IND vs SL: വെറും 40 മിനിറ്റ്, കളി മാറ്റിമറിക്കാന്‍ അവന് അതുമതി!- യുവതാരത്തെ പുകഴ്ത്തി രോഹിത്
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ശ്രദ്ധമായ പ്രകടനമായിരുന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ റിഷഭ് നടത്തിയത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 120.12 സ്‌ട്രൈക്ക് റേറ്റില്‍ 185 റണ്‍സ് താരം നേടിയത്. ടെസ്റ്റില്‍ അതിവേഗ ഫിഫ്റ്റിയെന്ന ഇന്ത്യന്‍ റെക്കോര്‍ഡും റെക്കോര്‍ഡും റിഷഭ് തന്റെ പേരില്‍ കുറിച്ചിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 65 റണ്‍സായിരുന്നു. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു റിഷഭിന്റേത്.

ബെംഗലൂരുവില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യന്‍ ടീം ലങ്കയുടെ കഥ കഴിച്ചത്. 238 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാമിന്നിങ്‌സില്‍ 447 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലങ്ക മൂന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 208 റണ്‍സിനു പുറത്താവുകയായിരുന്നു.

റിഷഭ് പന്തിന്റെ ബാറ്റിങ് വളരെ പ്രത്യേകതയുള്ളതാണ്. അവന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നു ഞങ്ങള്‍ക്കറിയാം, ആഗ്രഹിക്കുന്ന തരത്തില്‍ ബാറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം അവനു നല്‍കാന്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതോടൊപ്പം തന്നെ ഗെയിമിലെ ചില സാഹചര്യങ്ങളും കൂടി പരിഗണിച്ചാണിത്. അതോടൊപ്പം ഗെയിം എങ്ങോട്ടാണ് പോവുന്നതെന്നതടക്കം കളിയുടെ സാഹചര്യങ്ങള്‍ ഞങ്ങള്‍ അവനോടു പറയാറുമുണ്ട്. എങ്കിലും ഒരു ടീമെന്ന നിലയില്‍ അവന്റെ ഗെയിം പ്ലാനുമായി ചേര്‍ന്നു പോവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്റെ ഗെയിം പ്ലാന്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നതായും രോഹിത് ശര്‍മ മല്‍സരശേഷം വ്യക്തമാക്കി.

ചില സമയങ്ങളില്‍ എന്തിനാണ് റിഷഭ് പന്ത് അത്തരമൊരു ഷോട്ട് കളിക്കുന്നതെന്നു പറഞ്ഞ് നിങ്ങള്‍ സ്വയം തലയിലടിക്കും. പക്ഷെ ബാറ്റ് ചെയ്യുമ്പോള്‍ അത്തരത്തിലുള്ളവ അവനില്‍ നിന്നും അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറായിരിക്കണം. 40 മിനിറ്റ് കൊണ്ട് മല്‍സരഗി മാറ്റിമറിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് റിഷഭെന്നും രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു.
നേരത്തേ ഷോട്ട് സെലക്ഷന്റെ പേരില്‍ പല തവണ വിമര്‍ശങ്ങള്‍ നേരിട്ട താരമാണ് റിഷഭ്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും ഇതു കണ്ടിരുന്നു. സാഹചര്യ പോലും മനസ്സിലാക്കാതെ ആഞ്ഞടിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന്് ആരാധകരും ചില മുന്‍ താരങ്ങളുമെല്ലാം റിഷഭിനെ വിമര്‍ശിച്ചിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ റിഷഭ് പന്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിക്കറ്റ് കീപ്പിങായിരുന്നുവെന്നു രോഹിത് ശര്‍മ വിലയിരുത്തി. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പിങായിരുന്നു അവന്റേത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോളും റിഷഭ് വളരെ നന്നായി വിക്കറ്റ് കീപ്പിങ് നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കാര്യങ്ങളിലൊന്നും ഇതു തന്നെയാണെന്നു രോഹിത് വ്യക്തമാക്കി.

വിക്കറ്റ് കീപ്പിങിനൊപ്പം ഡിആര്‍എസ് കോളുകളുടെ കാര്യത്തിലും റിഷഭ് പന്ത് മികച്ചുനിന്നു. ശരിയായ കോളുകളെടുക്കാന്‍ അവനു കഴിഞ്ഞതായി തോന്നുന്നു. ഡിആര്‍എസെന്നത് ലോട്ടറി പോലെയാണെന്നു നമുക്കെല്ലാമറിയാം. എനിക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ഞാന്‍ റിഷഭിനോടു വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഡിആര്‍എസ് കോളുകള്‍ എല്ലായ്‌പ്പോഴും ശരിയായി വരണമെന്നില്ല. ചില സമയങ്ങളില്‍ തെറ്റായ കോളുകളുമുണ്ടാവും. പക്ഷെ അതില്‍ കുഴപ്പമൊന്നുമില്ലെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications