IND vs SL: ഷണക നയിക്കും, കരുണരത്‌ന തിരിച്ചെത്തി- ഇന്ത്യന്‍ പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിതാ

കൊളംബോ: ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ദസുന്‍ ഷണക നയിക്കുന്ന ശ്രീലങ്കന്‍ ടീമില്‍ പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ടി20യില്‍ വൈസ് ക്യാപ്റ്റനായി വനിന്‍ഡു ഹസരങ്കയെത്തിയപ്പോള്‍ വിലക്ക് നേരിട്ടിരുന്ന ചമിക കരുണരത്‌നക്കും ടീമിലേക്ക് വിളിയെത്തി.
കുശാല്‍ മെന്‍ഡിസാണ് ഏകദിനത്തില്‍ ഉപ നായകന്‍. ഇന്നലെയാണ് ഇന്ത്യ ശ്രീലങ്കന്‍ പരമ്പക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്.
2023ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ശ്രീലങ്കയെ സംബന്ധിച്ച് ഇന്ത്യ വേദിയാവുന്ന പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് നാണംകെടുത്താനാണ് ആതിഥേയരായ ഇന്ത്യ ലക്ഷ്യമിടുന്നത്.
എന്നാല്‍ ജയം തുടര്‍ന്ന് ഇന്ത്യയെ ഞെട്ടിക്കാനാണ് ശ്രീലങ്കയുടെ ലക്ഷ്യം. എന്തായാലും ഇന്ത്യക്ക് പരമ്പര നേട്ടം എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുള്ള നിരയെയാണ് ശ്രീലങ്ക ഒപ്പം കൂട്ടിയിരിക്കുന്നത്.

ശ്രീലങ്കയുടെ ഏകദിന ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍ക്കും തന്നെ വിശ്രമം നല്‍കുകയോ പരിക്കിനെത്തുടര്‍ന്ന് പുറത്തിരുത്തുവോ ചെയ്തിട്ടില്ല. പതും നിസങ്ക, ധനഞ്ജയ് ഡി സില്‍വ, മഹേഷ് തീക്ഷണ, ചരിത് അസലങ്ക തുടങ്ങി ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ ലങ്കന്‍ ടീമില്‍ നിരവധിയാണ്.
ഇന്ത്യയിലെ സ്പിന്‍ സാഹചര്യം മുതലാക്കാന്‍ കരുത്തുള്ള സ്പിന്‍ നിരയുമായാണ് ശ്രീലങ്കയുടെ വരവ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ദസുന്‍ ഷണകയുടെ കീഴില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന ശ്രീലങ്കക്ക് ഇന്ത്യയെ വിറപ്പിക്കാനുള്ള കഴിവുണ്ട്.
ശ്രീലങ്കയുടെ ഏകദിന ടീം- ദസുന്‍ ഷണക (c), കുശാല്‍ മെന്‍ഡിസ് (vc), പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ് ഡി സില്‍വ, വനിന്‍ഡു ഹസരങ്ക, അഷെന്‍ ബണ്ടാര, മഹേഷ് തീക്ഷണ, ജെഫ്രി വണ്ടര്‍സെ, ചമിക കരുണരത്‌ന, ദില്‍ഷന്‍ മധുഷണക, കസുന്‍ രഞ്ജിത, നുവനിഡു ഫെര്‍ണാണ്ടോ, ദുനിത് വെല്ലലാഗി, പ്രമോദ് മധുഷന്‍, ലഹിരു കുമാര.

ടി20യില്‍ ശ്രീലങ്കയെ ഇന്ത്യ കൂടുതല്‍ ഭയക്കേണ്ടിയിരിക്കുന്നു. സമീപകാലത്തായി ഇന്ത്യക്കെതിരേ മികച്ച ടി20 റെക്കോഡാണ് ശ്രീലങ്കയ്ക്കുള്ളത്. ടി20യില്‍ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക പരമ്പര നേടിയാലും അത്ഭുതപ്പെടാനാവില്ല.
ശ്രീലങ്ക ടി20 ടീം- ദസുന്‍ ഷണക (c), വനിന്‍ഡു ഹസരങ്ക (vc), പതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, കുശാല്‍ മെന്‍ഡിസ്, ബനുക രാജപക്‌സ, ചരിത് അസലങ്ക, ധനഞ്ജയ് ഡി സില്‍വ, അഷെന്‍ ബണ്ടാര, മഹേഷ് തീക്ഷണ, ചമിക കരുണരത്‌ന, ദില്‍ഷന്‍ മധുഷണക, കസുന്‍ രജിത, ദുനിത് വെല്ലലാഗെ, പ്രമോദ് മധുഷന്‍, ലഹിരു കുമാര, നുവാന്‍ തുഷാര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications