Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കോലിയെക്കാള്‍ മികച്ചവന്‍ രോഹിത്! ഇന്‍സമാമിനെപ്പോലെ; പ്രശംസിച്ച് പാക് പേസര്‍

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ടീമിലെ രണ്ട് നട്ടെല്ലുകളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വാഴ്ത്തപ്പെടുമ്പോള്‍ രോഹിത് ശര്‍മ ആധുനിക ക്രിക്കറ്റിലെ മികച്ച ഓപ്പണറെന്ന പേരെടുത്ത താരമാണ്. രണ്ട് പേരും തങ്ങളുടേതായ മേഖലയില്‍ കരുത്തുള്ള താരങ്ങളാണെന്ന് പറയാം. ഇവരിലാരാണ് മികച്ചവനെന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്.

ക്ലാസിക് ബാറ്റ്‌സ്മാനെന്ന നിലയില്‍ വിരാട് കോലിയെയാണ് മികച്ച ബാറ്റ്‌സ്മാനായി എല്ലാവരും വാഴ്ത്തുന്നത്. രോഹിത് ശര്‍മ പൊതുവേ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള താരമെന്ന നിലയില്‍ അത്തരത്തിലുള്ള ആരാധക പിന്തുണയാണ് രോഹിത്തിനുള്ളത്. ഇപ്പോഴിതാ വിരാട് കോലിയെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് മുന്‍ പാകിസ്താന്‍ പേസറായ മുഹമ്മദ് സാഹിദ് അഭിപ്രായപ്പെട്ടിരിക്കുകയാണ്.

പന്തിന്റെ ലെങ്ത് മനസിലാക്കി കളിക്കാനും ഏത് പിച്ചിലും തിളങ്ങാനും രോഹിത്താണ് മിടുക്കനെന്നും മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ഹഖിനെപ്പോലെയാണ് രോഹിത്തെന്നുമാണ് പാക് പേസര്‍ പറയുന്നത്. 'വിരാട് കോലിയുടെ മികവിനെ തള്ളിപ്പറയാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ ഞാന്‍ കോലിയെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന താരമെന്ന് അഭിപ്രായപ്പെടുക രോഹിത് ശര്‍മയെയാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണ്.

ദൈവം അനുഗ്രഹിച്ച പ്രതിഭയാണവന്‍. വളരെ വേഗത്തില്‍ ലെങ്ത് മനസിലാക്കി കളിക്കാന്‍ അവനാനും. ഇന്‍സമാമും ഇത്തരത്തിലുള്ള താരമായിരുന്നു' യുട്യൂബ് ചാനലില്‍ സംസാരിക്കവെ മുഹമ്മദ് സാഹിദ് പറഞ്ഞു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടിയ ഏക താരമാണ് രോഹിത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്.

rohit sharma virat kohli

ടെസ്റ്റില്‍ ഓപ്പണറായി എത്താന്‍ വളരെ വൈകിയെങ്കിലും സമീപകാലത്ത് ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറാന്‍ രോഹിത്തിനായി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡുകളും ഇതിനോടകം രോഹിത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. അവസാന ടി20 ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്നും രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും ഇപ്പോഴും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്.

ഐസിസി ടൂര്‍ണമെന്റുകൡലെല്ലാം ഗംഭീര റെക്കോഡ് രോഹിത്തിന് അവകാശപ്പെടാം. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടി കൈയടി നേടിയ താരമാണ് രോഹിത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. നായകനെന്ന നിലയിലും മികച്ച റെക്കോഡ് ഹിറ്റ്മാനുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് രോഹിത്.

എന്നാല്‍ വിരാട് കോലി ചേസ് മാസ്റ്ററാണ്. റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ കോലിയുടെ അത്ര മികവുള്ള മറ്റൊരു താരമില്ലെന്ന് പറയാം. ഫോമിലേക്കെത്തിയാല്‍ കോലിയെ പിടിച്ചുകെട്ടാല്‍ ഏത് ബൗളറും പ്രയാസപ്പെടും. സെന രാജ്യങ്ങളിലടക്കം കളിച്ച് മികച്ച റെക്കോഡ് സ്വന്തമാക്കാന്‍ ഇതിനോടകം കോലിക്ക് സാധിച്ചിട്ടുണ്ട്. അവസാന ടി20 ലോകകപ്പിലൂടെ കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും സജീവമാണ്.

കോലിയും രോഹിത്തും അടുത്ത ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിലുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും ആധുനിക ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മുഖമാണ് ഇരുവരുമെന്ന് പറയാം. അടുത്ത ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരും തിളങ്ങി ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം കൂടി നേടിക്കൊടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Tuesday, August 6, 2024, 21:28 [IST]
Other articles published on Aug 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+