For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഒതുക്കാന്‍ നോക്കിയാല്‍ തളരില്ല, പൊരുതി നേടിയ സ്ഥാനം! ഹാര്‍ദിക് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം 27ന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇരുടീമും തമ്മില്‍ കളിക്കുന്നത്. ഇതിനായുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മ വിരമിച്ചിരുന്നു. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെയാണ് രോഹിത് വഴിമാറിയത്. പകരക്കാരനായി ആരെന്നതാണ് പ്രധാനമായുള്ള ചോദ്യം. സാധ്യതകള്‍ പ്രകാരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ അടുത്ത നായകന്‍.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഹാര്‍ദിക്. രോഹിത് ക്യാപ്റ്റനായിരുന്നപ്പോള്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക്കായിരുന്നു. പരിക്കേറ്റില്ലായിരുന്നെങ്കില്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് ഹാര്‍ദിക്കായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനത്തേക്കെത്തിയതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ടി20യില്‍ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാര്‍ യാദവ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കാന്‍ ഗംഭീര്‍ നീക്കം നടത്തുന്നുണ്ടെന്ന് വ്യക്തം. ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ ഹാര്‍ദിക് തന്റെ തിരിച്ചുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞത് വൈറലായിരിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് വലിയ വേദനകള്‍ നേരിടേണ്ടി വന്നുവെന്നാണ് ചിത്രമടക്കം പങ്കുവെച്ച് ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. '2023ലെ ലോകകപ്പിനിടെയുണ്ടായ പരിക്കിന് ശേഷമുള്ള യാത്ര അല്‍പ്പം ദുഷ്‌കരമായിരുന്നു.

ഇൗ അധ്വാനത്തിന്റെ ഫലമാണ് ടി20 ലോകകപ്പ്. നമ്മുടെ കഷ്ടപ്പാടിന്റെ ഫലം എപ്പോഴാണെങ്കിലും ലഭിക്കും. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല. എല്ലാവരും ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുക' എന്നാണ് ഹാര്‍ദിക് കുറിച്ചത്. ഇത് ഗൗതം ഗംഭീറിനെതിരായ ഒളിയമ്പ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത്തിന് ശേഷം ടി20യിലെ അടുത്ത നായകസ്ഥാനം അര്‍ഹിക്കുന്നത് ഹാര്‍ദിക്കിനാണ്.

hardik pandya ind vs sl

സഹ നായകനാക്കിയത് അതുകൊണ്ടാണ്. ഹാര്‍ദിക് ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ളവനാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്വയം മുന്നില്‍ നിന്ന് നയിക്കുന്നവനാണ്. ഈ കഴിവ് സൂര്യകുമാര്‍ യാദവിനെ അവകാശപ്പെടാനാവില്ല. ടീം വലിയ പ്രതിസന്ധിയെ നേരിടുമ്പോഴും വലിയ സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലും സൂര്യകുമാര്‍ യാദവ് ഫ്‌ളോപ്പാവുന്നതാണ് കാണാനാവുന്നത്. അവസാന ടി20 ലോകകപ്പിന്റെ ഫൈനല്‍ തന്നെ ഇതിന് ഉദാഹരണമാണ്.

ഹാര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയില്‍ മൂന്ന് ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സൂര്യകുമാര്‍ ഉണ്ടായിട്ടും മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ തിരികെ എത്തിച്ച് നായകനാക്കിയത് അവന്റെ മികവ് തിരിച്ചറിഞ്ഞതിനാലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗംഭീര്‍ എത്തിയതോടെ കഥ മാറിയിരിക്കുകയാണ്. ഇഷ്ടക്കാരെ ടീമിലേക്കെത്തിക്കാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നത്. സൂര്യകുമാര്‍ യാദവ് നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ളയാളല്ല.

അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കാളും ഇന്ത്യന്‍ നായകനാവാന്‍ യോഗ്യന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവും ഗംഭീറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സൂര്യകുമാര്‍ യാദവ് കളിച്ച് വളര്‍ന്നത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ഗംഭീര്‍ എപ്പോഴും പ്രശംസിക്കുന്ന കളിക്കാരിലൊരാളാണ് സൂര്യകുമാര്‍. ഗംഭീറിനോട് സൂര്യകുമാറിന് ബഹുമാനവും ആദരവുമുണ്ട്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ എന്ത് നീക്കവും നടക്കും.

അതേ സമയം ഹാര്‍ദിക് പാണ്ഡ്യ വന്നാല്‍ ഗംഭീറിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഗംഭീറിന്റെ നീക്കങ്ങളെ ഹാര്‍ദിക് ചോദ്യം ചെയ്യാന്‍ മടികാട്ടില്ല. അതുകൊണ്ടുതന്നെ ഗംഭീര്‍ ഹാര്‍ദിക്കിനെ തഴയാനാണ് ശ്രമിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ മികച്ച റെക്കോഡുള്ള നായകനായിട്ടും അതിനെ മറികടന്ന് പരിചയസമ്പത്തില്ലാത്ത സൂര്യകുമാറിനെ കൊണ്ടുവരുന്നത് ഇന്ത്യന്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

Story first published: Thursday, July 18, 2024, 13:49 [IST]
Other articles published on Jul 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+