IND vs SL: പൃഥ്വിക്കും സൂര്യകുമാറിനും പകരക്കാരായി ആരൊക്കെ വേണം? ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പയിലെ രണ്ടാം മത്സരം ഇന്ന് നടക്കുകകയാണ്. ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തട്ടകത്തില്‍ ടി20 പരമ്പര കൈവിടാതിരിക്കാന്‍ ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്. എന്നാല്‍ സൂപ്പര്‍ താരങ്ങളായ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ പോകുമെന്നതിനാല്‍ പകരക്കാരെ ഇന്ത്യ കണ്ടെത്തേണ്ടതുണ്ട്. പരിക്കേറ്റവര്‍ക്ക് പകരക്കാരായാണ് പൃഥ്വിയേയും സൂര്യയേയും ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്.
ഇപ്പോഴിതാ പൃഥ്വിയുടെയും സൂര്യകുമാറിന്റെയും അഭാവത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പകരക്കാര്‍ ആരൊക്കെ വേണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നിധീഷ് റാണ,ദേവ്ദത്ത് പടിക്കല്‍,റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെയാണ് ആകാശ് ചോപ്ര പരിഗണിച്ചിരിക്കുന്നത്.

ദേവ്ദത്ത് പടിക്കല്‍
സമീപകാലത്ത് ഏറ്റവും കൈയടി നേടിയ യുവതാരമാണ് ദേവ്ദത്ത് പടിക്കല്‍. ക്ലാസിക് ശൈലിയോടൊപ്പം അതിവേഗം റണ്‍സുയര്‍ത്തുന്ന ഇടം കൈയന്‍ ഓപ്പണര്‍ ആര്‍സിബിയിലൂടെയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. കൂടാതെ ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം കാഴ്ചവെക്കാനും ദേവ്ദത്തിനായി. ശ്രീലങ്കന്‍ പരമ്പരയിലൂടെ താരം അരങ്ങേറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിട്ടില്ല. പൃഥ്വി ഷാ മടങ്ങിയാല്‍ ഏറ്റവും അനുയോജ്യനായ ഓപ്പണര്‍ ദേവ്ദത്ത് തന്നെയാണ്. തിളങ്ങാനായാല്‍ ടി20 ലോകകപ്പിനുള്ള ടീമിലേക്കും യുവതാരത്തിന് എത്താനായേക്കും.

റുതുരാജ് ഗെയ്ക്‌വാദ്
സിഎസ്‌കെയിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റുതുരാജ് ഗെയ്ക്‌വാദ്. വമ്പനടിക്കാരനല്ലെങ്കിലും വിക്കറ്റ് കാത്ത് കളിക്കാന്‍ മിടുക്കനാണ്. ഐപിഎല്ലിലെ പ്രകടനത്തോടെ ഇതെല്ലാവരും കണ്ടതാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ റുതുരാജിന് അവസരം നല്‍കണമെന്ന് ആകാശ് അഭിപ്രായപ്പെട്ടെങ്കിലും ഇതിന് സാധ്യത കുറവാണ്. കാരണം ടോപ് ഓഡര്‍ താരമായ റുതുരാജിന് മധ്യനിരയില്‍ അവസരം നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കില്ല.
IND vs SL: 'മറ്റൊരു ധോണിയെ അവനില്‍ കാണാനാവുന്നു', ധവാന്‍ 'കൂള്‍' ക്യാപ്റ്റന്‍, പ്രശംസിച്ച് അക്മല്‍

നിധീഷ് റാണ
മുംബൈ ഇന്ത്യന്‍സിലൂടെ എത്തി കെകെആറിന്റെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായി മാറിയ താരമാണ് നിധീഷ് റാണ. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് അവസരത്തിനൊത്ത് ഉയരാനായില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് നിധീഷ് റാണക്ക് അവകാശപ്പെടാം. മധ്യനിരയില്‍ കളിച്ച് അനുഭവസമ്പത്തുള്ളതിനാല്‍ ഇന്ത്യക്ക് സൂര്യകുമാറിന് പകരക്കാരനായി പരിഗണിക്കാവുന്ന താരമാണ് നിധീഷ് റാണ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications