For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL 2024: ഹാര്‍ദിക് സഞ്ജുവിന്റെ ചങ്ക്, ഗംഭീറിന് അതൃപ്തി! പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞേക്കും

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര 27ന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കായുള്ള അവസാന ഘട്ട പരിശീലനത്തിലാണ് ഇരു ടീമുകളുമുള്ളത്. ഇന്ത്യന്‍ ടീം ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിലിറങ്ങുമ്പോള്‍ സനത് ജയസൂര്യക്ക് കീഴിലാണ് ശ്രീലങ്ക തന്ത്രം മെനയുന്നത്. രണ്ട് ടീമും പുതിയ തന്ത്രങ്ങളുമായി കളത്തിലിറങ്ങുമ്പോള്‍ ജയം ആര്‍ക്കൊപ്പമാവുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

ഇന്ത്യന്‍ ടീമില്‍ ഗംഭീര്‍ പരിശീലകനായ ശേഷം ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിരുന്നു. വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി പകരം സൂര്യകുമാറിനെ നായകനാക്കിയാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ ഇറങ്ങുന്നത്. ഗംഭീര്‍ പരിശീലകനായതിന് പിന്നാലെയാണ് ഇത്തരമൊരു മാറ്റം. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കടുത്ത അതൃപ്തിയുണ്ട്. ഗംഭീറും ഹാര്‍ദിക്കും തമ്മില്‍ അത്ര മികച്ച ബന്ധമല്ല ഉള്ളത്. ഇരുവരും തമ്മില്‍ അധികം സംസാരിക്കാറില്ല.

അത്രത്തോളം ടീമിനുള്ളില്‍ ഭിന്നത ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഹാര്‍ദിക്കിനോട് അടുത്ത സൗഹൃദം പുലര്‍ത്തിയതിന് സഞ്ജുവിനോടും ഗംഭീറിന് അതൃപ്തിയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ ആദ്യ പരിശീലന സെഷനില്‍ സഞ്ജു സാംസണ്‍ വന്നത് ഹാര്‍ദിക് പാണ്ഡ്യക്കൊപ്പമാണ്. ഇരുവരും തമ്മില്‍ സംസാരിച്ചുകൊണ്ട് പരിശീലനത്തിന് പോകുന്നതിന്റെ വീഡിയയോടക്കം പുറത്തുവന്നിട്ടുണ്ട്.

ഗംഭീര്‍ സഞ്ജുവിന് മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. പരിശീലന സെഷനിടെ സഞ്ജുവിന് ഗംഭീര്‍ പരിശീലന തന്ത്രങ്ങളോതുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ ഹാര്‍ദിക്കുമായി സഞ്ജുവിന്റെ അടുത്ത സൗഹൃദത്തില്‍ ഗംഭീറിന് അതൃപ്തിയുണ്ട്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ആണെങ്കിലും സഞ്ജുവിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാനുള്ള സാധ്യതകളുണ്ടെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗംഭീറിന്റെ അതൃപ്തി സഞ്ജുവിന് തിരിച്ചടിയായെന്നും സഞ്ജു വേണ്ടെന്ന നിലപാടിലാണ് ഗംഭീറെന്നുമാണ് വിവരം.

hardik pandya ind vs sl

സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിച്ചത് ഗംഭീറിന്റെ തീരുമാനമാണ്. ഹാര്‍ദിക്കിനെപ്പോലെ ഇതിനോടകം പയറ്റിത്തെളിഞ്ഞ ക്യാപ്റ്റനുണ്ടായിട്ടും ഗംഭീര്‍ സൂര്യകുമാറിനെ നായകനാക്കിയത് ഹാര്‍ദിക്കിനെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. ഹാര്‍ദിക്കിനും ഗംഭീറിനോട് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങളും ആദ്യ സെഷനിടെ ഉണ്ടായി. പുതിയ നായകന്‍ സൂര്യകുമാര്‍ യാദവ് വിളിച്ച ആദ്യ മീറ്റിങ്ങില്‍ ഹാര്‍ദിക് പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുള്ളത്.

വൈകിയെത്തിയ ഹാര്‍ദിക്കിന് ഗംഭീര്‍ താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഗംഭീര്‍ പരിശീലന സെഷനിടെ ഹാര്‍ദിക്കിനെ അവഗണിക്കുന്ന വീഡിയോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. രണ്ട് പേരും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമായി തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഹാര്‍ദിക്കിനോട് ടെസ്റ്റ് കളിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹാര്‍ദിക് അവഗണിച്ചിരുന്നു.

ഇതാണ് ഗംഭീറിന്റെ അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ കാരണം ഹാര്‍ദിക്കിന്റെ മോശം ഫിറ്റ്‌നസാണെന്നും സൂചനകളുണ്ട്. ഇടക്കിടെ പരിക്ക് വേട്ടയാടുന്ന താരമാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ അദ്ദേഹം കളിക്കുന്നില്ല. ഏകദിനം തന്നെ വളരെ വിരളമായാണ് കളിക്കുന്നത്. ഹാര്‍ദിക്ക് ടി20യില്‍ മാത്രമാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇതില്‍ ഗംഭീറിന് അതൃപ്തിയുണ്ട്.

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫിറ്റ്‌നസ് തെളിയിച്ചാല്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്ന് ഗംഭീര്‍ ഹാര്‍ദിക്കിനോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും നിലവില്‍ ഗംഭീറും ഹാര്‍ദിക്കും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളത്. ഹാര്‍ദിക്കിനോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരോട് പോലും ഗംഭീര്‍ കര്‍ക്കശ നിലപാടെടുക്കുകയാണെന്നാണ് വിവരം. ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ ഭിന്നതയുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, July 25, 2024, 12:39 [IST]
Other articles published on Jul 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+