Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: ധവാന് നാണക്കേട്, ചരിത്ര നേട്ടത്തിലെത്തി ഭുവി, രണ്ടാം ടി20യിലെ എല്ലാ നാഴികക്കല്ലുകളുമറിയാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ആതിഥേയരായ ശ്രീലങ്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി ശ്രീലങ്ക വിജയം നേടുകയായിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 ഒപ്പമെത്തി. നിരവധി നാഴികക്കല്ലുകളും രണ്ടാം മത്സരത്തിലൂടെ പിന്നിട്ടു. അത് എന്തൊക്കെയാണെന്ന് നോക്കാം.

ശ്രീലങ്കയുടെ രണ്ടാം ജയം

ശ്രീലങ്കയുടെ രണ്ടാം ജയം

അവസാന 14 ടി20 മത്സരത്തില്‍ നിന്ന് ഇന്ത്യക്കെതിരേ ശ്രീലങ്ക നേടുന്ന രണ്ടാമത്തെ ജയമാണിത്. കൂടാതെ 2021ല്‍ ശ്രീലങ്ക നേടുന്ന രണ്ടാമത്തെ ജയം കൂടിയാണിത്. എട്ട് മത്സരങ്ങളാണ് ഈ വര്‍ഷം ശ്രീലങ്ക കളിച്ചത്. ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലുള്ള ശ്രീലങ്കയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്ത്യക്കെതിരായ ഈ ജയം.

 50 വിക്കറ്റ് ക്ലബ്ബില്‍ ഭുവി

50 വിക്കറ്റ് ക്ലബ്ബില്‍ ഭുവി

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ 50ാം ടി20 മത്സരമായിരുന്നു ഇത്. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം. ആറാം നമ്പറില്‍ അദ്ദേഹം ആദ്യമായി ബാറ്റിങ്ങിനിറങ്ങുകയും ചെയ്തു. കൂടാതെ 50 ടി20 വിക്കറ്റുകളെന്ന നാഴികക്കല്ലും ഭുവി പിന്നിട്ടു. ചഹാല്‍ (63),ബുംറ (59),അശ്വിന്‍ എന്നിവരാണ് ഈ റെക്കോഡില്‍ ഭുവിക്ക് മുന്നിലുള്ളത്.

അരങ്ങേറ്റക്കാരിലും ചരിത്രം

അരങ്ങേറ്റക്കാരിലും ചരിത്രം

ദേവ്ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്ക് വാദ്, ചേതന്‍ സക്കറിയ, നിധീഷ് റാണ എന്നീ നാല് പേര്‍ രണ്ടാം ടി20യിലൂടെ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ചു. നാലോ അതിലധികമോ താരങ്ങള്‍ക്ക് ഇന്ത്യ ടി20 അരങ്ങേറ്റം നല്‍കുന്നത് ഇത് നാലാം തവണ. 2015-2106ലെ സിംബാബ്‌വെ പരമ്പരയിലെ രണ്ട് മത്സരത്തിലൂടെ അഞ്ച് താരങ്ങള്‍ക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.ഈ വര്‍ഷം 42 താരങ്ങളെ ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉപയോഗിച്ചു. ഒരു കലണ്ടര്‍ വര്‍ഷം ഇത്രയും താരങ്ങളെ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യം. 2016,2018,2019ല്‍ 40 താരങ്ങളെ ഇന്ത്യ ഉപയോഗിച്ചിരുന്നു.

ടോസ് ഇന്ത്യക്ക് കിട്ടാക്കനി

ടോസ് ഇന്ത്യക്ക് കിട്ടാക്കനി

ടോസ് ഇന്ത്യയുടെ കിട്ടാക്കനിയായി മാറിയിരിക്കുന്നു. അവസാന 12 മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ഇന്ത്യക്ക് ടോസ് അനുകൂലമായി ലഭിച്ചതെന്നതാണ് ശ്രദ്ധേയം. ശിഖര്‍ ധവാന്‍ 42 പന്തില്‍ നേടിയത് 40 റണ്‍സാണ്. 95.23 റണ്‍സാണ് സ്‌ട്രൈക്കറേറ്റ്. 40 റണ്‍സിലധികം റണ്‍സ് ടി20യില്‍ നേടിയ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്കറേറ്റാണിത്. എട്ട് ബൗണ്ടറികളാണ് ഇന്ത്യ നേടിയത്. ടി20യില്‍ ഇന്ത്യ ഇത്രയും കുറവ് ബൗണ്ടറി നേടുന്നത് ഇതാദ്യം. 2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 ബൗണ്ടറികള്‍ ഇന്ത്യ നേടിയിരുന്നു.

എട്ട് ബൗളര്‍മാരുമായി ശ്രീലങ്ക

എട്ട് ബൗളര്‍മാരുമായി ശ്രീലങ്ക

ശ്രീലങ്ക എട്ട് ബൗളര്‍മാരെയാണ് ഉപയോഗിച്ചത്. ഒരു ടി20യില്‍ ഇന്ത്യക്കെതിരേ എട്ട് ബൗളര്‍മാരെ ഉപയോഗിക്കുന്നത് രണ്ടാം തവണയാണ്. 2019ല്‍ ബംഗ്ലാദേശാണ് ആദ്യമായി എട്ട് വിക്കറ്റ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയ്‌ക്കെതിരേ 20 ഓവര്‍ കളിച്ച് ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്.

Story first published: Thursday, July 29, 2021, 9:42 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+