IND vs SL: 'സെഞ്ച്വറിക്കരികെ' കോലി- അരങ്ങേറ്റം മുതല്‍ കന്നി സെഞ്ച്വറി വരെ, ഇതാ നാഴികക്കല്ലുകള്‍
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാന്‍മാരായ താരങ്ങളുടെ പേരെടുത്താല്‍ അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെ ഇടംപിടിക്കുന്നയാളായിരിക്കും മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. ക്യാപ്റ്റന്റെ തൊപ്പി അഴിച്ചുവയ്‌ക്കേണ്ടി വന്നെങ്കിലും ബാറ്ററുടെ റോളില്‍ അദ്ദേഹത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഇനിയുമൊരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അസാധാരണമായ ബാറ്റിങ് പാടവം കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരം തന്നെയാണ് കോലി.
കരിയറിലെ വലിയൊരു നാഴികക്കല്ലിന് തൊട്ടരികില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ കോലി. ശ്രീലങ്കയ്‌ക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇറങ്ങുന്നതോടെ 100 ടെസ്റ്റുകളെന്ന വലിയൊരു നേട്ടം അദ്ദേഹം പൂര്‍ത്തിയാക്കും. ബാറ്റിങിലും സെഞ്ച്വറി കുറിച്ചുകൊണ്ട് ഈ നൂറാമത്തെ മല്‍സരം അവിസ്മരണീയമാക്കാനായിരിക്കം അദ്ദേഹത്തിന്റെ ശ്രമം. റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലിയുടെ കരിയറിലെ ചില പ്രധാന നാഴിക്കക്കല്ലുകള്‍ നമുക്കു പരിശോധിക്കാം.

അരങ്ങേറ്റം
ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി മൂന്ന ു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിരാട് കോലി ടെസ്റ്റില്‍ കന്നി മല്‍സരം കളിച്ചത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ജമൈക്കയില്‍ നടന്ന ടെസ്റ്റിലായിരുന്നു താരം അരങ്ങേറിയത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് താരത്തിനു ടീമില്‍ അവസരം ലഭിച്ചത്.
എന്നാല്‍ വിന്‍ഡീസുമായുള്ള ഈ പരമ്പരയില്‍ കോലി ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റി പോലുമില്ലാതെ 76 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേ തുടര്‍ന്നു ഒരു മാസത്തിനു ശേഷമുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും കോലി തഴയപ്പെടുകയും ചെയ്തു.

ആദ്യ ഫിഫ്റ്റി
വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മുംബൈയിലെ വാംഖഡെയില്‍ നടന്ന ടെസ്റ്റിലാണ് വിരാട് കോലി കന്നി ഫിഫ്റ്റി കണ്ടെത്തിയത്. ഈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രമല്ല രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിയടിച്ച അദ്ദേഹം ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുകയും ചെയ്തു. റെഡ് ബോള്‍ ക്രിക്കറ്റിലും കോലിക്കു നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നു ആദ്യമായി ലോകമറിഞ്ഞത് അന്നായിരുന്നു.

കന്നി സെഞ്ച്വറി
2012 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് വിരാട് കോലി ടെസ്റ്റിലെ സെഞ്ച്വറി അക്കൗണ്ട് തുറന്നത്. പരമ്പരയിെ ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും അഹേം ബാറ്റിങില്‍ ഫ്‌ളോപ്പരായി മാറി. ഇതോടെ മൂന്നാം ടെസ്റ്റില്‍ നിന്നും കോലിയെ ഒഴിവാക്കണമെന്നു ആവശ്യമുയര്‍ന്നെങ്കിലും നായകന്‍ എംഎസ് ധോണി ഒരവസരം കൂടി നല്‍കുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 44ഉം രണ്ടാമിന്നിങ്‌സില്‍ 75 റണ്‍സുമായി കോലി ധോണിയുടെ വിശ്വാസം കാത്തു.
അഡ്‌ലെയ്ഡില്‍ നടന്ന നാലാം ടെസ്റ്റില്‍ കോലി കന്നി സെഞ്ച്വറികണ്ടെത്തി. 116 റണ്‍സാണ് അന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

നാട്ടിലെ ആദ്യ സെഞ്ച്വറി
2012ല്‍ തന്നെ വിരാട് കോലി നാട്ടിലും ആദ്യ സെഞ്ച്വറി കണ്ടെത്തി. ആഗസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേ ബെംഗളൂുരുവില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. പരമ്പരിലെ രണ്ടാം ടെസ്റ്റില്‍ 103 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ വിജയവും ഇന്ത്യക്കായിരുന്നു.
രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നീ ഇതിഹാസങ്ങളുടെ വിരമിക്കലിനു ശേഷം ഇന്ത്യ കളിച്ച ആദ്യത്തെ പരമ്പര കൂടിയായിരുന്നു ഇത്.

ക്യാപ്റ്റനായ ആദ്യ ടെസ്റ്റ്
2014-15ലെ ഓസ്‌ട്രേലിയന്‍ പര്യടത്തിലെ ആദ്യ ടെസ്റ്റിലാണ് വിരാട് കോലി ആദ്യമായി ടീമിനെ നയിച്ചത്. പരിക്കു കാരണം ക്യാപ്റ്റന്‍ എംഎസ് ധോണിക്കു വിട്ടുനില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. നായകനായുള്ള തുടക്കം കോലി അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ചാണ് അദ്ദേഹം ഇതു ആഘോഷിച്ചത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ വിജയത്തിനരികെ വരെയെത്തിയ ശേഷം ഇന്ത്യ കീഴടങ്ങുകയായിരുന്നു.
കോലിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പരമ്പരയായി ഇതു മാറിയിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 692 റണ്‍സാണ് അന്നു അദ്ദേഹം വാരിക്കൂട്ടിയത്. ഇതേ പരമ്പരയിലെ മൂന്നാം ടെസ്റ്റിലു ശേഷം ധോണി തീര്‍ത്തും അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നു വിരമിച്ചിരുന്നു. ഇതോടെ നാലാം ടെസ്റ്റില്‍ കോലി സ്ഥിരം നായകനായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.

ക്യാപ്റ്റന്‍സി ഒഴിയല്‍
ഈ വര്‍ഷമാദ്യം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാണ് വിരാട് കോലി നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഇതിനു മുമ്പ് തന്നെ അദ്ദേഹം ടി20 ക്യാപ്റ്റന്‍സി രാജിവയ്ക്കുകയും പിന്നീട് ഏകദിന നായകസ്ഥാനത്തു നിന്നു പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. ഏകദിന ടീമിന്റെ നായകസ്ഥാനത്തു തുടരാന്‍ കോലി ആഗ്രഹിച്ചിരുന്നെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ കോലിക്കു അസംതൃപ്തിയം നിരാശയുമുണ്ടായിരുന്നു. ഇതു തന്നൊണ് ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് ചൂണ്ടിക്കാണപ്പെടുന്നത്.
എങ്കിലും 68 ടെസ്റ്റുകളില്‍ നിന്നും 40 വിജയങ്ങളുമായി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് കോലി പടിയിറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications