Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഗംഭീറിന്റെ പക തീര്‍ന്നിട്ടില്ല? കോച്ചായ ശേഷം ധോണിയോടു കലിപ്പ് തീര്‍ത്തു! ഇതാ ഇങ്ങനെ

ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി എത്തിയിരിക്കുന്ന മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനു തന്റെ ക്രിക്കറ്റ് കരിയറില്‍ ഏറ്റവുമധികം വിദ്വേഷം തോന്നിയത് ആരോടായിരിക്കും? പലരും സംശയിക്കുക അതു സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയോട് ആണെന്നായിരിക്കും. പക്ഷെ ഇതല്ല സത്യം. ഗംഭീര്‍ ഏറ്റവും വെറുത്തിട്ടുള്ള, ഇപ്പോഴും ഇടയ്ക്കു തുറന്നടിക്കാറുള്ളത് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിക്കെതിരേയാണ്. ഇപ്പോഴിതാ ദേശീയ ടീമിന്റെ കോച്ചായതിനു ശേഷം ഗംഭീര്‍ ആദ്യം പണി കൊടുത്തിരിക്കുന്നതും അദ്ദേഹത്തിനു തന്നെയാണ്.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന,ടി20 ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗംഭീര്‍ കോച്ചായ ശേഷം അദ്ദേഹത്തിന്റെ കൂടി ഇടപെടലുണ്ടായ ആദ്യത്തെ ടീം സെലക്ഷന്‍ കൂടിയാണിത്. ടി20, ഏകദിന ടീമുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ചില തീരുമാനങ്ങള്‍ നോക്കിയാല്‍ അതില്‍ ധോണിയോടുള്ള കലിപ്പ് കൂടി ഗംഭീര്‍ തീര്‍ത്തിട്ടുള്ളതായി കാണാന്‍ സാധിക്കും.

HARDIK PANDYA MS DHONI

ധോണിക്കുള്ള ഗംഭീറിന്‍റെ ഏറ്റവും വലിയ കുത്ത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ പൂര്‍ണമായും ഒതുക്കിയെന്നതാണ്. രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി സ്ഥാനമേല്‍ക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നയാളാണ് ഹാര്‍ദിക്. പക്ഷെ നായകസ്ഥാനം ലഭിച്ചില്ലെന്നു മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹം നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. ടീമിലെ വെറുമാരു താരമായി മാത്രം ഹാര്‍ദിക് ഒതുങ്ങുകയും ചെയ്തു.

നിലവില്‍ മല്‍സരംഗത്തുള്ള ഇന്ത്യന്‍ താരങ്ങളില്‍ ധോണിയുമായി ഏറെ സൗഹൃദം പുലര്‍ത്തുന്നയാളാണ് ഹാര്‍ദിക്. ധോണിയുടെ കുടുംബത്തിനൊപ്പവും മറ്റു ആഘോഷ പരിപാടികളിലുമെല്ലാം അദ്ദേഹം പലപ്പോഴും പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ധോണിക്കു കീഴില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുകയും അദ്ദേഹത്തിന്റെ പിന്തുണ കൊണ്ട് മാച്ച് വിന്നറായി മാറുകയും ചെയ്തിട്ടുള്ളയാളാണ് ഹാര്‍ദിക്. അതിനാല്‍ തന്നെ അതിന്റെ സ്‌നേഹവും കടപ്പാടുമെല്ലാം അദ്ദേഹത്തിനു ഇപ്പോഴും മുന്‍ ക്യാപ്റ്റനോടുണ്ട്.

