For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ദുബെക്ക് ഇന്ത്യയെ ജയിപ്പിക്കാനായില്ല, ധോണി ഫാന്‍സ് കലിപ്പില്‍! കാരണം അറിയാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിജയത്തിന് തൊട്ടരികെ ഇന്ത്യ ടൈ വഴങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റിന് 230 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 13 പന്ത് ബാക്കി നിര്‍ത്തി 230 റണ്‍സില്‍ ഓള്‍ഒൗട്ടാവുകയായിരുന്നു. ടൈയിലേക്കെത്തിയ ശേഷമാണ് ഇന്ത്യക്ക് അവസാന രണ്ട് വിക്കറ്റുകള്‍ നഷ്ടമായതെന്നതാണ് എടുത്തു പറയേണ്ടത്. ശിവം ദുബെ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

മികച്ച തുടക്കം ലഭിച്ച ശേഷമാണ് ഇന്ത്യ കളി കൈവിട്ടത്. ശിവം ദുബെ അവസാനം വരെ പൊരുതിനിന്നെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. 24 പന്തില്‍ 25 റണ്‍സാണ് ദുബെക്ക് നേടാനായത്. ഒരു ഫോറും രണ്ട് സിക്‌സും താരം പറത്തി. സ്‌കോര്‍ തുല്യതയില്‍ നില്‍ക്കവെ ചരിത് അസലന്‍ക ദുബെയെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിങ്ങിനേയും എല്‍ബിയില്‍ കുടുക്കി അസലന്‍ക ശ്രീലങ്കയ്ക്ക് ആവേശ സമനില നേടിക്കൊടുക്കുകയായിരുന്നു.

ശ്രീലങ്കയോട് ഇന്ത്യക്ക് ജയിക്കാനാവാതെ പോയതോടെ ധോണി ആരാധകര്‍ ശിവം ദുബെയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ധോണിയുടെ പേര് കളഞ്ഞെന്നും ദുബെയെ ഫിനിഷിങ് മികവിനൊപ്പം ധോണിയെ വാഴ്ത്തിക്കൊണ്ട് തയ്യാറാക്കിയ പോസ്റ്ററുകളെല്ലാം പാഴായിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന്റെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് ദുബെയെ ധോണി ആരാധകര്‍ പൊങ്കാലയിടുന്നത്. ധോണിയുടെ പേര് കളഞ്ഞെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ധോണിയുടെ ശിഷ്യനാണ് ദുബെ. ഫിനിഷിങ് മികവ് ഞങ്ങളുടെ രക്തത്തില്‍ ഉള്ളതാണ്, തുടങ്ങി ദുബെയുടെ ഫിനിഷിങ് മികവിന് കാരണം ധോണിയുടെ ഉപദേശമാണെന്ന തരത്തില്‍ പോസ്റ്റുകള്‍ പങ്കുവെക്കാനാണ് ആരാധകരിരുന്നത്. എന്നാല്‍ വിജയത്തിന് ഒരു റണ്‍സകലെ ദുബെ പുറത്തായി. ഇന്ത്യക്ക് ടൈ നേടിക്കൊടുക്കുന്നതില്‍ ദുബെയുടെ പ്രകടനം നിര്‍ണ്ണായകമായെങ്കിലും ഒരു റണ്‍സകലെ ജയിപ്പിക്കാന്‍ സാധിക്കാതെ പോയതാണ് നിരാശപ്പെടുത്തുന്ന കാര്യം.

shivam dube ind vs sl

ശിവം ദുബെ ഒരിക്കല്‍ ഇന്ത്യന്‍ ടീമിന് പുറത്തായ താരമാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തി എംഎസ് ധോണിക്കൊപ്പം കളിച്ച് പ്രകടനം മെച്ചപ്പെടുത്തി ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ധോണിയുടെ ഉപദേശമാണ് കരിയര്‍ മാറ്റിമറിച്ചതെന്ന് ദുബെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ ദുബെ ജയിപ്പിക്കുമ്പോള്‍ ധോണിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനായിരുന്നു ആരാധകരുടെ പദ്ധതി. എന്നാല്‍ ഈ പദ്ധതിയാണ് പാളിയത്.

അതുകൊണ്ടുതന്നെ നിരാശയില്‍ ധോണി ആരാധകര്‍ ദുബെയെ വിമര്‍ശിച്ച് പോസ്റ്റുകളിടുകയായിരുന്നു. എന്നാല്‍ ഇന്ത്യയെ ടൈയിലേക്കെത്തിച്ചത് ദുബെയാണ്. ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന ഘട്ടത്തില്‍ നിന്ന് ടൈ നേടിക്കൊടുക്കാന്‍ ദുബെക്ക് സാധിച്ചു. എന്നാല്‍ ടൈയിലെത്തിയ ശേഷം അല്‍പ്പം ശ്രദ്ധ തെറ്റിയതാണ് ദുബെക്ക് ഇന്ത്യയെ ജയിപ്പിക്കാന്‍ സാധിക്കാതെ പോയത്. എന്തായാലും ഇന്ത്യക്ക് കൈയകലത്തിലാണ് ജയം നഷ്ടമായത്.

അര്‍ഷ്ദീപ് സിങ് അല്‍പ്പം കൂടി ക്ഷമകാട്ടിയിരുന്നെങ്കില്‍ ഇന്ത്യക്ക് ജയം നേടാമായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ വലിയ ഷോട്ടിന് ശ്രമിച്ച അര്‍ഷ്ദീപിന് പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയി. ഇതോടെ എല്‍ബിയില്‍ കുടുങ്ങി താരം പുറത്താവുകയായിരുന്നു. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ്ങിനെതിരേയും പ്രതിഷേധം ശക്തമാണ്. മത്സരത്തിന്റെ സാഹചര്യത്തെക്കുറിച്ച് മനസിലാക്കാതെ കളിച്ചുവെന്നാണ് ആരാധകര്‍ വിമര്‍ശനമായി ഉയര്‍ത്തുന്നത്.

എന്തായാലും ഗൗതം ഗംഭീര്‍ പരിശീലകനായെത്തിയ ശേഷം ഇന്ത്യ കളിച്ച ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാനാവാതെ പോയി. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നീ സൂപ്പര്‍ താരങ്ങളും ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവ പ്രതിഭകളും ഉണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കാതെ പോയി. രണ്ടാം മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, August 3, 2024, 14:41 [IST]
Other articles published on Aug 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+