Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഹാര്‍ദിക്കും അഭിഷേകും ഉടക്കി! പൊരിഞ്ഞ വാഗ്വാദം, പിന്നെ സംഭവിച്ചതറിയാം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ശനിയാഴ്ച തുടക്കമാവുകയാണ്. പുതിയ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കീഴില്‍ ഇന്ത്യന്‍ ടീം ലങ്കയിലെത്തിക്കഴിഞ്ഞു. ഗംഭീറിനു കീഴില്‍ ആദ്യത്തെ പരിശീലന സെഷനും ടീം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഈ പരിശീലന സെഷനിടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരും തമ്മില്‍ വാക്‌പോര് നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

യഥാര്‍ഥ മല്‍സരത്തിന്റെ രീതിയില്‍ ഹാര്‍ദിക്കിനു അഭിഷേക് ഒരു ചാലഞ്ച് നല്‍കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ബൗണ്ടറിയെ ചൊല്ലിയാണ് രണ്ടു പേരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായത്. തന്റെ ഷോട്ട് ബൗണ്ടറി തന്നെയാണെന്നു ഹാര്‍ദിക് വാദിച്ചപ്പോള്‍ അല്ലെന്നായിരുന്നു അഭിഷേകിന്റെ വാദം. ഇരുവരും തമ്മിലുള്ള ഈ വാദപ്രതിവാദം അല്‍പ്പ നേരം നീളുകയും ചെയ്തു.

HARDIK PANDYA

പോയിന്റ് ഏരിയയിലേക്കായിരുന്നു ഹാര്‍ദിക് ഷോട്ട് കളിച്ചത്. ഉടന്‍ തന്നെ അതു ബൗണ്ടറിയാണെന്നു അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. പക്ഷെ അഭിഷേക് ഇതു സമ്മതിച്ചില്ല. ആ ഭാഗത്തു ഒരു ഫീല്‍ഡറെ താന്‍ നിര്‍ത്തിയിരുന്നതായും അതിനാല്‍ തന്നെ ബൗണ്ടറിയല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ ഹാര്‍ദിക് വിട്ടുകൊടുത്തില്ല. കൃത്യമായി ഏതു പൊസിഷനിലായിരുന്നു ഫീല്‍ഡറെന്നായിരുന്നു അടുത്ത ചോദ്യം.

റെവ്‌സ്‌പോര്‍ട്‌സ് (Revsportz) ചാനലിന്റെ റിപ്പോര്‍ട്ടര്‍ ചുവപ്പ് ടീഷര്‍ട്ട് ധരിച്ച് അപ്പോള്‍ ആ ഏരിയയില്‍ നില്‍പ്പുണ്ടായിരുന്നു. ഈ ഭാഗത്താണ് ഫീല്‍ഡറുള്ളതെന്നു അഭിഷേക് ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടര്‍ന്നു ഹാര്‍ദിക്കിന്റെ ആവശ്യപ്രകാരം ഈ ഷോട്ടിനെക്കുറിച്ചു റിപ്പോര്‍ട്ടറോടു അഭിഷേക് ചോദിക്കുകയായിരുന്നു. നിങ്ങള്‍ ഒരു ഫീല്‍ഡറെ ഇവിടെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതു ബൗണ്ടറി തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ടറുടെ മറുപടി. ഇതു കേട്ട ഹാര്‍ദിക്കും അഭിഷേകും പൊട്ടിച്ചിരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടറുടെ ഈ മറുപടിക്കു ശേഷമാണ് ബൗണ്ടറിയെച്ചൊല്ലി തമാശരൂപേണയുള്ള ഹാര്‍ദിക്കിന്റെയും അഭിഷേകിന്റെയും തര്‍ക്കം തീര്‍ന്നത്. ഏതെങ്കിലും ക്രിക്കറ്റ് ഫാനായിരിക്കും ഈ വ്യക്തിയെന്നാണ് രണ്ടു പേരും ആദ്യം കരുതിയത്. എന്നാല്‍ താന്‍ റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടറാണെന്നു അദ്ദേഹം ഹാര്‍ദിക്കിനെയും അഭിഷേകിനെയും അറിയിക്കുകയായിരുന്നു.

ഈ മാച്ച് സിമ്യുലേഷനില്‍ ഹാര്‍ദിക് തന്നെ പിന്നീട് ജയിക്കുകയും ചെയ്തു. അതു കഴിഞ്ഞ ശേഷവും നേരത്തേയുള്ള ബൗണ്ടറിയെക്കുറിച്ച് റിപ്പോര്‍ട്ടറോടു ഹാര്‍ദിക്ക് വീണ്ടും വീണ്ടും ചോദിക്കുകയും ചെയ്തുവെന്നതാണ് രസകരമായ കാര്യം. ഈ ബാറ്റിങ് പരിശീലനത്തിനു ശേഷം ഹാര്‍ദിക്ക് ബൗളിങിലും പരിശീലനം നടത്തി.

HARDIK PANDYA

ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കെതിരേ 40 മിനിറ്റോളമാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിച്ച് വളരെ അഗ്രസീവായി ബാറ്റ് ചെയ്യണമെന്നായിരുന്നു ഗില്ലിനും ജയ്‌സ്വാളിനും നല്‍കിയ നിര്‍ദേശം. മൂന്നു മണിക്കൂറോളമാണ് ഇന്ത്യന്‍ ടീം പരിശീലനത്തിലേര്‍പ്പെട്ടത്.

അതേസമയം, ഹാര്‍ദിക്കിനെ സംബന്ധിച്ച് കരിയറിലും ജീവിതത്തിലുമെല്ലാം ഇതു വളരെ കടുപ്പമേറിയ സമയമാണ്. രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാവുമെന്നു ഉറപ്പിച്ച അദ്ദേഹത്തിനു വലിയ തിരിച്ചടിയാണ് നേരിട്ടത്.

നേരത്തേ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനു പകരം സൂര്യയെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു. ഗില്ലിനെ വൈസ് ക്യാപ്റ്റനുമാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഹാര്‍ദിക് ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, July 24, 2024, 11:00 [IST]
Other articles published on Jul 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+