For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: അവനു കാത്തിരിക്കേണ്ടി വരും, ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര

മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്

മൊഹാലി: ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്നു വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു ശേഷം വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റിലേക്കു തിരിയുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ടെസ്റ്റിലും ഒടുവില് അരങ്ങേറുകയാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു വെള്ളിയാഴ്ച മുതല്‍ മൊഹാലിയില്‍ തുടക്കമാവും. നേരത്തേ രോഹിത്തിനു കീഴില്‍ കളിച്ച പരമ്പരകളെല്ലാം തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ടെസ്റ്റിലും സമാനമായൊരു പ്രകടനമാണ് ടീം ലക്ഷ്യമിടുന്നത്.

1

പുതിയ ബാറ്റിങ് ലൈനപ്പുമായിട്ടാണ് ഇന്ത്യ ഈ പരമ്പരയില്‍ കളിക്കുക. കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരൊന്നും ഇന്ത്യന്‍ സംഘത്തിലില്ല. പരിക്കു കാരണം രാഹുലിന് വിശ്രമം നല്‍കിയപ്പോള്‍ മോശം ഫോമിനെ തുടര്‍ന്നു പുജാര, രഹാനെ എന്നിവരെ ഒഴിവാക്കിയിരിക്കുകയാണ്. പുജാര, രഹാനെ എന്നിവര്‍ക്കു പകരക്കാരെ കണ്ടെത്തുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ആകാശ് ചോപ്ര.

2

രണ്ടു പ്രധാന ഒഴിവുകളാണ് ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുള്ളത്. കാരണം ചേതശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ടീമിലില്ല. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിനു അവസരം ലഭിക്കുമോയെന്നു എനിക്കു സംശയമുണ്ട്. ദൈര്‍ഘ്യമേറിയ അവസരം അവനു ലഭിക്കുക തന്നെ ചെയ്യും. ഓപ്പണറിനേക്കാള്‍ ഗില്‍ മൂന്നാം നമ്പര്‍ ബാറ്ററായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. പക്ഷെ ഈയൊരു ഘട്ടത്തില്‍ അവനെ കളിപ്പിക്കുമെന്നു തോന്നുന്നില്ല. അവസരത്തിനു വേണ്ടി അവനു കാത്തിരിക്കേണ്ടി വരുമെന്നാണ് തനിക്കു തോന്നുന്നതെന്നും ആകാശ് ചോപ്ര സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

3

ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ എത്താനിടയുള്ളവര്‍. ആറു ബാറ്റര്‍മാരുള്‍പ്പെട്ട ടീം കോമ്പിനേഷനുമായി ഇന്ത്യ കളിക്കാനാണ് സാധ്യത. ഇവരിലൊരാള്‍ റിഷഭ് പന്തായിരിക്കും. മൂന്നാം നമ്പറിലേക്കു ഞാന്‍ ശ്രേയസിനെയായിരിക്കും തിരഞ്ഞെടുക്കുന്നത്. പക്ഷെ ഹനുമാ വിഹാരിയെ മൂന്നാം നമ്പറില്‍ ഇന്ത്യ ഇറക്കിയേക്കും. ശ്രേയസിനെ മൂന്നാം നമ്പറിലും ഹനുമാ വിഹാരിയെ അഞ്ചാം നമ്പറിലും കളിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

4

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി മായങ്ക് അഗര്‍വാള്‍ ടീമിലേക്കു വരും. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാാണ് വരേണ്ടത്. നാലാം നമ്പറില്‍ പതിവുപോലെ വിരാട് കോലിയുടെ ഊഴമായിരിക്കും. ഹനുമാ വിഹാരിയെ അഞ്ചാം നമ്പറിലും റിഷഭ് പന്തിനെ ആറാം നമ്പറിലും കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ പുജാര, രഹാനെ എന്നിവര്‍ക്കു പകരം ശ്രേയസ്, വിഹാരി എന്നിവരെ ടീം മാനേജ്‌മെന്റ് പരിഗണിക്കാനാണ് സാധ്യത. ഇരുവരുടെയും ബാറ്റിങ് പൊസിഷനുകളില്‍ മാത്രമേ ആശയക്കുഴപ്പമുണ്ടാവാനിടയുള്ളൂ.

5

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി മായങ്ക് അഗര്‍വാള്‍ ടീമിലേക്കു വരും. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാാണ് വരേണ്ടത്. നാലാം നമ്പറില്‍ പതിവുപോലെ വിരാട് കോലിയുടെ ഊഴമായിരിക്കും. ഹനുമാ വിഹാരിയെ അഞ്ചാം നമ്പറിലും റിഷഭ് പന്തിനെ ആറാം നമ്പറിലും കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ പുജാര, രഹാനെ എന്നിവര്‍ക്കു പകരം ശ്രേയസ്, വിഹാരി എന്നിവരെ ടീം മാനേജ്‌മെന്റ് പരിഗണിക്കാനാണ് സാധ്യത. ഇരുവരുടെയും ബാറ്റിങ് പൊസിഷനുകളില്‍ മാത്രമേ ആശയക്കുഴപ്പമുണ്ടാവാനിടയുള്ളൂ.

6

രണ്ടു സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തേണ്ടതെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. റിഷഭ് പന്തിനു ശേഷം ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. ആര്‍ അശ്വിന്‍ പൂര്‍ണ ഫിറ്റാണെങ്കില്‍ തൊട്ടു പിന്നാലെ അദ്ദേഹെയും ഞാന്‍ ഉള്‍പ്പെടുത്തും. അശ്വിനു ഫിറ്റ്‌നസ വീണ്ടെടുക്കാനാവാതെ കൡയില്‍ നിന്നു പിന്‍മാറിയാല്‍ ജയന്ത് യാദവിനെ കളിപ്പിക്കണം. രണ്ടു സ്പിന്നര്‍മാരെ മാത്രമേ ഞാന്‍ ടീമിലേക്കു പരിഗണിക്കുകയുള്ളൂ. കാരണം അധികം ടേണ്‍ ലഭിക്കുന്ന പിച്ചായിരിക്കില്ല ഇത്. മൊഹാലിയില്‍ ശൈത്യകാലമായതിനാല്‍ പിച്ച് പൊടിഞ്ഞുപോവില്ലെന്നും ആകാശ് ചോപ്ര വിലയിരുത്തി.

7

മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കണം ഇവര്‍. ഷമിയെ ടീമിലേക്കു സ്വാഗതം ചെയ്യുകയാണ്. കാരണം കുറച്ചു കാലമായി അദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഷമിയുടെ ഏരിയയാണിത്. ഷമിക്കു പിന്തുണയുമായി സിറാജും പേസ് ബൗളിങ് ലൈനപ്പില്‍ ഉണ്ടാവണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു.

Story first published: Thursday, March 3, 2022, 13:21 [IST]
Other articles published on Mar 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+