Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: അന്നു സച്ചിന് ഡബിള്‍ നിഷേധിച്ചു, ഇപ്പോള്‍ ജഡ്ഡുവിനും!- ദ്രാവിഡിനെതിരേ ആരാധകരോഷം

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഡബിള്‍ സെഞ്ച്വറി തികയ്ക്കു മുമ്പ് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിന്റെ പേരില്‍ മുഖ്യകോച്ച് രാഹുല്‍ ദ്രാവിഡിനു ആരാധകരുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ദ്രാവിഡിനെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്.

1

രണ്ടാംദിനം ലഞ്ച് ബ്രേക്കിനു ശേഷമാണ് ഇന്ത്യ എട്ടു വിക്കറ്റിനു 574 റണ്‍സെടുത്തു നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 175 റണ്‍സോടെ ജഡേജയും 20 റണ്‍സുമായി മുഹമ്മദ് ഷമിയുമായിരുന്നു ക്രീസില്‍. കുറച്ചു ഓവറുകള്‍ കൂടി ബാറ്റിങ് തുടര്‍ന്ന ശേഷം ജഡ്ഡുവിന് ഡബിള്‍ തികയ്ക്കാനുള്ള അവസരം ഇന്ത്യ നല്‍കേണ്ടിയിരുന്നുവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

2

നേരത്തേ 2004ല്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 194ല്‍ നില്‍ക്കെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത സംഭവവുമായാണ് ഇതിനെ പലരും താരതമ്യം ചെയ്യുന്നത്. അന്നു സച്ചിനു ഡബിള്‍ നിഷേധിച്ച ദ്രാവിഡ് ഇത്തവണയും ഇന്ത്യന്‍ ഡ്രസിങ് റൂമിലുണ്ടെന്നും ഈ കാരണത്താലാണ് ജഡേഡയ്ക്കു ഡബിള്‍ നഷ്ടമായതെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

3

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍ ഏതെങ്കിലമൊരു പൊസിഷനില്‍ തുടരുന്നിടത്തോളം കാലം മറ്റു താരങ്ങള്‍ ഡബിള്‍ സെഞ്ച്വറി നേടുന്നതില്‍ നിന്നും തടയപ്പെടും. അത് 2004ലെ 194 റണ്‍സുമാവാം, 2022ലെ 175 റണ്‍സുമാവാം. ഇതിനെയാണ് രാഹുല്‍ ദ്രാവിഡ് എഫക്ടടെന്നു വിളിക്കുന്നതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

4

ഇന്ത്യയുടെ മറ്റു താരങ്ങള്‍ ഡബിള്‍ സെഞ്ച്വറി നേടുന്നതിന് രാഹുല്‍ ദ്രാവിഡിന് കുഴപ്പമുണ്ടെന്നു തോന്നുന്നു. ആദ്യം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഡബിള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. ഇപ്പോള്‍ രവീന്ദ്ര ജഡേജയെയും. ആദ്യം ക്യാപ്റ്റനായിട്ടായിരുന്നെങ്കില്‍ ഇത്തവണ കോച്ചായിട്ടുമാണ്. എന്തിന്? എന്തിനാണ് രാഹുല്‍ ഭായ് ഇതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
മൊഹാലി ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ ഡബിള്‍ സെഞ്ച്വറി വേണ്ടി 25 റണ്‍സ് കൂടി കാത്തിരിക്കമായിരുന്നു. ഇതു രാഹുല്‍ ദ്രാവിഡിന്റെ മാത്രം കാര്യങ്ങളാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

5

എല്ലാവരോടുമുള്ള തന്റെ ഈ രാഹുല്‍ ദ്രാവിഡ് വീണ്ടും തെളിയിച്ചിരിക്കുകയാണന്നു ഒരു യൂസര്‍ തുറന്നടിച്ചു.
രോഹിത് ശര്‍മയാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്യാനുള്ള കാരണം. രാഹുല്‍ ദ്രാവിഡിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തൂയെന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി ഒരു യൂസര്‍ ട്രോളുകയും ചെയ്തു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 194ല്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്തതിന് എന്തിനാണ് എല്ലാവരും രാഹുല്‍ ദ്രാവിഡിനെ വലിച്ചിഴയ്ക്കുന്നത്. അന്നു സച്ചിന്‍ 200 അടിച്ചേക്കാം, പക്ഷെ 100 സെഞ്ച്വറികള്‍ നേടില്ലായിരുന്നുവെന്നു മറ്റൊരു യൂസര്‍ ട്രോളി.

6

രാഹുല്‍ ദ്രാവിഡ് വളരെ കര്‍ക്കശനായ ഇന്ത്യന്‍ ഡാഡിയണ്. ഞായറാഴ്ച അവധി ദിവസമാണെന്നു അറിയാമായിരുന്നിട്ടും ശനിയാഴ്ച രാത്രി ഒമ്പതു മണിക്കു മുമ്പ് തന്നെ മകനോ, മകളോ വീട്ടില്‍ തിരിച്ചെത്തണമെന്നു നിര്‍ബന്ധമുള്ളയാളാണെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.
മറ്റു ബാറ്റര്‍മാര്‍ ഡബിള്‍ സെഞ്ച്വറി നേടുന്നതില്‍ രാഹുല്‍ ദ്രാവിഡിവും രോഹിത് ശര്‍മയ്ക്കും എന്തായിരുന്നു പ്രശ്‌നം? ഇന്നു ടെസ്റ്റിന്റെ രണ്ടാംദിവസമായിട്ടേയുള്ളൂവെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

7

ഇന്ത്യ ഡിക്ലയര്‍ ചെയ്തതില്‍ എനിക്കു തെറ്റായി ഒന്നും തോന്നുന്നില്ല. ഞാനൊരു രോഹിത് ശര്‍മ ഫാനായതു കൊണ്ടല്ല ഇതു പറയുന്നത്. ഞാനിതു പറയാന്‍ കാരണം ഇന്ത്. 575 റണ്‍സ് നേടിയിരുന്നു എന്നതിനാലാണ്. ഇതു മതിയായ സ്‌കോര്‍ തന്നെയാണ്. ലഞ്ച് ബ്രേക്കിന്റെ സമയത്തു തന്നെ രാഹുല്‍ ദ്രാവിഡും രോഹിത്തും ഡിക്ലയറേഷന്‍ പ്ലാനിനെക്കുറിച്ച് രവീന്ദ്ര ജഡേജയോടു പറഞ്ഞിട്ടുണ്ടാവുമെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Saturday, March 5, 2022, 16:53 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+