിക്കുന്ന ആദ്യ ഏകദിന പരമ്പരയെന്ന നിലയില്‍ പരമ്പര നേടേണ്ടത് അത്യാവശ്യമായിരുന്നു.

എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഇനി ഇന്ത്യക്ക് ഏകദിന പരമ്പര നേടാനാവില്ല. സമനിലയാക്കാനാവുമോയെന്നത് കണ്ടറിയാം. മൂന്നാം മത്സരം ഇന്ത്യക്ക് അഭിമാന പോരാട്ടമാണെന്ന് പറയാം.

Story first published: Tuesday, August 6, 2024, 8:46 [IST]
Other articles published on Aug 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+