Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ലോക്കല്‍ ടീമിനെതിരേ ലോക്കല്‍ 11, ഇന്ത്യക്ക് രണ്ട് ടെസ്റ്റ് 11 വേണം-നിര്‍ദേശിച്ച് ആകാശ്

1

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റില്‍ കരുത്തരുടെ നിരയാണ്. പ്രതിഭാശാലികളായ താരങ്ങളുടെ വമ്പന്‍ നിര ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കാണാനാവും. അതുകൊണ്ട് തന്നെ സമീപകാലത്തായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം നിലവാരം അത്യുന്നതങ്ങളിലാണ്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീം ഏത് വിദേശ മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങി പ്രതിഭകളുടെ നീണ്ട നിര തന്നെ കാണാനാവും.

1

ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റില്‍ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ച് ഇന്ത്യ തട്ടകത്തിലെ വിജയക്കുതിപ്പ് തുടരുകയാണ്. ബംഗളൂരുവില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യക്ക് രണ്ട് പ്ലേയിങ് 11ന്‍ ടെസ്റ്റില്‍ വേണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ടീമുകളുടെ നിലവാരത്തിനനുസരിച്ച് പ്ലേയിങ് 11ന്‍ ഇറക്കണമെന്നാണ് ആകാശ് പറയുന്നത്.

1

ശ്രീലങ്ക ദുര്‍ബലരായ നിരയാണ്. അതുകൊണ്ട് കോലി, രോഹിത്, ബുംറ പോലുള്ള സൂപ്പര്‍ താരങ്ങളെ ഇറക്കാതെ രണ്ടാം നിര ടീമുമായി കളിക്കണമെന്നും അപ്പോള്‍ അമിത ജോലി ഭാരത്തിന്റെ പ്രശ്‌നമുണ്ടാവില്ലെന്നും ആകാശ് ചൂണ്ടിക്കാട്ടുന്നു. 'എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ടീമാണ് ടെസ്റ്റ് കളിക്കേണ്ടത്. ഇത് പറയാനുള്ള കാരണം ടെസ്റ്റ് ഏറ്റവും മികച്ച ഫോര്‍മാറ്റായതിനാലാണ്. എന്നാല്‍ രോഹിത്, കോലി, ബുംറ എന്നിവരില്ലാതെ ഇന്ത്യ ഇപ്പോള്‍ കളിക്കാനിറങ്ങിയാല്‍ ചിലപ്പോള്‍ ടെസ്റ്റ് നിര്‍ത്തേണ്ടി വരും.

1

ദക്ഷിണാഫ്രിക്കയില്‍ നമ്മള്‍ ടെസ്റ്റ് പരമ്പര തോറ്റു. ടോസ് നേടിയിട്ടും ജയിക്കാനായില്ല. രോഹിത് ശര്‍മ മാത്രമാണ് പ്രമുഖന്മാരില്‍ ഇല്ലാതിരുന്നത്. എന്നിട്ടും ഇന്ത്യ തോറ്റു. ഭാഗ്യമെന്നോ ദൗര്‍ഭാഗ്യമെന്നോ പറയാം ഇന്ത്യ അവസാനമായി നാട്ടില്‍ പരമ്പര തോറ്റിട്ട് 10 വര്‍ഷത്തോളമെങ്കിലും ആയിട്ടുണ്ടാവും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഓരോ ജയങ്ങള്‍ ഇക്കാലയളവില്‍ ഇന്ത്യയില്‍ നേടിയെങ്കിലും പരമ്പര നേടാനായില്ല. അത് ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കുന്നു'- ആകാശ് പറഞ്ഞു.

1

നിലവില്‍ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവരാണ്. കോലി, രോഹിത്, ബുംറ, ജഡേജ, റിഷഭ് എന്നിവര്‍ക്കാണ് കൂടുതല്‍ ജോലി ഭാരം വരുന്നത്. അതുകൊണ്ട് തന്നെ ശ്രീലങ്ക, ബംഗ്ലാദേശ് പോലുള്ള ദുര്‍ബലരായ ടീമുകള്‍ എത്തുമ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം സീനിയര്‍ താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമവും ലഭിക്കും.

1

നിലവിലെ ഇന്ത്യന്‍ ടീമില്‍ പല പ്രതിഭാശാലികളായ താരങ്ങളും ബെഞ്ചിലിരുന്ന് കാലം കഴിക്കുകയാണ്. പ്രതിഭകളാണെങ്കിലും ടീമിലെ താരസമ്പന്നതകൊണ്ട് പുറത്തുനില്‍ക്കേണ്ടിവരുന്നവരാണിവര്‍. അതുകൊണ്ട് തന്നെ എതിര്‍ ടീമുകളുടെ കരുത്തിനെ മനസിലാക്കി ഇന്ത്യ ടീമിനെ ഇറക്കുന്നതാവും കൂടുതല്‍ നന്നാവുകയെന്നാണ് ആകാശിന്റെ അഭിപ്രായം. ഇതൊരു നല്ല അഭിപ്രായമായിത്തന്നെ വിലയിരുത്താം.

Story first published: Tuesday, March 8, 2022, 18:24 [IST]
Other articles published on Mar 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+