Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'ധവാന്റെയും സഞ്ജുവിന്റെയും കരിയര്‍ തകര്‍ത്തു', ക്രുണാലിനെ 'പൊങ്കാലയിട്ട്' ആരാധകര്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും നേടാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ടീം. ആദ്യ ടി20 38 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ലീഡെടുക്കാനും ഇന്ത്യക്കായി എന്നാല്‍ രണ്ടാം ടി20ക്ക് മുമ്പ് ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു. പൃഥ്വി ഷാ,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,ദീപക് ചഹാര്‍ തുടങ്ങി ഒമ്പതോളം താരങ്ങള്‍ക്ക് ഐസൊലേഷനില്‍ പോകേണ്ടിവന്നു.

1

ഇതോടെ അവസാന രണ്ട് ടി20 കളിക്കാന്‍ ഇന്ത്യക്ക് ആളില്ലാത്ത അവസ്ഥ. ബാറ്റിങ്ങ് നിരയില്‍ അഞ്ച് പേര്‍ മാത്രം. ആറാം നമ്പറില്‍ ഭുവനേശ്വര്‍ കുമാര്‍ ഇറങ്ങേണ്ട സ്ഥിതി. ഇതോടെ പിടിമുറുക്കിയ ശ്രീലങ്ക രണ്ടാം ടി20യിലും മൂന്നാം ടി20യിലും ജയിച്ച് പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ തോല്‍വിയേക്കാള്‍ കൂടുതല്‍ ശിഖര്‍ ധവാന്‍,സഞ്ജു സാംസണ്‍ തുടങ്ങിയവരുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചതിലാണ് ആരാധകര്‍ക്ക് നിരാശ. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ നിരാശ ക്രുണാല്‍ പാണ്ഡ്യയെ പൊങ്കാലയിട്ട് തീര്‍ക്കുകയാണ് ആരാധകര്‍.

'ശ്രീ ലങ്കാഭിമാന്യ' പുരസ്‌കാരം ക്രുണാലിന് നല്‍കണം

'ശ്രീ ലങ്കാഭിമാന്യ' പുരസ്‌കാരം ക്രുണാലിന് നല്‍കണം

ഇന്ത്യക്കെതിരായി ആദ്യമായാണ് ശ്രീലങ്ക ടി20 പരമ്പര നേടുന്നത്. ഇതിന് കാരണമായത് ക്രുണാലിന് കോവിഡ് ബാധിച്ചത് മൂലം സൂപ്പര്‍ താരങ്ങള്‍ക്ക് കളിക്കാനാവാത്തതാണ്. ഇതോടെ പല രസകരമായ ട്രോളുകളും ക്രുണാലിനെതിരേ ഉയരുന്നു. ശ്രീലങ്കയുടെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡ് ക്രുണാല്‍ പാണ്ഡ്യക്ക് സമ്മാനിക്കണമെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. ക്രുണാല്‍ പാണ്ഡ്യയെ രാഹുല്‍ ദ്രാവിഡ് ഇഷ്ടികക്ക് എറിഞ്ഞ് വീഴ്ത്താന്‍ ഓടിക്കുന്ന തരത്തിലാണ് മറ്റൊരു ട്രോള്‍. ശിഖര്‍ ധവാന്റെയും സഞ്ജു സാംസണിന്റയും കരിയര്‍ നശിപ്പിച്ചത് ക്രുണാലാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

ഇതിഹാസമാണ് ക്രുണാല്‍

ഇതിഹാസമാണ് ക്രുണാല്‍

'കുട്ടികള്‍ എതിരാളികള്‍ക്ക് ഒരു ജയം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇതിഹാസങ്ങള്‍ എതിരാളികള്‍ക്ക് പരമ്പര തന്നെ നല്‍കും. ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഇതാണ് ക്രുണാല്‍ പാണ്ഡ്യ' എന്നാണ് മറ്റൊരു ആരാധകന്റെ പരിഹാസം. ഏകദിന പരമ്പരയില്‍ ശ്രീലങ്കന്‍ താരത്തെ ക്രുണാല്‍ കെട്ടിപ്പിടിച്ച ചിത്രം ചേര്‍ത്ത് പരമ്പ നേട്ടത്തിന് സഹായിച്ച ക്രുണാല്‍ പാണ്ഡ്യയെ ശ്രീലങ്കന്‍ താരങ്ങള്‍ അഭിനന്ദിക്കുന്നുവെന്ന് പരിഹസിച്ചിരിക്കുകയാണ് ധീര്‍ എന്ന ട്വിറ്റര്‍ യൂസര്‍. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ക്രുണാല്‍ പാണ്ഡ്യക്കെന്നാണ് മറ്റൊരു ആരാധകന്‍ പരിഹസിച്ചത്. എല്ലാ അഭിനന്ദനങ്ങളും ക്രുണാലിനാണെന്നാണ് മറ്റൊരു ആരാധകന്റെ ട്രോള്‍.

ക്രുണാലിന് മാത്രം കോവിഡ് ?

ക്രുണാലിന് മാത്രം കോവിഡ് ?

ആദ്യ ടി20യിലടക്കം ക്രുണാല്‍ പാണ്ഡ്യ കളിച്ചെങ്കിലും ഇന്ത്യന്‍ ടീമില്‍ കോവിഡ് ഫലം പോസിറ്റീവായത് ക്രുണാല്‍ പാണ്ഡ്യക്ക് മാത്രം. ക്രുണാലുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയടക്കം ബാക്കിയെല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. എങ്ങനെയാണ് ക്രുണാലിന് മാത്രം കോവിഡ് ബാധിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പരിശോധനയിലെ പിഴവാണോയെന്നും ചില ആരാധകര്‍ ചോദിക്കുന്നു.

Story first published: Friday, July 30, 2021, 10:37 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+