For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഹാര്‍ദിക്കിന് പുല്ലുവില! നെറ്റ് സെഷനില്‍ അപമാനിച്ച് ഗംഭീര്‍; വീഡിയോ വൈറല്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര 27ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ശക്തമായ പരിശീലനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ ആദ്യ പരമ്പരക്കിറങ്ങുമ്പോള്‍ സമ്പൂര്‍ണ്ണ ജയമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ളിലെ ചില ഭിന്നതകള്‍ ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളുമുണ്ട്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ.

എന്നാല്‍ ഗംഭീര്‍ പരിശീലകനായതോടെ ഹാര്‍ദിക്കിനെ പൂര്‍ണ്ണമായും തഴഞ്ഞു. ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയാണ് ഗംഭീര്‍ മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ശ്രീലങ്കയിലെ നെറ്റ് സെക്ഷനിടെയിലും ഹാര്‍ദിക്കിനെ ഗംഭീര്‍ അപമാനിച്ചിരിക്കുകയാണ്. നെറ്റ് സെക്ഷനില്‍ മിക്ക താരങ്ങളോടും വ്യക്തിപരമായി ഗംഭീര്‍ സംസാരിക്കുകയും ഉപദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സഞ്ജു സാംസണിനടക്കം ഗംഭീര്‍ വ്യക്തിപരമായി ബാറ്റിങ് ഉപദേശങ്ങള്‍ നല്‍കിയിരുന്നു.

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ബിസിസിഐ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയോട് സംസാരിക്കാന്‍ പോലും തയ്യാറാവാതെ ഗംഭീര്‍ മുഖം തിരിച്ചു നടന്നുപോകുന്നതിന്റെ വീഡിയോയാണ് വൈറലാവുന്നത്. ബിസിസി ഐ പുറത്തുവിട്ട വീഡിയോയില്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും അക്ഷര്‍ പട്ടേലും റിഷഭ് പന്തുമെല്ലാം ഉണ്ടെങ്കിലും ഹാര്‍ദിക് പാണ്ഡ്യയെ പൂര്‍ണ്ണമായും തഴയുകയും ചെയ്തു. ഗംഭീറിന് ഹാര്‍ദിക് പാണ്ഡ്യയോട് വിരോധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നെറ്റ് സെക്ഷനിലെ തഴയല്‍.

ഹാര്‍ദിക് പാണ്ഡ്യ ഗംഭീറിന്റെ മുഖത്തേക്ക് നോക്കുമ്പോഴും മൈന്റ് ചെയ്യാതെ ഗംഭീര്‍ നടക്കുന്നത് വീഡിയോയില്‍ വ്യക്തം. ഹാര്‍ദിക് പാണ്ഡ്യയും ഗംഭീറും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് തുറന്ന് കാട്ടുന്നതാണ് നെറ്റ് സെക്ഷനിലെ ഗംഭീറിന്റെ പെരുമാറ്റം. ഗംഭീര്‍ ഹാര്‍ദിക്കിനെ അപമാനിക്കുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഹാര്‍ദിക് എന്ത് തെറ്റാണ് ചെയ്തതെന്നും ഗംഭീര്‍ ഹാര്‍ദിക്കിന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.

hardik pandya

ഇന്ത്യയുടെ അടുത്ത ടി20 നായകനാവാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നത് ഹാര്‍ദിക്കായിരുന്നു. മികച്ച റെക്കോഡും അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഗംഭീര്‍ ഹാര്‍ദിക്കിനെ ഒതുക്കി ഇഷ്ടക്കാരനായ സൂര്യകുമാര്‍ യാദവിനെ നായകനാക്കി. സൂര്യകുമാര്‍ യാദവ് ഗംഭീറിന് കീഴില്‍ കെകെആറില്‍ വളര്‍ന്ന താരമാണ്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ ഇഷ്ടത്തിനനുസരിച്ച് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തടസമുണ്ടാകില്ല.

എന്നാല്‍ ഹാര്‍ദിക് സ്വന്തമായി നിലപാടെടുത്താല്‍ ഗംഭീറിന്റെ പല പദ്ധതികളും പൊളിയും. ഇതാണ് ഗംഭീര്‍ ഹാര്‍ദിക്കിനെ തഴയാനുള്ള കാരണം. ഇപ്പോള്‍ നെറ്റ്‌സിലും അവഗണിക്കുന്നതോടെ ഹാര്‍ദിക്കിനോട് ഗംഭീര്‍ പക വീട്ടുകയാണെന്ന് തന്നെ വിലയിരുത്താം. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല. അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ഗംഭീര്‍ ഇത്തരത്തില്‍ ഹാര്‍ദിക്കിനോട് പെരുമാറുന്നതെന്ന് വ്യക്തമല്ല.

അതേ സമയം ഗംഭീര്‍ സഞ്ജു സാംസണോടൊപ്പം കൂടുതല്‍ സമയം ചിലവിട്ടത് ആരാധകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഏകദിന പരമ്പരക്കില്ലാത്ത സഞ്ജുവിന് ടി20യില്‍ അവസരം ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കരിയറിനെയത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഗംഭീര്‍ സഞ്ജുവിന് ബാറ്റിങ് തന്ത്രമടക്കം ഉപദേശിച്ച് ഒപ്പം നിന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ സഞ്ജുവിന് പ്ലേയിങ് 11ല്‍ അവസരം ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഗംഭീറിന്റെ നിലവിലെ നീക്കങ്ങള്‍ ടീമിനുള്ളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ സാധ്യത കൂടുതലാണ്. ഹാര്‍ദിക് പാണ്ഡ്യയെ പൂര്‍ണ്ണമായി തഴഞ്ഞാല്‍ അത് സ്വാഭാവികമായും പ്രതിഷേധത്തിന് കാരണമായേക്കും. നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോയാല്‍ ഗംഭീറിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ഗംഭീറും ഹാര്‍ദിക്കും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കുന്നതാണ് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുക.

Story first published: Wednesday, July 24, 2024, 16:15 [IST]
Other articles published on Jul 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+