Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: റിഷഭിന് കിട്ടിയത് എട്ടിന്റെ പണി, എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു! പോസ്റ്റ് വൈറല്‍

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കന്‍ പര്യടനത്തിലാണുള്ളത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും റിഷഭ് പന്ത് കളിച്ചിരുന്നില്ല. മൂന്നാം മത്സരത്തില്‍ റിഷഭ് പ്ലേയിങ് 11ലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇപ്പോള്‍ റിഷഭിനെ തേടിയെത്തിയിരിക്കുന്നത് എട്ടിന്റെ പണിയാണെന്ന് പറയാം.

റിഷഭ് പന്തിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അസ്വഭാവികമായ പോസ്റ്റ് റിഷഭ് പന്തിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്ന് വന്നതോടെയാണ് ആരാധകര്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നത്. ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയെക്കുറിച്ചുള്ള പോസ്റ്റ് റിഷഭിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്ന് വന്നതോടെയാണ് ഹാക്ക് ചെയ്യപ്പെട്ടതായുള്ള സംശയം ഉയരുന്നത്. എന്നാല്‍ ഈ പോസ്റ്റ് സംബന്ധിച്ച് റിഷഭ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

'നീരജ് ചോപ്ര നാളെ സ്വര്‍ണ്ണ മെഡല്‍ നേടിയാല്‍ ഞാന്‍ ഈ പോസ്റ്റിന് ലൈക്കും കമന്റും ചെയ്യുന്നവരില്‍ നിന്നുള്ള ഭാഗ്യവാന് 100089 രൂപ സമ്മാനമായി നല്‍കും. മറ്റ് 10 പേര്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റും നല്‍കും. എന്റെ സഹോദരനായി ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു' എന്നാണ് റിഷഭിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ വന്ന പോസ്റ്റ്. ഇങ്ങനെയൊരു പോസ്റ്റ് റിഷഭ് ഇടാന്‍ യാതൊരു സാധ്യതയുമില്ല.

അതുകൊണ്ടുതന്നെയാണ് റിഷഭിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന സംശയം ഉയരുന്നത്. നീരച് ചോപ്ര മികച്ച പ്രകടനമാണ് പാരീസ് ഒളിംപിക്‌സില്‍ കാഴ്ചവെക്കുന്നത്. നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്ര ആദ്യ ത്രോയില്‍ത്തന്നെ ഫൈനലിലേക്കുള്ള യോഗ്യത നേടിയെടുത്തു. സ്വര്‍ണ്ണ മെഡല്‍ യോഗ്യത സജീവമാക്കിയാണ് നീരജ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഇന്ത്യന്‍ താരങ്ങള്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്.

neeraj chopra olympics 2024

ഇതുവരെ മൂന്ന് മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്. വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി ഹോക്കി ടീമിന്റെ വെങ്കല മെഡല്‍ മത്സരവും ശേഷിക്കുന്നുണ്ട്. നീരജ് ചോപ്രയും മെഡല്‍ നേടിയെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും ഇന്ത്യന്‍ താരങ്ങളുടെ പൊതുവേയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. പി വി സിന്ധുവിനും എച്ച് എസ് പ്രണോയിക്കുമൊന്നും മെഡലിലേക്കെത്താനായില്ല.

നീരജ് ചോപ്ര ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ വീണ്ടും നേടിത്തരുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അതിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ റിഷഭ് പന്ത് ഇത്തരത്തിലൊരു പോസ്റ്റിട്ട് നീരജ് ചോപ്രക്ക് പിന്തുണ നല്‍കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. റിഷഭ് പന്ത് മൂന്നാം ഏകദിനം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യക്ക് മൂന്നാം മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്.

റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പരയില്‍ത്തന്നെ ഇന്ത്യക്ക് നാണംകെടേണ്ടി വന്നാല്‍ ഗംഭീറിനത് വലിയ നിരാശയായി മാറും. അതുകൊണ്ടുതന്നെ ഇന്ന് എന്ത് വിലകൊടുത്തും ഇന്ന് ഇന്ത്യക്ക് ജയിക്കണം.

റിഷഭ് പന്തിന് നിര്‍ണ്ണായക റോളാണ് ഇന്ത്യന്‍ ടീമിലുള്ളത്. എക്‌സ് ഫാക്ടറായി എത്തി മൂന്നാം മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ച് പരമ്പര കൈവിടുന്നതില്‍ നിന്ന് രക്ഷപെടുത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. റിഷഭ് വരുമ്പോള്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരിലൊരാളെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത.

Story first published: Wednesday, August 7, 2024, 10:29 [IST]
Other articles published on Aug 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+