Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഗംഭീര്‍ രാജിവയ്ക്കൂ !! ഇന്ത്യന്‍ ക്രിക്കറ്റിന്റെ പതനം തുടങ്ങി? ഇതു വെറും സാംപിള്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കേറ്റ ഞെട്ടിക്കുന്ന പരാജയം പുതിയ കോച്ച് ഗൗതം ഗംഭീറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. 110 റണ്‍സിന്റെ നാണംകെട്ട പരാജയമാണ് അവസാന കളിയില്‍ ഇന്ത്യക്കു നേരിട്ടത്. മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും ഇന്ത്യന്‍ ബാറ്റിങ് നിര വന്‍ ദുരന്തമായി മാറുകയായിരുന്നു. 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26.1 ഓവറില്‍ വെറും 138 റണ്‍സിനു പുറത്തായി.

സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ദയനീയമായി ഒരിക്കല്‍ക്കൂടി പരാജയപ്പെടുകയായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പാകിസ്താനില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കവെ ഇന്ത്യയുടെ കണ്ണു തുറപ്പിക്കുന്നതാണ് ഈ പരമ്പര. സ്പിന്‍ ബൗളിങിനെതിരേയുള്ള ദൗര്‍ബല്യം ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ടീമിനെ കാത്തിരിക്കുന്നത്.

ROHIT SHARMA- GAUTAM GAMBHIR

ലങ്കയുമായുള്ള ടി20 പരമ്പര 3-0നു തൂത്തുവാരിയാണ് ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗംഭീര്‍ തുടങ്ങിയത്. പരമ്പരയില്‍ ടീമിന്റെ പ്രകടനവും ചില സര്‍പ്രൈസ് ബൗളര്‍മാരെ പരീക്ഷിക്കാനുള്ള ഗംഭീറിന്റെ നീക്കവുമെല്ലാം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ടി20യെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ ടീമിനെയാണ് ഏകിദനത്തില്‍ ഇന്ത്യ ഇറക്കിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ഉള്‍പ്പെട്ട ഏറ്റവും കിടിലന്‍ ടീമുമായാണ് ഇന്ത്യ ഏകദിനത്തിനെത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരൊഴികെ ബാക്കിയുള്ള പ്രധാന താരങ്ങളെല്ലാം ടീമിന്റെ ഭാഗമായിരുന്നു.

മറുഭാഗത്തു പരിക്കു കാരണം അഞ്ചു മുന്‍നിര ബൗളര്‍മാര്‍ ലങ്കന്‍ സംഘത്തില്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ ടി20ക്കു പിന്നാലെ ഏകദിനവും ഇന്ത്യ തൂത്തുവാരുമെന്നാണ് ഉറപ്പിച്ചിരുന്നത്. പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ചാണ് പരമ്പര 2-0നു ലങ്ക തട്ടിയെടുത്തത്.

ബാറ്റിങ് ലൈനപ്പില്‍ ഗംഭീര്‍ നടത്തിയ വലിയ അഴിച്ചുപണി ടീമിനു പരമ്പയില്‍ കനത്ത ആഘാതമായി മാറിയത്. നാല്, അഞ്ച് സ്ഥാനങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളായ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെ അദ്ദേഹം ബാറ്റിങില്‍ താഴേക്കു ഇറക്കി. ഇരുവരുടെയും ഫോമിനെ ഇതു സാരമായി ബാധിക്കുകയും ചെയ്തു.

അവസാന കളിയില്‍ മുഹമ്മദ് സിറാജിനെ ഏക പേസറാക്കിയുള്ള ഗംഭീറിന്റെ പരീക്ഷണവും ദയനീയമായി പരാജയപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഗംഭീറിനെതിരേ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. അദ്ദേഹം പരിശീലക സ്ഥാനമൊഴിയണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

GAUTAM GAMBHIR

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പതനം ആരംഭിച്ചു കഴിഞ്ഞു. ഗൗതം ഗംഭീറിനെക്കൊണ്ട് ഈ പണി പറ്റില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം, അതും ശ്രീലങ്കയുടെ രണ്ടാംനിര ടീമിനോടാണ് ഇന്ത്യ തോറ്റിരിക്കുന്നത്. ഈ പരാജയത്തില്‍ നിന്നും ഗംഭീറിനു ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ കാണിച്ച വലിയ മണ്ടത്തരങ്ങള്‍ക്കുള്ള ശിക്ഷയാണിത്. കോച്ച് സ്ഥാനത്തു ഗംഭീര്‍ കാലാവധി തികയ്ക്കുമോയെന്നതു സംശയമാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ മുന്‍ കോച്ചുമാര്‍ക്കു പോലും ഇത്രയും വലിയ നാണക്കേട് നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ ഏറ്റവും ശക്തമായ ടീമിനെ ലഭിച്ചിട്ടും ശ്രീലങ്കയില്‍ ഏകദിന പരമ്പര ജയിക്കാന്‍ കഴിയാതെ പോയത് ഗൗതം ഗംഭീറിന്റെ കഴിവുകേടാണ്. ടീമില്‍ അമിത പരീക്ഷണങ്ങള്‍ നടത്തി അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Wednesday, August 7, 2024, 22:11 [IST]
Other articles published on Aug 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+