ധോണിയും ഹാര്‍ദിക്കും തമ്മിലുള്ള ഈ ഭായി-ഭായി ബന്ധത്തെക്കുറിച്ച് വളരെ നന്നായി അറിയുന്നയാളും കൂടിയാണ് ഗംഭീര്‍. അതുകൊണ്ടു തന്നെയാവാം ധോണിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ഹാര്‍ദിക്കിനെതിരേ തന്നെ ഗംഭീര്‍ തന്റെ പ്രതികാര ദൗത്യം ആരംഭിച്ചത്. ഹാര്‍ദിക് പുതിയ ടി20 ക്യാപ്റ്റനായിരുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ് ധോണിക്കും ലഭിച്ചേനെ. പക്ഷെ ഗംഭീര്‍ അതാഗ്രഹിക്കുന്നില്ല. അതിനാലാണ് ഹാര്‍ദിക് അടുത്ത ക്യാപ്റ്റനാവാനുള്ള നീക്കം തടഞ്ഞ അദ്ദേഹം പുതിയ ടി20 ക്യാപ്റ്റനായി തനിക്കു വിശ്വസ്തനായ സൂര്യകുമാര്‍ യാദവനെ നിയമിച്ചിരിക്കുന്നത്.

ധോണിയുടെ ഇഷ്ടതാരമായ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി തെറിപ്പിച്ചിട്ടും ഗംഭീറിന്റെ കലി തീര്‍ന്നില്ല. ധോണിയുടെ ഏറെ വിശ്വസ്തരായ മറ്റു രണ്ടു പേരെ ഗംഭീര്‍ തന്റെ ടീമുകളില്‍ നിന്നും ഒതുക്കുകയും ചെയ്തു. ആദ്യത്തെയാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും വെറ്ററനുമായ രവീന്ദ്ര ജഡേജയാണ്. രണ്ടാമത്തെയാള്‍ മുന്‍നിര ബാറ്ററായ റുതുരാജ് ഗെയ്ക്വാദുമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളാണ് ജഡ്ഡു.

RAVINDRA JADEJA- MS DHONI

നേരത്തേ ഒരു സീസണിലെ കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു നായകസ്ഥാനവും ധോണി കൈമാറിയിരുന്നു. പക്ഷെ ഈ നീക്കം ക്ലിക്കായില്ല. എങ്കിലും സിഎസ്‌കെ ടീമില്‍ ധോണി കഴിഞ്ഞാല്‍ ഏറ്റവും അനുഭവസമ്പത്തുള്ളയാള്‍ ജഡ്ഡുവാണ്. പക്ഷെ അദ്ദേഹത്തെ ലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും ഗംഭീര്‍ ഒഴിവാക്കിയിരിക്കുകയാണ്.

ടി20യില്‍ നിന്നും അടുത്തിടെ വിരമിച്ചെങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ഒഴിച്ചു കൂടാനാവാത്ത താരമാണ് ജഡ്ഡു. പക്ഷെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ലങ്കയ്‌ക്കെതിരേ അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ഇതും ധോണിയോടുള്ള ഗംഭീറിന്റെ മറ്റൊരു പക പോക്കലായി കാണാം.

ഗംഭീര്‍ ഒതുക്കിയ ധോണിയുടെ അടുത്ത വേണ്ടപ്പെട്ടയാള്‍ യുവതാരം റുതുരാജ് ഗെയ്കാദാണ്. സിഎസ്‌കെ ടീമിന്റെ ക്യാപ്റ്റന്‍സി ധോണി കഴിഞ്ഞ സീസണില്‍ ഏല്‍പ്പിച്ചത് അദ്ദേഹത്തെയായിരുന്നു. റുതുരാജിന്റെ ക്യാപ്റ്റസി മിടുക്കില്‍ ധോണിക്കുള്ള വിശ്വാസം തന്നെയാണ് ഇതു കാണിക്കുന്നത്.

സിഎസ്‌കെയില്‍ തിളങ്ങിയാല്‍ ഭാവിയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കും ഇതു റുതുവിനു വഴി തുറന്നേക്കും. പക്ഷെ ധോണി വളത്തിക്കൊണ്ടുവരുന്ന ഒരാള്‍ താന്‍ പരിശീലിപ്പക്കുന്ന ഇന്ത്യന്‍ ടീമിന്റെ കോച്ചായാല്‍ അതു ഗംഭീറിനും ക്ഷീണമാവും. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരേ ടി20, ഏകിന പരമ്പരകളില്‍ നിന്നും പൂര്‍ണമായും റുതുരാജ് പുറത്താപ്പെടുകയും ചെയ്തു.

Story first published: Friday, July 19, 2024, 16:18 [IST]
Other articles published on Jul 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+