
ടെസ്റ്റില്‍ ഇതിനകം 27 സെഞ്ച്വറികളും 28 ഫിഫ്റ്റികളും കോലി നേടിക്കഴിഞ്ഞു. ഇവയില്‍ നിന്നും തനിക്കു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സ് ഏതാണെന്നു തുറന്നു പറയുകയും ചെയ്തിരിക്കുകയാണ് രോഹിത്. ആദ്യ ടെസ്റ്റിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷത്തിലേറെയായി ദേശീയ ടീമില്‍ ഒരുമിച്ച് കളിക്കുന്നവരാണ് രോഹിത്തും കോലിയും. കോലി മൂന്നു ഫോര്‍മാറ്റുകളിലും നേരത്തേ തന്നെ അവിഭാജ്യ ഘടകമായിരുന്നെങ്കില്‍ രോഹിത് വളരെ വൈകിയാണ് ടെസ്റ്റിലെ സ്ഥിരം സാന്നിധ്യമായത്.

ഇന്ത്യന്‍ ടീമെന്ന നിലയില്‍ വിരാട് കോലിയോടൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട ഓര്‍മ 2018ല്‍ ഓസ്‌ട്രേലിയയില്‍ നേടിയ ടെസ്റ്റ് പരമ്പര വിജയമായിരുന്നു. ഗംഭീര പരമ്പരയായിരുന്നു അത്. വിരാടായിരുന്നു ടീമിനെ നയിച്ചത്.
പക്ഷെ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്കു ഏറ്റവും പ്രിയപ്പെട്ട വിരാടിന്റെ ഇന്നിങ്‌സ് 2013ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു.

ഞങ്ങള്‍ ബാറ്റ് ചെയ്ത അന്നത്തെ പിച്ച് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നു. നല്ല ബൗണ്‍സുള്ള പിച്ചായിരുന്നു അത്. ഞങ്ങളില്‍ പലരും ആദ്യമായി സൗത്താഫ്രിക്കയില്‍ കളിച്ച ടെസ്റ്റായിരുന്നു ഇതെന്നും രോഹിത് ശര്‍മ വിശദമാക്കി.

ഡെയ്ല്‍ സ്‌റ്റെയ്ന്‍, മോര്‍നെ മോര്‍ക്കല്‍, വെര്‍ണോണ്‍ ഫിലാന്‍ഡര്‍, ജാക്വസ് കാലിസ് തുടങ്ങിയവരുള്‍പ്പെട്ട ശക്തമായ ബൗളിങ് നിരയായിരുന്നു സൗത്താഫ്രിക്കയുടേത്. ഇവര്‍ക്കെതിരേ അത്തരമൊരു പിച്ചില്‍ കളിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ലായിരുന്നു. പക്ഷെ വിരാട് അവിശ്വസനീയമായാണ് ഇവര്‍ക്കെതിരേ ബാറ്റ് വീശിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ 90 പ്ലസും അദ്ദേഹം സ്‌കോര്‍ ചെയ്തു.

വിരാടിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ഇത്. 2018ല്‍ ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തിലെ ടെസ്റ്റിലും അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളതാണ് ബെസ്‌റ്റെന്നും രോഹിത് ശര്‍മ ചൂണ്ടിക്കാട്ടി.

2010-11ലായിരുന്നു വിരാട് കോലി ആദ്യമായി ഇന്ത്യന്‍ ടീമിനോടൊപ്പം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയത്. പക്ഷെ അന്നു ഏകദിനവും ടി20യും മാത്രമേ കളിച്ചിരുന്നുള്ളൂ. 2013ലാണ് കോലി ആദ്യമായി അവിടെ ടെസ്റ്റ് കളിച്ചത്. ജൊഹാനസ്ബര്‍ഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചുകൊണ്ട് അദ്ദേഹം തുടക്കം ഗംഭീരമാക്കി. 119 റണ്‍സാണ് അന്നു നേടിയത്. രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിക്കു തൊട്ടരികെ വരെ കോലിയെത്തിയിരുന്നു. പക്ഷെ 90കളില്‍ പുറത്താവുകയായിരുന്നു.

2018ലെ അടുത്ത സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലിയായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. അന്നു മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-2നു തോറ്റെങ്കിലും ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു. സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യത്തെ ഏകദിന പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. അതിനു ശേഷം ഈ വര്‍ഷമാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ കളിച്ചത്.

കോലിക്കു കീഴില്‍ ടെസ്റ്റ് പരമ്പര ഒരിക്കല്‍ക്കൂടി ഇന്ത്യ 1-2നു കൈവിട്ടു. ആദ്യ ടെസ്റ്റില്‍ ജയിച്ച ശേഷമായിരുന്നു ഇത്. ഈ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാണ് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. എന്നാല്‍ കെഎല്‍ രാഹുലിനു കീഴില്‍ ഏകദിന പരമ്പര കളിച്ച ഇന്ത്യയെ സൗത്താഫ്രിക്ക 3-0ന് തൂത്തുവാരുകയായിരുന്നു.


Click it and Unblock the Notifications