Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: മിന്നിച്ചത് രോഹിത് മാത്രം, ദുരന്തമായി ഇന്ത്യന്‍ ബാറ്റിങ്, ആദ്യ ഏകദിനം ടൈ!

കൊളംബോ: ഇന്ത്യന്‍ ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന മല്‍സരം ടൈയില്‍ കലാശിച്ചു. 230 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ലങ്ക നല്‍കിയത്. പക്ഷെ 47.5 ഓവറില്‍ 230 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടായി. സൂപ്പര്‍ ഓവര്‍ ഇല്ലാത്തതിനാല്‍ തന്നെ കളി ടൈയില്‍ കലാശിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊഴികെ (58) മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കാര്യമായി തിളങ്ങിയില്ല. ഇതാണ് ടീമിനു വിനയായത്. ജയിക്കാന്‍ വെറും ഒരു റണ്‍സ് മാത്രം വേണമെന്നിരിക്കെ അടുത്തടുത്ത ബോളില്‍ ശിവം ദുബെ (25), അര്‍ഷ്ദീപ് സിങ് (0) എന്നിവര്‍ മടങ്ങിയതോടെ ജയിക്കേണ്ടിയിരുന്ന മല്‍സരം ഇന്ത്യ കളഞ്ഞു കുളിച്ചു.

ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യ 231 റണ്‍സെന്ന ലക്ഷ്യം അനായാസം മറികടക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 47 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറും മൂന്നു സിക്‌സറുകളുമടിച്ചു.

KL RAHUL

മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ 35 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല. അക്ഷര്‍ പട്ടേല്‍ (33), കെഎല്‍ രാഹുല്‍ (31), വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവരാണ് 20ന് മുകൡ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. ശുഭ്മന്‍ ഗില്‍ (16) നിരാശപ്പെടുത്തി. അഗ്രസീവായ തുടക്കമാണ് രോഹിത്- ഗില്‍ ജോടി ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 75 റണ്‍സ് ഇരുവരും അടിച്ചെടുത്തു. 76 ബോളിലായിരുന്നു ഇത്.

വളരെ അനായാസം ഇന്ത്യ ജയത്തിലേക്കു മുന്നേറവെയാണ് ഗില്ലിന്റെ പുറത്താവല്‍. വെല്ലാലഗെയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ് അദ്ദേഹത്തെ പിടികൂടിയത്. ടീം സ്‌കോറിലേക്കു 12 റണ്‍സ് കൂട്ടിച്ചേര്‍ക്കവെ രോഹിത്, വാഷിങ്ണ്‍ എന്നിവരെയും ഇന്ത്യക്കു നഷ്ടമായി. ഇതോടെ ഇന്ത്യ മൂന്നു വിക്കറ്റിനു 87ലേക്കും വീണു. പിന്നീട് കോലിയും ശ്രേയയും തമ്മില്‍ 43 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടു. പക്ഷെ രണ്ടു റണ്‍സിനിടെ ഇരുവരും മടങ്ങിയതോടെ ഇന്ത്യ വീണ്ടു ബാക്ക്ഫൂട്ടിലായി.

SRILANKA

ആറാം വിക്കറ്റില്‍ രാഹുല്‍- അക്ഷര്‍ ജോടി 54 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ വീണ്ടും തിരിച്ചുവന്നു. പക്ഷെ അനാവശ്യ ഷോട്ട് കളിച്ച് രാഹുല്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യയെ വീണ്ടും കുഴപ്പത്തിലാക്കി. അക്ഷര്‍, കുല്‍ദീപ് എന്നിവരും പിന്നാലെ പുറത്തായതോടെ ഇന്ത്യ എട്ടിനു 211 റണ്‍സെന്ന നിലയില്‍ തോല്‍വി മണക്കുകയും ചെയ്തു.

നേരത്തേ ദുനിത് വെല്ലാലഗെയുടെ (66*) കന്നി ഫിഫ്റ്റിയും പതും നിസങ്കയുടെ (56) ഇന്നിങ്‌സുമാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഏഴാം നമ്പറില്‍ ഇറങ്ങിയ
വെല്ലാലഗെ 65 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

ശ്രീലങ്ക- പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക (ക്യാപ്റ്റന്‍), ജനിത് ലിയാനഗെ, വനിന്ദു ഹസരങ്ക, ചാമിക കരുണരത്‌നെ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ.

Story first published: Friday, August 2, 2024, 13:02 [IST]
Other articles published on Aug 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+