For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഗംഭീറിന്റെ 'മാസ്റ്റര്‍ പ്ലാന്‍', സഞ്ജുവിനെ ഒതുക്കും! റിഷഭിന് വമ്പന്‍ റോള്‍? നീക്കം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അടുത്തിടെ ചുമതലയേറ്റെടുത്തപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചവരില്‍ ഒരാള്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും. കാരണം നേരത്തേ സഞ്ജുവിനെ പല തവണ പരസ്യമായി പിന്തുണയ്ക്കുകയും ഉറപ്പായും ടീമില്‍ വേണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് ഗംഭീര്‍. അതിനാല്‍ തന്നെ അദ്ദേഹം കോച്ചായി എത്തിയപ്പോള്‍ സഞ്ജുവിനു ദേശീയ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു ആരാധകരും സ്വപ്‌നം കണ്ടു. എന്നാല്‍ ഇതൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

നേരത്തേ സഞ്ജുവിന്റെ കഴിവിനെപ്പറ്റി വാതോരാതെ പുകഴ്ത്തിയ ഗംഭീര്‍ ഇപ്പോള്‍ പരിശീലകസ്ഥാനത്തേക്കു വന്നതോടെ പഴയതെല്ലാം മറന്ന മട്ടാണ്. മാത്രമല്ല, ശ്രീലങ്കയ്‌ക്കെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ റിഷഭ് പന്തിനു നിര്‍ണായക റോള്‍ നല്‍കാനും അദ്ദേഹം ആലോചിക്കുകയാണ്. ഇതോടെ ടീമില്‍ റിഷഭിന്റെ സ്ഥാനമുറപ്പാവുകയും സഞ്ജു പൂര്‍ണമായി ഒതുക്കപ്പെടുകയും ചെയ്യും.

RISHABH PANT- SANJU SAMSON

ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ലങ്കന്‍ പര്യടനത്തില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യന്‍ ടീം കളിക്കാനൊരുങ്ങുന്നത്. ഗംഭീറിനു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പരയും കൂടിയാണിത്. കഴിഞ്ഞ ടി20 ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും റിഷഭ് ഫ്‌ളോപ്പായിരുന്നു.

സഞ്ജുവിനാവട്ടെ ഒരു കളിയില്‍ പോലും അവസരം നല്‍കിയതുമില്ല. അതുകൊണ്ടു തന്നെ ഗംഭീര്‍ കോച്ചായി വന്നാല്‍ ടി20യില്‍ നിന്നും റിഷഭിനെ ഒഴിവാക്കുമെന്നും പകരം സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കുമെന്നുമായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ റിഷഭ് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു നല്‍കാനാണ് ഗംഭീറിന്റെ നീക്കം.

വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെടുകയാണെങ്കില്‍ ഫോമില്‍ അല്ലെങ്കിലും ഈ റോളിന്റെ പേരില്‍ റിഷഭിനു അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കും. സഞ്ജുവാകട്ടെ നിന്തരം പുറത്തിരിക്കുകയും ചെയ്യും. റിഷഭിനെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാനുള്ള ഗംഭീറിന്റെ ശ്രമം സഞ്ജുവിന്റെ കരിയര്‍ തന്നെ കുഴപ്പത്തിലാക്കാനും സാധ്യതയുണ്ട്..

GAUTAM GAMBHIR

കാരണം നിലവില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ടീമില്‍ അവസരം ലഭിച്ചേക്കാവുന്ന ഏക ഫോര്‍മാറ്റ് ടി20യാണ്. ഏകദിനത്തില്‍ കെഎല്‍ രാഹുലും റിഷഭും വിക്കറ്റ് കീപ്പര്‍മാരായുള്ളതിനാല്‍ അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതില്ല. രണ്ടിലൊരാള്‍ക്കു വിശ്രമം നല്‍കുകയോ, പരിക്കേല്‍ക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ സഞ്ജു ടീമില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളൂ.

അതുകൊണ്ടു തന്നെ ടി20യില്‍ മോശം റെക്കോര്‍ഡുള്ള റിഷഭിനു പകരം സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ കുപ്പായവും സ്വപ്‌നം കണ്ടിരുന്നു. പക്ഷെ റിഷഭിനു വേണ്ടിയുള്ള ഗംഭീറിന്റെ നീക്കം എല്ലാം അവതാളത്തിലാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി20 ലോകകപ്പ് വിജയത്തിനു ശേഷം നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20യില്‍ നിന്നും വിരമിച്ചതിനാല്‍ ഇവരുടെ റോളില്‍ പുതിയ മൂന്നു പേരെ കാണാന്‍ സാധിക്കും. ഹാര്‍ദിക് പാണ്ഡ്യയാവും ടീമിനെ നയിച്ചേക്കുക. റിഷഭ് വൈസ് ക്യാപ്റ്റനായേക്കുകയും ചെയ്യും. സഞ്ജു ടീമിലുണ്ടാവുമെങ്കിലും മൂന്നു മല്‍സരങ്ങളിലും കളിപ്പിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ കസറിയ ചില യുവതാരങ്ങളും ഈ പരമ്പരയിലൂ‍ടെ അരങ്ങേറിയേക്കും.

Story first published: Saturday, July 13, 2024, 10:35 [IST]
Other articles published on Jul 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+