For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: പാവം സഞ്ജു, ചതിച്ചത് സൂര്യയും ഗംഭീറും! റിഷഭിനെ സേഫാക്കി; എങ്ങനെയെന്ന് അറിയാം

പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 43 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന് ജയിച്ചാണ് മൂന്ന് മത്സര പരമ്പര ഉറപ്പിച്ചത്. മഴ രസം കൊല്ലിയായ മത്സരത്തില്‍ ആവേശകരമായ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ ജയത്തിനിടെയിലും ആരാധകരെ നിരാശപ്പെടുത്തുന്നത് സഞ്ജു സാംസണിന്റെ പ്രകടനമാണ്. കാത്തിരുന്ന് അവസരം ലഭിച്ചപ്പോള്‍ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ ശുബ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഓപ്പണറായ സഞ്ജു നേരിട്ട ആദ്യ പന്തില്‍ പുറത്തായി. മഹേഷ് തീക്ഷണക്ക് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് സഞ്ജുവിന്റെ പുറത്താകല്‍. വലിയ പിന്തുണയും പ്രതീക്ഷയും തോളിലേറ്റി കസറാനിറങ്ങിയ സഞ്ജു ഗോള്‍ഡന്‍ ഡെക്കായി എല്ലാവരേയും നിരാശപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ മോശം പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് സഞ്ജുവിനെതിരേ ഉയരുന്നത്. സഞ്ജുവിനെ ഇനി കളിപ്പിക്കേണ്ടന്ന തരത്തിലാണ് പല പ്രതികരണങ്ങളും.

എന്നാല്‍ സഞ്ജുവിനെ ചതിച്ചത് നായകന്‍ സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറുമാണ്. സഞ്ജുവിന് ചേരാത്ത ബാറ്റിങ് പൊസിഷന്‍ നല്‍കി താരത്തെ ഫ്‌ളോപ്പ്മാനാക്കി മാറ്റാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. സഞ്ജു ഇന്ത്യക്കായി ഓപ്പണറായി നേരത്തെ ഇറങ്ങിയത് വളരെ വിരളമായാണ്. അയര്‍ലന്‍ഡിനെതിരേ ഓപ്പണറായി അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ പിന്നീട് വളരെ അപൂര്‍വ്വമായാണ് സഞ്ജു ഓപ്പണറായത്.

മൂന്നാം നമ്പറിലോ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ സഞ്ജുവിനെ കളിപ്പിച്ചിരുന്ന ഇന്ത്യ തികച്ചും അപ്രതീക്ഷിതമായാണ് ഓപ്പണര്‍ സ്ഥാനം നല്‍കിയത്. ഇത് സഞ്ജുവിനെ സമ്മര്‍ദ്ദത്തിലാക്കി. മത്സരത്തിന്റെ സാഹചര്യവും പിച്ചിന്റെ സ്വഭാവവും മനസിലാക്കാന്‍ പോലും സഞ്ജുവിന് സാധിച്ചില്ല. ക്യാരം ബോളിലാണ് തീക്ഷണ സഞ്ജുവിനെ ക്ലീന്‍ബൗള്‍ഡാക്കിയത്. പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ പോലും സഞ്ജുവിനായില്ല. സഞ്ജുവിനെ നാലാം നമ്പറില്‍ കളിപ്പിച്ച് റിഷഭിനെ എന്തുകൊണ്ടാണ് ഓപ്പണറാക്കാത്തത്?.

rishabh pant ind vs sl

ഈ ചോദ്യമാണ് സഞ്ജു ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. റിഷഭിനെ ഓപ്പണറാക്കി പെട്ടെന്ന് പുറത്തായാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സമ്മര്‍ദ്ദമുണ്ടാവും. ഇത് മറികടക്കാനുള്ള നീക്കമാണ് ഗംഭീറും സൂര്യയും ചേര്‍ന്ന് നടത്തിയത്. ഇതിനായി സഞ്ജുവിനെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണോട് മാത്രം ഇന്ത്യന്‍ ടീമിന് ഇത്ര വിരോധമെന്താണെന്നും ഈ പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്നടക്കം പുറത്താക്കിയാല്‍ അത് നീതി നിഷേധമായിരിക്കുമെന്നും ആരാധകര്‍ പറയുന്നു.

മൂന്നാം മത്സരത്തില്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടാകില്ലെന്നുറപ്പാണ്. ശുബ്മാന്‍ ഗില്ലിന് കഴുത്ത് വേദനയെത്തുടര്‍ന്നാണ് രണ്ടാം മത്സരം കളിക്കാന്‍ സാധിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം മത്സരം 30ാം തീയ്യതിയാണെന്നിരിക്കെ ശുബ്മാന് തിരിച്ചുവരാന്‍ അവസരമുണ്ട്. ഇതോടെ സഞ്ജുവിന് വീണ്ടും സീറ്റ് നഷ്ടമാവും. ഇന്ത്യക്കായി സഞ്ജു കൂടുതല്‍ തുടര്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നും. ഗംഭീറില്‍ പ്രതീക്ഷയുണ്ടെന്നും ആരാധകര്‍ പറയുന്നു.

സഞ്ജു നിരാശപ്പെടുത്തിയെങ്കിലും അനായാസ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റിന് 161 റണ്‍സെടുത്തു. മറുപടിക്ക് ഇന്ത്യ ഇറങ്ങിയതിന് പിന്നാലെ മഴയെത്തി. ഇതോടെ എട്ട് ഓവറില്‍ 78 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചു.

6.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ജയിച്ചു. യശ്വസി ജയ്‌സ്വാള്‍ 15 പന്തില്‍ 30 റണ്‍സും സൂര്യകുമാര്‍ യാദവ് 12 പന്തില്‍ 26 റണ്‍സും നേടി പുറത്തായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 9 പന്തില്‍ 22 റണ്‍സോടെ പുറത്താവാതെ നിന്നു.

Story first published: Monday, July 29, 2024, 6:48 [IST]
Other articles published on Jul 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+