Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പിന്നര്‍മാര്‍ക്കെതിരേ കോലി ഒരേ അബദ്ധം ആവര്‍ത്തിക്കുന്നു!- വീക്ക്‌നെസിനെക്കുറിച്ച് ഗംഭീര്‍

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു അതു വലിയ സ്‌കോറാക്കി മാറ്റാനായിരുന്നില്ല. സ്പിന്നര്‍മാര്‍ക്കെതിരേ സമീപകാലത്തു പതറുന്ന പതിവ് അദ്ദേഹം ഈ മല്‍സരത്തിലും ആവര്‍ത്തിക്കുകയായിരുന്നു.

1

76 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 45 റണ്‍സെടുത്ത കോലി തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു കളിച്ചത്. മനോഹരമായ ചില ഷോട്ടുകള്‍ പായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലസിത് എംബുല്‍ദെനിയയുടെ ടേണ്‍ ചെയ്ത ബോള്‍ പ്രതിരോധിക്കുന്നതില്‍ പിഴച്ചപ്പോള്‍ ബൗള്‍ഡാവുകയായിരുന്നു. കോലിക്കു ബാറ്റിങില്‍ അടുത്തിടെയായി എവിടെയാണ് പിഴച്ചുകൊണ്ടിരിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീര്‍.

2

വിരാട് കോലിയെ സംബന്ധിച്ച് സ്പിന്നര്‍മാരെ നേരിടുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്‌നം ബാറ്റും പാഡും ഒരേ ലൈനില്‍ വരുന്നുവെന്നതാണ്. കോലി മാത്രമല്ല ഇന്ത്യയുടെ മറ്റു ചില ബാറ്റര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കെതിരേ ഇതേ പ്രശ്‌നമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ടേണ്‍ ചെയ്തു പുറത്തേക്കു പോവുന്ന ബോളുകളും ടേണ്‍ ചെയ്യാത്ത ബോളുകളും നേരിടുമ്പോള്‍ ബുദ്ധിമുട്ട് നേരിടുമെന്നു ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു.

3

സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പാഡിനു മുന്നിലായിരിക്കണം ബാറ്റ് വരേണ്ടത് എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരിടത്തു മാത്രമേ എഡ്ജാവുകയുള്ളൂ. ആദ്യദിനം ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുറത്തായ രീതി നോക്കൂ. ഇന്‍സൈഡ് എഡ്ജായാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. വിരാട് കോലിയുടെ കാര്യമെടുത്താല്‍ ഔട്ട് സൈഡ് എഡ്ജില്‍ അദ്ദേഹം ബീറ്റ് ചെയ്യപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ബാറ്റ് നിങ്ങളുടെ പാഡിനു മുന്നില്‍ തന്നെ വരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഗൗതം ഗംഭീര്‍ വിലയിരുത്തി.

4

ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകളും നിശ്ചിത ഓവര്‍ മല്‍സരങ്ങളുടെ ആധിക്യവും ബാറ്റര്‍മാരെ അടിസ്ഥാന കാര്യങ്ങളില്‍ നിന്നുമകറ്റിയതായും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഇതു സാധാരണയായി കരിയറിന്റെ തുടക്കകാലങ്ങളിലാണ് പഠിപ്പിക്കുന്നത്. അടുത്ത കാലത്തായി നിങ്ങള്‍ ഒരുപാട് നിശ്ചിത ഓവര്‍ മല്‍സരങ്ങളാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ കാരണത്താല്‍ ബാറ്റിങിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നല്ല ശീലങ്ങള്‍ ഇല്ലാതെയാവുകയും ചെയ്യും. ഫാസ്റ്റ് ബൗളിങിലാണ് ബാറ്റര്‍മാര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മെച്ചപ്പെടേണ്ടതുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

5

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ടോട്ടലിലേക്കു നീങ്ങുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടാം ദിനം രാവിലെ 87 ഓവര്‍ കഴിയുമ്പോള്‍ ആറു വിക്കറ്റിനു 362 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയും (50*) ആര്‍ അശ്വിനുമാണ് (10*) ക്രീസില്‍.
ഇന്ത്യന്‍ നിരയില്‍ കളിച്ചവരെല്ലാം രണ്ടക്ക സ്‌കോര്‍ നേടിയെന്നത് ശ്രദ്ധേയമാണ്. 96 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 97 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറും റിഷഭിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹനുമാ വിഹാരിയാണ് (58) ആദ്യദിനത്തിലെ മറ്റൊരു പ്രധാന സ്‌കോറര്‍. 128 ബോളില്‍ അദ്ദേഹം അഞ്ചു ബൗണ്ടറികള്‍ നേടി. കോലി (45), മായങ്ക് അഗര്‍വാള്‍ (33) എന്നിവരാണ് 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ശ്രീലങ്ക- ദിമുത് കരുണരത്ന (ക്യാപ്റ്റന്‍), ലഹിരു തിരിമാനെ, പതും നിസങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ, ചരിത് അസലങ്ക, നിരോഷന്‍ ഡിക്വെല്ല, സുരങ്ക ലക്മല്‍, ലസിത് എംബുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര.

Story first published: Saturday, March 5, 2022, 9:48 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+