IND vs SL: എന്തൊരു എഡിറ്റിങ്, രോഹിത്തിന്റെ വയര്‍ എവിടെ? ഹിറ്റ്മാന്റെ പുതിയ ചിത്രത്തിന് ട്രോള്‍
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരക്ക് തയ്യാറെടുക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പര ആഗസ്റ്റ് രണ്ടാം തീയ്യതിയാണ് ആരംഭിക്കുന്നത്. രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. വിരാട് കോലി ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം കളിക്കുന്ന ആദ്യ മത്സരം കൂടിയാണിത്. അതുകൊണ്ടുതന്നെ ഏകദിന പരമ്പരയിലെ പ്രകടനത്തെ എല്ലാവരും പ്രതീക്ഷയോടെയാണ് കാണുന്നത്.
ഇതിനോടകം ശ്രീലങ്കയിലെത്തിയ രോഹിത് ശര്‍മയും വിരാട് കോലിയും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ രോഹിത് പരിശീലനം നടത്തുന്ന ചിത്രം ബിസിസി ഐ ഔദ്യോഗിക എക്‌സ് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വലിയ ട്രോളാണ് രോഹിത്തിന്റെ ചിത്രത്തിന് നേരെ ഉയരുന്നത്. ഇതിന് പിന്നില്‍ രസകരമായ കാരണമാണുള്ളത്. ചിത്രത്തില്‍ രോഹിത് ശര്‍മയുടെ വയര്‍ കുറച്ച രീതിയിലാണ് കാണപ്പെടുന്നത്.
രോഹിത് ശര്‍മ ജിം ബോഡിയുള്ള താരമല്ല. വയര്‍ അല്‍പ്പം ചാടിയ രോഹിത് ശര്‍മയുടെ നിലവിലെ ചിത്രത്തില്‍ രോഹിത് ശര്‍മക്ക് തീരെ വയറില്ല. ഇത് എഡിറ്റ് ചെയ്ത് വയര്‍ കുറച്ച രീതിയിലാണ് ബിസിസി ഐയുടെ ചിത്രത്തില്‍ കാണപ്പെടുന്നത്. ഇതാണ് ആരാധകര്‍ ട്രോളാണുള്ളത് കാരണം. എഡിറ്റ് ചെയ്ത് രോഹിത് ശര്‍മക്ക് സിക്‌സ് പാക്ക് കൊണ്ടുവരാനാണ് ബിസിസി ഐ ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെ എന്തിനാണ് ഇത്തരമൊരു എഡിറ്റിങ് ചിത്രമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടി20 ലോകകപ്പ് കളിക്കുമ്പോഴടക്കം രോഹിത്തിന് അത്യാവശ്യം കുട വയറുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് അപ്രതീക്ഷമായി. ഇത് എഡിറ്റിങ്ങിലൂടെ മാത്രമെ സാധിക്കുകയുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും രോഹിത് ശര്‍മയുടെ ചിത്രത്തിന് നേരെ വലിയ ട്രോളുകള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.

രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ലോകകപ്പിന് പിന്നാലെ ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഇനി ടെസ്റ്റിലും ഏകദിനത്തിലുമാണ് ഇവര്‍ കളിക്കുക. ടി20 നായകസ്ഥാനം ഒഴിഞ്ഞെങ്കിലും മറ്റ് രണ്ട് ഫോര്‍മാറ്റിലും രോഹിത് നായകനായി തുടരും. പരിശീലകന്‍ ഗൗതം ഗംഭീറുമായി അടുത്ത ബന്ധമുള്ള താരമാണ് രോഹിത് ശര്‍മ. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിന് കീഴില്‍ ആദ്യ ഏകദിന പരമ്പരക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ പ്രകടനം കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
രോഹിത് ശര്‍മക്ക് ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡാണുള്ളത്. ഏകദിനത്തില്‍ രോഹിത് മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ രണ്ട് തവണയും ശ്രീലങ്കയ്‌ക്കെതിരേ ആയിരുന്നു. ഇടവേളക്ക് ശേഷം രോഹിത് ശ്രീലങ്കയ്‌ക്കെതിരേ ഇറങ്ങുമ്പോള്‍ അത്തരമൊരു വമ്പന്‍ പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ രോഹിത്തിന് ബാറ്റിങ് മികവ് തുടരേണ്ടത് അത്യാവശ്യമാണ്.
രോഹിത് ശര്‍മക്കും വിരാട് കോലിക്കും 2027ലെ ഏകദിന ലോകകപ്പ് കളിക്കാമെന്നാണ് ഗംഭീര്‍ പറയുന്നത്. ഇരുവരും ഫിറ്റ്‌നസ് ശ്രദ്ധിച്ചാല്‍ ഇത് സാധ്യമാകുമെന്നും ഗംഭീര്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അത്രയും കാലം കൂടി കളിക്കുകയെന്നത് രോഹിത് ശര്‍മയെ സംബന്ധിച്ച് കടുപ്പമാവും. ഫിറ്റ്‌നസ് രോഹിത്തിന് വെല്ലുവിളിയാകാനാണ് സാധ്യത. അതേ സമയം മികച്ച ഫിറ്റ്‌നസുള്ള വിരാട് കോലിക്ക് അടുത്ത ഏകദിന ലോകകപ്പ് കളിക്കുക പ്രയാസമാവില്ല.
ശ്രീലങ്കന്‍ പരമ്പരയിലും ഗംഭീര്‍ പരീക്ഷണം തുടര്‍ന്നേക്കും. താരങ്ങളെ മാറി മാറി പരീക്ഷിക്കാനും പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാരെ ബൗളിങ്ങില്‍ ഉപയോഗിക്കാനും ഗംഭീര്‍ നിര്‍ദേശം നല്‍കിയേക്കും. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്താനാണ് ഗംഭീര്‍ പദ്ധതിയിടുന്നത്. ഇതിനായുള്ള നീക്കം ടി20 പരമ്പരയില്‍ കണ്ടിരുന്നു. ഏകദിന പരമ്പരയിലും ഇതേ തന്ത്രങ്ങള്‍ തുടരാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications