For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: മര്യാദ ഇല്ലാത്തവന്‍, ഹാര്‍ദിക് ഈ തകര്‍ച്ച അര്‍ഹിക്കുന്നോ? പഴയ പക ഷമി മറന്നിട്ടില്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ മാറ്റത്തിലൂടെ കടന്ന് പോവുകയാണ്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായതോടെ അടിമുടി മാറ്റത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിലൂടെത്തന്നെ ഇക്കാര്യം വ്യക്തമായതാണ്. ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് നീക്കിയെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്.

ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിച്ച ഹാര്‍ദിക് തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് ഹാര്‍ദിക്. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ക്യാപ്റ്റനാണെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ പെരുമാറ്റം പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ആരേയും ബഹുമാനമില്ലാത്ത താരമാണ് ഹാര്‍ദിക്. സീനിയര്‍ താരങ്ങളോടടക്കം കയര്‍ത്ത് സംസാരിക്കാന്‍ ഹാര്‍ദിക് മടികാട്ടാറില്ല.

നേരത്തെ ഗുജറാത്തിന്റെ നായകനായിരിക്കെ ഹാര്‍ദിക് മുഹമ്മദ് ഷമിയെ അപമാനിച്ച സംഭവമുണ്ടായിരുന്നു. ഹാര്‍ദിക്കിനെക്കാള്‍ സീനിയര്‍ താരവും ഇന്ത്യന്‍ ടീമിലെ സഹതാരവുമായിട്ടും ഹാര്‍ദിക് മര്യാദ നല്‍കാതെ ഷമിയെ അപമാനിച്ചു. സൂപ്പര്‍ താരമാണെന്ന തലക്കനം ഹാര്‍ദിക്കിനുണ്ടായിരുന്നു. കൂടാതെ അടുത്ത നായകന്‍ താനാവുമെന്ന പ്രതീക്ഷയും ഹാര്‍ദിക്കിനെ അഹങ്കാരിയാക്കി. എന്നാല്‍ ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഹാര്‍ദിക്.

ഗംഭീര്‍ പരിശീലകസ്ഥാനമേറ്റെടുത്തതോടെ ഹാര്‍ദിക്കിന്റെ എല്ലാ ക്യാപ്റ്റന്‍സി മോഹങ്ങളും അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി പോലുമില്ലാതെ കളിക്കാരനായി മാത്രം ഹാര്‍ദിക് ഒതുങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക് പാണ്ഡ്യ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ അന്ന് ഐപിഎല്ലില്‍ ഹാര്‍ദിക്കുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് ഷമി.

hardik pandya

'പൊതുവേ ഇത്തരം ചെറിയ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കാറില്ല. എന്നാല്‍ കാര്യങ്ങള്‍ അതിരുവിട്ടാല്‍ ഞാന്‍ സംസാരിക്കും. ഹാര്‍ദിക്കുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആ സമയത്ത് അവനത് തിരിച്ചറിയാന്‍ സാധിച്ചില്ല. 10 വര്‍ഷത്തോളം ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഈ സംഭവത്തിന് ശേഷം അവന്‍ എന്നോട് പറഞ്ഞു സത്യമായും ആ സമയത്ത് ഞാന്‍ എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ലെന്നാണ്.

ആയിരക്കണക്കിനാളുകള്‍ സ്‌റ്റേഡിയത്തിലും കോടിക്കണക്കിന് ആളുകള്‍ ടിവിയിലൂടെയും ഇത് കണ്ടതാണ്. നമ്മുടെ വൈകാരികതയെ നിയന്ത്രിക്കണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞത്' ഷമി യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞത്. ഹാര്‍ദിക് ഇതിന് ശേഷവും പല തവണ മോശം പെരുമാറ്റംകൊണ്ട് വിമര്‍ശനം നേരിട്ടിരുന്നു. ഏറ്റവും ഒടുവിലായി രോഹിത് ശര്‍മയെ ഒതുക്കാനുള്ള നീക്കവും ഹാര്‍ദിക് നടത്തി. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റാന്‍ ഹാര്‍ദിക് ഇടപെട്ടു.

മുംബൈയിലേക്ക് തിരിച്ചുവരാന്‍ നായകസ്ഥാനം ആവശ്യപ്പെട്ടത് ഹാര്‍ദിക്കാണ്. ഇതിന്റെ പേരിലും ഹാര്‍ദിക് വളരെയധികം വിമര്‍ശനം നേരിട്ടു. ഇപ്പോള്‍ ഇതിനെല്ലാം കൂട്ടിയുള്ള പണിയാണ് ഹാര്‍ദിക്കിന് ലഭിച്ചിരിക്കുന്നത്. ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായതോടെ ഹാര്‍ദിക്കിന്റെ അഹങ്കാരം തീര്‍ക്കാനുള്ള പണിയാണ് കൊടുത്തിരിക്കുന്നതെന്ന് പറയാം. ഇപ്പോള്‍ ഹാര്‍ദിക്കിന് യാതൊരു റോളും ഇന്ത്യന്‍ ടീമിലില്ലാത്ത അവസ്ഥയാണുള്ളത്. ഇനി പഴയ പ്രധാപത്തിലേക്ക് ഹാര്‍ദിക്കിനെത്തുക അസാധ്യമാണെന്ന് തന്നെ പറയാം.

അവസാന ഐപിഎല്‍ സീസണില്‍ ഷമി കളിച്ചിരുന്നില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള ഷമി ഇന്ത്യക്കായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. അടുത്ത സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ ഷമി തുടരുമോയെന്ന ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചു. അവര്‍ക്ക് എനിക്ക് മികവുണ്ടെന്ന് തോന്നിയാല്‍ നിലനിര്‍ത്തും. ഒഴിവാക്കിയാല്‍ അവസരം നല്‍കുന്ന ടീമില്‍ കളിക്കുകയും അവരുടെ വിജയത്തിനായി പൊരുതുകയും ചെയ്യുമെന്നുമാണ് ഷമി പറഞ്ഞത്.

Story first published: Sunday, July 21, 2024, 10:27 [IST]
Other articles published on Jul 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+