For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'അര്‍ഹിച്ച നേട്ടം നിഷേധിക്കപ്പെട്ടു', ജഡേജ മാത്രമല്ല ഇര, അഞ്ച് സംഭവങ്ങളിതാ

ജഡേജ ഇരട്ട സെഞ്ച്വറി നേടുമെന്ന് തോന്നിച്ചിരുന്നെങ്കിലും ഇരട്ട സെഞ്ച്വറിക്ക് 25 റണ്‍സകലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവെച്ചത്. 228 പന്തുകള്‍ നേരിട്ട് 175 റണ്‍സുമായി ജഡേജ പുറത്താവാതെ നിന്നു. 17 ഫോറും മൂന്ന് സിക്‌സുമാണ് ജഡേജ പറത്തിയത്. ജഡേജ ഇരട്ട സെഞ്ച്വറി നേടുമെന്ന് തോന്നിച്ചിരുന്നെങ്കിലും ഇരട്ട സെഞ്ച്വറിക്ക് 25 റണ്‍സകലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത് വലിയ വിവാദമാവുകയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കുമെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. തന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തതെന്ന് ജഡേജ മത്സര ശേഷം വ്യക്തമാക്കിയെങ്കിലും അര്‍ഹിച്ച ഇരട്ട സെഞ്ച്വറിയാണ് ജഡേജക്ക് നഷ്ടമായിരിക്കുന്നത്. അര്‍ഹിച്ച നേട്ടമാണ് ടീം തട്ടിത്തെറിപ്പിച്ചതെന്ന് പറയാം. ജഡേജക്ക് മാത്രമല്ല ഇത്തരം അനുഭവം നേരിടേണ്ടി വന്നിട്ടുള്ളത്. ക്രിക്കറ്റ് ചരിത്രത്തിലെ നീതി നിഷേധമെന്ന് പറയാന്‍ സാധിക്കുന്ന അഞ്ച് സംഭവങ്ങളിതാ.

ജഡേജയുടെ ഇരട്ട സെഞ്ച്വറി നിഷേധിച്ചു

ജഡേജയുടെ ഇരട്ട സെഞ്ച്വറി നിഷേധിച്ചു

25 റണ്‍സ് മാത്രമായിരുന്നു ജഡേജക്ക് വേണ്ടിയിരുന്നത്. മൂന്നോ നാലോ ഓവര്‍ കൂടി അനുവദിച്ച് ജഡേജയോട് അതിവേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കാമായിരുന്നു. എന്നാല്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഏഴാം നമ്പറിലിറങ്ങി ഇത്തരമൊരു പ്രകടനം എപ്പോഴും സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ജഡേജയുടെ ഈ പ്രകടനത്തിന് മികവേറും. 25 റണ്‍സകലെ ഏഴാം നമ്പറിലെ ഇന്ത്യക്കാരന്റെ ആദ്യ ഇരട്ട സെഞ്ച്വറി പ്രകടനമാണ് നഷ്ടമായത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ഇതേ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് നായകസ്ഥാനത്ത് സച്ചിനായിരുന്നു. 2004ല്‍ മുള്‍ത്താനില്‍ നടന്ന പാകിസ്താനെതിരായ ടെസ്റ്റിലായിരുന്നു സംഭവം. സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ സച്ചിന്‍ 194 റണ്‍സാണ് നേടിയത്. 348 പന്ത് നേരിട്ട് സച്ചിന്‍ 194ല്‍ നില്‍ക്കെ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വെറും ആറ് റണ്‍സകലെയാണ് സച്ചിന് ഇരട്ട സെഞ്ച്വറി നിഷേധിക്കപ്പെട്ടത്. ഇത് ഇന്നും ആരാധക മനസിലെ മായാത്ത മുറിവാണ്.

ജാവേദ് മിയാന്‍ദാദ്

ജാവേദ് മിയാന്‍ദാദ്

പാകിസ്താന്‍ സൂപ്പര്‍ താരം ജാവേദ് മിയാന്‍ദാദിനും ഇതേ അനുഭവത്തിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. 1983ലെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലാണ് സംഭവം. മിന്നും ബാറ്റിങ്ങുമായി കത്തിക്കയറിയ താരം 280 റണ്‍സില്‍ നില്‍ക്കെ പാകിസ്താന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 20 റണ്‍സകലെയാണ് അദ്ദേഹത്തിന് ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമായത്. അല്‍പ്പം സമയം കൂടി അനുവദിച്ചിരുന്നെങ്കില്‍ 300 എന്ന മാജിക്കല്‍ സ്‌കോറിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 581 എന്ന നിലയില്‍ പാകിസ്താന്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മിയാന്‍ദാദിന് ട്രിപ്പിള്‍ നഷ്ടമായെങ്കിലും മത്സരം പാകിസ്താന്‍ ജയിക്കാന്‍ ഈ തീരുമാനം കരുത്തായി.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനും ഇതേ അനീതി നേരിടേണ്ടി വന്നിട്ടുണ്ട്. 2010ല്‍ പാകിസ്താനെതിരായ ടെസ്റ്റിലാണ് സംഭവം. മികച്ച ഫോമിലായിരുന്ന എബിഡി 278 റണ്‍സുമായി ക്രീസില്‍ തുടരവെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 22 റണ്‍സകലെയാണ് എബിഡിക്ക് ട്രിപ്പിള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് 584 എന്ന നിലയില്‍ നില്‍ക്കെയാണ് ഡിക്ലയര്‍ ചെയ്തത്. എബിഡിക്ക് അര്‍ഹിച്ച ട്രിപ്പിളാണ് നഷ്ടമായതെന്ന് പറയാം.

സ്റ്റീഫന്‍ ഫ്‌ളമിങ്

സ്റ്റീഫന്‍ ഫ്‌ളമിങ്

മുന്‍ ന്യൂസീലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങിനും ഇതേ അവസ്ഥ കരിയറില്‍ നേരിട്ടിട്ടുണ്ട്. 2003ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് സംഭവം. മൂന്നാമനായി ക്രീസിലെത്തിയ താരം 274 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ ന്യൂസീലന്‍ഡ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഏഴ് വിക്കറ്റിന് 517 എന്ന നിലയിലായിരുന്നു കിവീസിന്റെ ഡിക്ലയര്‍. 300ലേക്കെത്താന്‍ ആ ഫോമില്‍ ഫ്‌ളമിങ്ങിന് സാധിക്കുമായിരുന്നു. എന്നാല്‍ ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം ട്രിപ്പിള്‍ മോഹത്തെ തകര്‍ത്തു.

Story first published: Sunday, March 6, 2022, 9:47 [IST]
Other articles published on Mar 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+